scorecardresearch
Latest News

ചോറും ഏത്തപ്പഴവും ഇനി ഒഴിവാക്കേണ്ട, ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാം

ചോറിൽ ധാരാളം പച്ചക്കറികൾ ചേർക്കാം. അതിലൂടെ, ചോറ് പൂർണമായും ഒഴിവാക്കുന്നതിന് പകരം, കഴിക്കുന്ന രീതി മാറ്റിയാൽ മതി

ചോറും ഏത്തപ്പഴവും ഇനി ഒഴിവാക്കേണ്ട, ശരീര ഭാരം എളുപ്പത്തിൽ കുറയ്ക്കാം

ശരീര ഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ആദ്യം തന്നെ ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുകയാണ് പതിവ്. ചോറ് കഴിക്കുന്നത് നിർത്തുന്നതാണ് ഇതിൽതന്നെ ആദ്യ പടി. അതുപോലെ ഏത്തപ്പഴം, ഗ്ലൂറ്റൻ, പാലുൽപ്പന്നങ്ങൾ, മാമ്പഴം ഇവയൊക്കെ ഡയറ്റിന്റെ ഭാഗമായി ഉപേക്ഷിക്കും.

എന്നാൽ, ശരീര ഭാരം കുറയ്ക്കാനായി ഇവയൊന്നും ഉപേക്ഷിക്കേണ്ടതില്ലെന്ന് പറയുകയാണ് ഡയറ്റീഷ്യൻ കിരൺ ഖുറേജ. ശരീര ഭാരം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട അഞ്ച് ഭക്ഷണങ്ങളെക്കുറിച്ചുള്ള മിഥ്യാധാരണകൾ അവർ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവച്ച വീഡിയോയിൽ മാറ്റിയിട്ടുണ്ട്. മാത്രമല്ല, അവയുടെ ആരോഗ്യ ഗുണങ്ങളെക്കുറിച്ചും ശരീര ഭാരം കുറയ്ക്കാനുള്ള യാത്രയിൽ അവ എങ്ങനെ ഭാഗമാക്കാമെന്നും അവർ വിശദീകരിച്ചിട്ടുണ്ട്.

ചോറ്

ശരീരത്തിന് ഊർജം നൽകുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന കാർബോഹൈഡ്രേറ്റിന്റെ സമ്പന്നമായ ഉറവിടമാണ് അരി. ഇവയിൽ നാരുകളുടെ അംശം കുറവായതിനാൽ അമിതമായി കഴിക്കാം. അരിയിലെ നാരുകളുടെ അംശം വർധിപ്പിക്കാനും ഗ്ലൈസെമിക് സൂചിക കുറയ്ക്കാനും, ചോറിൽ ധാരാളം പച്ചക്കറികൾ ചേർക്കാം. അതിലൂടെ, ചോറ് പൂർണമായും ഒഴിവാക്കുന്നതിന് പകരം, കഴിക്കുന്ന രീതി മാറ്റിയാൽ മതി.

ഗ്ലൂറ്റൻ

ഗോതമ്പ്, ബാർലി പോലുള്ളവയിൽ കാണപ്പെടുന്ന പ്രോട്ടീനുകളെയാണ് ഗ്ലൂറ്റൻ എന്നു പറയുന്നത്. ഇന്ത്യൻ അടുക്കളകളിൽ സാധാരണയായി കാണപ്പെടുന്ന ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണമാണ് റൊട്ടി/ചപ്പാത്തി. മറ്റ് ഭക്ഷണങ്ങളെ അപേക്ഷിച്ച് ഗ്ലൂറ്റൻ അടങ്ങിയ ഭക്ഷണങ്ങൾ ശരീരഭാരം വർധിപ്പിക്കുമെന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. അതിനാൽ, ശരീരഭാരം കുറയ്ക്കാൻ ഭക്ഷണത്തിൽ നിന്ന് ചപ്പാത്തി ഒഴിവാക്കരുത്.

പാലുൽപ്പന്നങ്ങൾ

കാൽസ്യം അടങ്ങിയ പാലുൽപ്പന്നങ്ങൾക്ക് ശരീരഭാരം കുറയ്ക്കാൻ കഴിയും. എന്നാൽ, പാക്കേജുചെയ്‌ത/ഫാക്‌ടറി ശുദ്ധീകരിച്ച ഡയറി ഒഴിവാക്കാനും അവർ നിർദേശിച്ചു.

ഏത്തപ്പഴം

തിരക്കേറിയ ജീവിതത്തിൽ എളുപ്പത്തിൽ കഴിക്കാവുന്ന പ്രഭാതഭക്ഷണമെന്ന നിലയിൽ പലരും ഏത്തപ്പഴത്തെ ആശ്രയിക്കാറുണ്ട്. ഇത് ദിവസം മുഴുവൻ ഊർജം നൽകാനും സഹായിക്കും. എന്നാൽ, ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ ഏത്തപ്പഴം ഒഴിവാക്കാറാണുള്ളത്. ”ശരീരഭാരം കുറയ്ക്കാൻ ഏത്തപ്പഴം നല്ലതാണ്, കാരണം അവയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്, ഇത് ദഹനത്തെ മന്ദഗതിയിലാക്കുന്നു. ഫൈബർ കഴിക്കുന്നത് വർധിക്കുന്നത് ശരീരഭാരം വർധിപ്പിക്കാനുള്ള സാധ്യത 30% വരെ കുറയ്ക്കുമെന്ന് ഗവേഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാൻ ആരോഗ്യകരമായ ഭക്ഷണത്തിന്റെ ഭാഗമായി ഒരു ദിവസം ഒരു വാഴപ്പഴം വരെ കഴിക്കുക,” അവർ പറഞ്ഞു.

മാമ്പഴം

മാമ്പഴം നിയന്ത്രിത അളവിൽ കഴിക്കാമെന്ന് അവർ നിർദേശിച്ചു. ”മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോകെമിക്കലുകൾ കൊഴുപ്പ് ഉൽപ്പാദിപ്പിക്കുന്ന കോശങ്ങളെ നിയന്ത്രിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മാമ്പഴത്തിൽ ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്, മാത്രമല്ല നാരുകളും വെള്ളവും വളരെ ഉയർന്നതാണ്. ഇത് ദഹാരോഗ്യം പ്രോത്സാഹിപ്പിക്കുന്നു. അതിനാൽ, മിതമായ അളവിൽ മാമ്പഴം കഴിക്കാം.”

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Rice and banana should not be avoided on your weight loss journey