/indian-express-malayalam/media/media_files/2025/11/08/alcohol-hiccup-2025-11-08-09-10-49.jpg)
Source: Freepik
ഒരു വ്യക്തി കഴിക്കുന്ന മദ്യത്തിന്റെ അളവ് കൂടുതലാകുന്ന സൂചനകളിൽ ഒന്നാണ് എക്കിൾ വരാൻ തുടങ്ങുന്നത്. മദ്യം വയറ് വീർക്കാൻ കാരണമാകും. ഇത് ഡയഫ്രത്തിൽ സമ്മർദമേൽപ്പിക്കുമ്പോഴാണ് എക്കിൾ വരുന്നത്. എക്കിളുകൾ സാധാരണയായി നിരുപദ്രവകരമാണെങ്കിലും അവ ശ്രദ്ധിക്കേണ്ടതുണ്ട്.
''ശ്വാസകോശത്തിന് അടിയിലുള്ള പേശിയായ ഡയഫ്രം പെട്ടെന്ന് ചുരുങ്ങുന്നതാണ് എക്കിൾ. ഇത് പെട്ടെന്ന് ചുരുങ്ങുകയും വായുവിനെ ശക്തമായി തൊണ്ടയിലേക്ക് തള്ളുകയും ചെയ്യുമ്പോൾ ഹിക് എന്ന ശബ്ദം പുറത്തുവരുന്നു. ഡയഫ്രത്തെ നിയന്ത്രിക്കുന്ന വേഗസ്, ഫ്രീനിക് നാഡികൾക്കും ഇതിൽ പങ്കുണ്ട്. മദ്യം ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ, നിരവധി ട്രിഗറുകൾ ഈ റിഫ്ലെക്സ് സജീവമാക്കുന്നു. ഇത് മദ്യപിച്ചതിനുശേഷമുള്ള എക്കിളുകൾക്ക് കാരണമാകുന്നു,'' ബെംഗളൂരുവിലെ പ്രാനുഷ്രെ ഗ്യാസ്ട്രോ ക്ലിനിക്കിലെ ഡോ. ​​പ്രശാന്ത് ബി.ഗാന്ധി അഭിപ്രായപ്പെട്ടു.
Also Read: ചോറും ചപ്പാത്തിയും കുറച്ച് ഇവ കഴിക്കൂ; പ്രമേഹത്തെ അകറ്റി നിർത്താം
മദ്യപിച്ചതിനുശേഷം ചിലർക്ക് എക്കിൾ വരുന്നത് എന്തുകൊണ്ടാണ്?
“മദ്യപിച്ചതിന് ശേഷമുള്ള എക്കിൾ പലപ്പോഴും ഉണ്ടാകുന്നത് ആമാശയത്തിലെ നീർക്കെട്ട്, മ്യൂക്കോസൽ പ്രകോപനം, സിഎൻഎസ് മോഡുലേഷൻ എന്നിവ മൂലമാണ്. ലളിതമായി പറഞ്ഞാൽ, മദ്യം കഴിക്കുമ്പോൾ, പ്രത്യേകിച്ച് വലിയ അളവിൽ വേഗത്തിൽ ആമാശയം വികസിക്കാൻ കാരണമാകുന്നു. ഇത് ആമാശയത്തിനും ഡയഫ്രത്തിനും സമീപം പ്രവർത്തിക്കുന്ന വേഗസ് നാഡിയെ പ്രകോപിപ്പിക്കുകയും എക്കിൾ ഉണ്ടാക്കുകയും ചെയ്യുന്നു,” ഡോ.ഗാന്ധി പറഞ്ഞു.
കൂടാതെ, മദ്യം അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നാണ്. "ഇത് ഗ്യാസ്ട്രിക് ആസിഡ് ഉത്പാദനം വർധിപ്പിക്കുന്നു. ഇത് അന്നനാളത്തിന്റെയും ആമാശയത്തിന്റെയും ആവരണത്തിന് വീക്കം വരുത്തുകയും, ഡയഫ്രത്തിന് സമ്മർദമുണ്ടാക്കി എക്കിൾ വരുത്തുകയും ചെയ്യുന്നു," അദ്ദേഹം വിശദീകരിച്ചു.
Also Read: വണ്ണം കുറയ്ക്കാൻ ബുദ്ധിമുട്ടില്ല; 1 വർഷം കൊണ്ട് യുവതി കുറച്ചത് 40 കിലോ, ചെയ്തത് 6 കാര്യങ്ങൾ
ബിയർ, വൈൻ, സ്പിരിറ്റ് തുടങ്ങിയ ചിലതരം മദ്യങ്ങൾ മറ്റുള്ളവയേക്കാൾ കൂടുതൽ എക്കിളിന് കാരണമാകുമോ?
