/indian-express-malayalam/media/media_files/2025/11/06/rice-chapathi1-2025-11-06-16-19-00.jpg)
Source: Freepik
ആരോഗ്യത്തെക്കുറിച്ച് കൂടുതൽ അവബോധമുള്ള ഇന്നത്തെ ലോകത്ത്, ഊർജമോ മൊത്തത്തിലുള്ള ആരോഗ്യമോ നഷ്ടപ്പെടുത്താതെ കൊഴുപ്പ് കുറയ്ക്കാനുള്ള മാർഗമാണ് എല്ലാവരും തിരയുന്നത്. ഇന്റർമിറ്റന്റ് ഫാസ്റ്റിങ് മുതൽ ഡീറ്റോക്സ് പാനീയങ്ങളും കുറഞ്ഞ കാർബ് ഭക്ഷണക്രമങ്ങളും വരെ, ശരീര ഭാരം കുറയ്ക്കാൻ പലവിധ മാർഗനിർദേശങ്ങൾ കിട്ടാറുണ്ട്.
Also Read: ആപ്പിൾ തൊലി കളഞ്ഞോ അതോ കളയാതെയാണോ കഴിക്കേണ്ടത്?
എന്നിട്ടും എന്ത് കഴിക്കണം, എന്ത് ഒഴിവാക്കണം എന്നതിനെക്കുറിച്ചുള്ള ആശയക്കുഴപ്പം ഒരിക്കലും ഇല്ലാതാകുന്നില്ല. ചപ്പാത്തി അല്ലെങ്കിൽ ചോറ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിനെ തടയുമെന്ന തെറ്റിദ്ധാരണയെ ഫിറ്റ്നസ് പരിശീലകനും സ്പോർട്സ് പോഷകാഹാര വിദഗ്ധനുമായ ജീത് സെലാൽ ഇൻസ്റ്റഗ്രാമിലൂടെ പൊളിച്ചെഴുതി.
ശരീരഭാരം കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് നിർത്തണോ?
“ചപ്പാത്തി കൂടുതൽ കഴിക്കാൻ പാടില്ല, കൊഴുപ്പ് കുറയ്ക്കാൻ ചോറ് കഴിക്കാൻ പാടില്ല എന്ന മിഥ്യാധാരണ ഉപേക്ഷിക്കൂ,” ജീത് തന്റെ വീഡിയോയിൽ പറഞ്ഞു. “കൊഴുപ്പ് കുറയ്ക്കാൻ കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കണം എന്ന തെറ്റിദ്ധാരണ വളരെക്കാലമായി നിലനിൽക്കുന്നു. അത് പൂർണമായും തെറ്റാണ്. നിങ്ങളുടെ ശരീരം കാർബോഹൈഡ്രേറ്റുകൾ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്, നിങ്ങൾ അവ കഴിക്കുന്നത് നിർത്തിയാൽ, നിങ്ങൾക്ക് എവിടെ നിന്ന് ഊർജം ലഭിക്കും?” അദ്ദേഹം ചോദിച്ചു.
Also Read: പ്രമേഹമുള്ളവർക്ക് വൃക്കരോഗത്തിനുള്ള സാധ്യത കൂടുതലാണോ?
ചില ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുന്നതുമായി കൊഴുപ്പ് കുറയ്ക്കുന്നതിന് വലിയ ബന്ധമൊന്നുമില്ലെന്നും മൂന്ന് ലളിതമായ തത്വങ്ങൾ പാലിക്കുന്നതുമായി എല്ലാം ബന്ധപ്പെട്ടിരിക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
Also Read: രക്തപരിശോധന ഇല്ലാതെ ഫാറ്റി ലിവർ കണ്ടെത്താം, എങ്ങനെ?
കൊഴുപ്പ് കുറയ്ക്കാൻ ശരീരത്തിന് എന്താണ് വേണ്ടത്?
"കൊഴുപ്പ് കുറയ്ക്കുക എന്നാൽ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുക എന്നാണ്. അത് നേടുന്നതിന്, നിങ്ങൾക്ക് മൂന്ന് കാര്യങ്ങൾ ആവശ്യമാണ്. ഒന്നാമതായി, ഒരു കാലറി കമ്മി, അതായത് ശരീരം നിങ്ങൾ കഴിക്കുന്നതിനേക്കാൾ കൂടുതൽ കാലറി കത്തിച്ചുകളയണം. രണ്ടാമതായി, പേശികളുടെ അളവ് നിലനിർത്താൻ ആവശ്യത്തിന് പ്രോട്ടീൻ കഴിക്കേണ്ടത് ആവശ്യമാണ്. മൂന്നാമതായി, ചലനം, സജീവമായി തുടരുക, വ്യായാമം ചെയ്യുക, ഈ മൂന്ന് കാര്യങ്ങൾ നിങ്ങൾ ചെയ്താൽ ചോറ് കഴിച്ചാലും ചപ്പാത്തി കഴിച്ചാലും കൊഴുപ്പ് കുറയും," അദ്ദേഹം പറഞ്ഞു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വയറിലെയും ഇടുപ്പിലെയും കൊഴുപ്പ് കുറയ്ക്കാം; 33 കിലോ കുറച്ച യുവതിയുടെ വിജയരഹസ്യങ്ങൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us