വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് പലർക്കും സൗകര്യപ്രദമാണെന്ന് തോന്നിയേക്കാം, എന്നാൽ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്ന് ഡോ.ദിക്സ ഭവ്സർ പറഞ്ഞു. അമിതവണ്ണം, ദഹനക്കേട്, വയറുവേദന, മലബന്ധം എന്നിവയ്ക്കു പുറമെ, വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഭൂരിഭാഗം ആളുകളും അനുഭവിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്ന് നടുവേദനയാണെന്ന് വിദഗ്ധർ പറയുന്നു.
നടുവിലെ പ്രശ്നങ്ങളുമായി (പ്രധാനമായും ഉദാസീനമായ ജീവിതശൈലി / വീട്ടിലിരുന്നുളള ജോലി കാരണം) ബന്ധപ്പെട്ട് ഈ വർഷം 100-ലധികം രോഗികളെ പരിശോധിച്ചുവെന്ന് ആയുർവേദ ഡോക്ടർ പറഞ്ഞു. നടവേദന മാറ്റാൻ സഹായിക്കുന്ന ചില നുറുങ്ങുവഴികളുണ്ടെന്ന് അവർ വ്യക്തമാക്കി. ഇക്കാര്യങ്ങൾ നട്ടെല്ലിന്റെ ആരോഗ്യം നിലനിർത്താനും സഹായിക്കുമെന്ന് അവർ അഭിപ്രായപ്പെട്ടു.
- ഉറങ്ങുമ്പോൾ തലയിണ ഉപയോഗിക്കരുത്.
- മകരാസന, ശലഭാസന, മർകതാസന, ഭുജംഗനാസന പോലുള്ള ലളിതമായവ ദിവസവും പരിശീലിക്കുക.
- രണ്ടു മണിക്കൂറിൽ കൂടുതൽ ഒരേ പൊസിഷനിൽ ഇരിക്കരുത്. അഞ്ച് മിനിറ്റ് ഇടവേള എടുക്കുക
- കടുകെണ്ണ അല്ലെങ്കിൽ എള്ളെണ്ണ ഉപയോഗിച്ച് പുറം മസാജ് ചെയ്യുക.
- ”നടുവേദന വിട്ടുമാറുന്നില്ലെങ്കിൽ ഈ നുറുങ്ങുകൾക്കൊപ്പം ആയുർവേദ മരുന്നുകൾ കഴിക്കുക,” ഡോ.ഭാവ്സർ പറഞ്ഞു.