scorecardresearch
Latest News

രാത്രി വൈകി ഭക്ഷണം കഴിക്കാൻ തോന്നുന്നുണ്ടോ? കാരണങ്ങൾ ഇതാവാം

അത്താഴം കഴിഞ്ഞ് രാത്രി വൈകി ഭക്ഷണം കഴിക്കാനുള്ള കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ്

food, health, ie malayalam

അത്താഴത്തിനുശേഷവും രാത്രി വളരെ വൈകി ഭക്ഷണം കഴിക്കാൻ ചിലർക്ക് തോന്നാറുണ്ട്. ചിലർ രാത്രി വൈകി സ്നാക്സ് സ്ഥിരമായി കഴിക്കാറുണ്ട്. ഇതൊരു ശീലമായി മാറിയാൽ ശരീരത്തിന് ദോഷം ചെയ്യും. അത്താഴം കഴിഞ്ഞ് രാത്രി വൈകി ഭക്ഷണം കഴിക്കാനുള്ള കാരണങ്ങളെക്കുറിച്ച് വിശദീകരിച്ചിരിക്കുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് ഷൊണാലി സബ്ഹേർവാൾ.

  • ഭക്ഷണസമയത്ത് ലഭിക്കേണ്ട പ്രോട്ടീൻ-കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അസന്തുലിതാവസ്ഥ
  • നിങ്ങളുടെ വികാരങ്ങൾ: ഏകാന്തതയോ അല്ലെങ്കിൽ വിഷാദമോ അനുഭവപ്പെടുക
  • ഗ്രെലിൻ അല്ലെങ്കിൽ ലെഫ്റ്റിൻ പോലെയുള്ള ഹോർമോൺ അസന്തുലിതാവസ്ഥ. ഗ്രെലിൻ വിശപ്പ് ഹോർമോണും ലെപ്റ്റിൻ സംതൃപ്തി ഹോർമോണുമാണ്
  • അമിതമായ ഡയറ്റിങ്ങും കലോറി കുറവും ഭക്ഷണം കഴിക്കാൻ പ്രേരിപ്പിക്കും

അർധരാത്രിയിൽ ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കാനിടയുണ്ട്. ഭക്ഷണം ശരിയായി ദഹിക്കാതെ ഗ്യാസ്ട്രിക് പ്രശ്നങ്ങളിലേക്ക് നയിക്കാനുള്ള സാധ്യതയുണ്ട്. അതിനാൽ രാത്രി വളരെ വൈകിയുള്ള ഭക്ഷണ ശീലം ഒഴിവാക്കേണ്ടത് അത്യാവശ്യമാണ്.

Read More: പാലിനൊപ്പം വാഴപ്പഴം കഴിക്കരുത്; കാരണം ഇതാണ്

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Reasons why you eat late at night