വയർ വീർത്തുനിൽക്കുന്നുണ്ടോ? എളുപ്പത്തിൽ പരിഹരിക്കാം

വയറിന്റെ ആരോഗ്യമില്ലായ്മയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് വയർ വീർക്കൽ

ayurveda, ie malayalam

വയറിൽ ഗ്യാസ് നിറയുന്നതുമൂലമാണ് വീർക്കുന്നതായി അനുഭവപ്പെടുന്നത്. നിരവധി പേർ അഭിമുഖീകരിക്കുന്നൊരു സാധാരണ പ്രശ്നമാണിത്. എന്നിരുന്നാലും ശരിയായ ചികിത്സ ലഭിക്കാതെ പോയാൽ അത് ഗുരുതര പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം. ഇത് മാറ്റാൻ ധാരാളം മരുന്നുകൾ ലഭ്യമാണെങ്കിലും, പാർശ്വഫലങ്ങളില്ലാത്ത വീട്ടിൽ തന്നെയുളള പരിഹാരങ്ങളും നിങ്ങൾക്ക് തിരഞ്ഞെടുക്കാം.

വയർ വീർക്കുന്നത് മാറ്റാൻ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന പരിഹാരങ്ങളെക്കുറിച്ചാണ് ആയുർവേദ പ്രാക്ടീഷണറായ ഡോ.ദിക്സ ഭാവ്സകർ പറയുന്നത്. വയറിന്റെ ആരോഗ്യമില്ലായ്മയെ സൂചിപ്പിക്കുന്ന ലക്ഷണങ്ങളിൽ ഒന്നാണ് വയർ വീർക്കൽ. ഇതു പെട്ടെന്ന് മാറ്റാൻ ചില മാർഗങ്ങൾ തിരഞ്ഞെടുക്കുന്നത് മോശമോ തെറ്റോ അല്ല, പക്ഷേ ശാശ്വത പരിഹാരത്തിനായി അതിന്റെ കാരണം കണ്ടെത്തി ചികിത്സ നടത്തേണ്ടതുണ്ടെന്ന് അവർ പറഞ്ഞു.

Read More: പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ ശരീരത്തിന് നല്ലത്?

ചില പരിഹാരങ്ങൾ

  • അര ടീസ്പൂൺ അയമോദകം, കല്ലുപ്പ് എന്നിവ ചെറുചൂടുള്ള വെള്ളത്തിൽ ചേർത്ത് ഉച്ചഭക്ഷണം കഴിഞ്ഞ് 45 മിനിറ്റിനുശേഷം കുടിക്കുക.
  • ദിവസം മുഴുവൻ പുതിന വെള്ളം കുടിക്കുക.
  • ഏലയ്ക്ക വെള്ളം ഉച്ച ഭക്ഷണം കഴിച്ച് ഒരു മണിക്കൂറിനുശേഷം കുടിക്കുക.
  • ജീരകം, മല്ലി, പെരുംജീരകം എന്നിവ ചേർത്തുണ്ടാക്കിയ ചായ ഉച്ചഭക്ഷണത്തിന് മുമ്പോ ശേഷമോ ഒരു ദിവസം മൂന്നു പ്രാവശ്യം കുടിക്കുക.
  • ഉച്ചഭക്ഷണത്തിന് ശേഷം അമിതമായി വെള്ളം കുടിക്കുനന്ത് ഒഴിവാക്കുക. കനത്ത ഭക്ഷണം ഒഴിവാക്കുക.

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Reduce bloating with these easy and effective ayurvedic remedies485656

Next Story
പച്ചക്കറികൾ പച്ചയ്ക്ക് കഴിക്കുന്നതാണോ ജ്യൂസായി കുടിക്കുന്നതാണോ ശരീരത്തിന് നല്ലത്?carrot juice, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com