“അതെ, തീർച്ചയായും. ബിയർ, സ്പാർക്ലിങ് വൈനുകൾ, ഹാർഡ് സെൽറ്റ്‌സറുകൾ എന്നിവയിൽ കാർബൺഡൈ ഓക്സൈഡ് അടങ്ങിയിട്ടുണ്ട്. ഇത് ആമാശയത്തെ വികസിപ്പിക്കുകയും വേഗസ് നാഡികളെ നീട്ടുകയും ചെയ്യുന്ന ഗ്യാസ് ബബിളുകൾ ഉണ്ടാക്കുന്നു. അതുകൊണ്ടാണ് ബിയർ കുടിക്കുമ്പോൾ എക്കിൾ വരുന്നത്.”
തണുപ്പിച്ച മദ്യം ഉൾപ്പെടെയുള്ള ശീതളപാനീയങ്ങൾ, പെട്ടെന്നുള്ള താപനില വ്യതിയാനം മൂലം അന്നനാളത്തിലെ മ്യൂക്കോസയെ ഉത്തേജിപ്പിക്കും. വിസ്കി, വോഡ്ക പോലുള്ള വീര്യം കൂടിയ മദ്യങ്ങൾ അന്നനാളത്തെ കൂടുതൽ ആക്രമണാത്മകമായി പ്രകോപിപ്പിക്കും. "ക്ലിനിക്കൽ കാഴ്ചപ്പാടിൽ പറയുകയാണെങ്കിൽ ബിയറിനും കാർബണേറ്റഡ് ആൽക്കഹോളുകൾക്കും എക്കിൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്."
Also Read: രാവിലെ കാപ്പി വേണ്ട; വയറിലെ കൊഴുപ്പ് ഉരുക്കാനും അരക്കെട്ട് ചുരുക്കാനുമുള്ള 2 വഴികൾ
ഒഴിഞ്ഞ വയറിലോ വളരെ പെട്ടെന്നോ മദ്യപിക്കുന്നത് എക്കിളിനുള്ള സാധ്യത വർധിപ്പിക്കുമോ?
വേഗത്തിലോ ഒഴിഞ്ഞ വയറിലോ മദ്യപിക്കുന്നത് എക്കിളിനുള്ള സാധ്യതയെ ഗണ്യമായി വർധിപ്പിക്കുന്നുവെന്ന് ഡോ. ഗാന്ധി പറയുന്നു. “മദ്യം വേഗത്തിൽ കുടിക്കുന്നത് അധിക വായു വിഴുങ്ങുകയും ആമാശയത്തെ വേഗത്തിൽ വലുതാക്കുകയും ചെയ്യുന്നു. ഈ പെട്ടെന്നുള്ള വലിച്ചുനീട്ടൽ ആമാശയഭിത്തിയിലെ മെക്കാനിയോസെപ്റ്ററുകളെ സജീവമാക്കുകയും വേഗസ് നാഡി വഴി സിഗ്നലുകൾ അയയ്ക്കുകയും ചെയ്യുന്നു, ഇത് എക്കിളിന് കാരണമാകും.”
മദ്യം മൂലമുണ്ടാകുന്ന എക്കിൾ നിരുപദ്രവകരമാണോ, അതോ ഏതെങ്കിലും രോഗാവസ്ഥയെ സൂചിപ്പിക്കുന്നോ?
മദ്യവുമായി ബന്ധപ്പെട്ട മിക്ക എക്കിളുകളും നിരുപദ്രവകരവും ഹ്രസ്വകാലവുമാണ്. എന്നാൽ “48 മണിക്കൂറിൽ കൂടുതൽ നീണ്ടുനിൽക്കുന്ന തുടർച്ചയായ എക്കിൾ നാഡീവ്യവസ്ഥയെ ബാധിച്ചേക്കാം,” ഡോ. ഗാന്ധി മുന്നറിയിപ്പ് നൽകി. ഉറക്കം, ഭക്ഷണം, ദൈനംദിന ജീവിതം എന്നിവയെ തടസപ്പെടുത്തുകയോ നാഡീസംബന്ധമായ ലക്ഷണങ്ങൾ, ശരീരഭാരം കുറയൽ, തുടർച്ചയായ നെഞ്ചെരിച്ചിൽ എന്നിവയോടൊപ്പമോ എക്കിൾ വരികയോ ചെയ്താൽ ഡോക്ടറുടെ തേടാൻ അദ്ദേഹം ഉപദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: 30 ദിവസത്തേക്ക് ഈ പ്രഭാത ഭക്ഷണം കഴിക്കൂ; എത്ര കുറയാത്ത വണ്ണവും കുറയ്ക്കാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us