Latest News

പഞ്ചസാരയെക്കാൾ നല്ലത് ശർക്കര; കാരണം ഇതാണ്

ശർക്കര പഞ്ചസാരയേക്കാൾ പോഷകഗുണമുള്ളതാണെങ്കിലും ഉയർന്ന കലോറി ഉള്ളതിനാൽ ചെറിയ അളവിൽ കഴിക്കണം

jaggery, sugar, ie malayalam

ആരോഗ്യത്തോടെയിരിക്കാൻ പഞ്ചസാരയ്ക്കു പകരമായി ചിലർ ശർക്കരയും തേനും ഉപയോഗിക്കാറുണ്ട്. കലോറി ഒഴിവാക്കാനും ഇൻസുലിൻ വർധനവ് കുറയ്ക്കാനുമുള്ള മാർഗ്ഗമാണ് ശർക്കര. ശർക്കരയ്ക്കും പഞ്ചസാരയ്ക്കും സമാനമായ കലോറി പ്രൊഫൈലാണെന്നു ഫുഡ് തെറാപ്പിസ്റ്റ് ഡോ. റിയ ബാനർജി അങ്കോള ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറയുന്നു.

പഞ്ചസാരയും ശർക്കരയും കരിമ്പിൽ നിന്ന് ഉണ്ടാക്കിയതാണെങ്കിലും വ്യത്യസ്തമായി സംസ്കരിച്ചെടുത്തവയാണ്. രണ്ടിനും ഒരേ കലോറിയാണ്. ശർക്കര ആരോഗ്യഗുണങ്ങളുള്ളതാണെന്ന് അവർ പറഞ്ഞു. ശർക്കരയിൽ ഇരുമ്പ്, ഫൈബർ, ധാതുക്കൾ എന്നിവയും കലോറിയും അടങ്ങിയിട്ടുണ്ട്. പഞ്ചസാര കലോറി മാത്രം നൽകുന്നു, പോഷകങ്ങളില്ല.

ശർക്കര പഞ്ചസാരയേക്കാൾ പോഷകഗുണമുള്ളതാണെങ്കിലും ഉയർന്ന കലോറി ഉള്ളതിനാൽ ചെറിയ അളവിൽ കഴിക്കണം, പ്രമേഹരോഗികൾ ഇത് ഒഴിവാക്കണമെന്ന് അവർ പറഞ്ഞു. ഹെൽത്ത് ലൈൻ ഡോട്ട് കോമിന്റെ അഭിപ്രായത്തിൽ, പഞ്ചസാരയ്ക്ക് പകരം ശർക്കര ഉപയോഗിക്കുന്നതിലൂടെ ഒരാൾക്ക് അധികം പോഷകങ്ങൾ ലഭിക്കുന്നു, അത് ആരോഗ്യകരമാണ്.

Read More: ഗോതമ്പുപൊടിയും ഏത്തപ്പഴവും ശർക്കരയും കൊണ്ട് കുക്കറിൽ കേക്ക് തയ്യാറാക്കാം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Replacing sugar with jaggery heres what you need to know

Next Story
ആർത്തവ വേദന കുറയ്ക്കാൻ ഫലപ്രദമായ 7 ആയുർവേദ വഴികൾhealth, health news, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com