/indian-express-malayalam/media/media_files/uploads/2023/01/nuts-food.jpg)
പ്രതീകാത്മക ചിത്രം
അസംസ്കൃതമോ കുതിർത്തതോ വറുത്തതോ ആയ നട്സ് നമ്മളിൽ പലരും കഴിക്കാറുണ്ട്. എന്നാൽ ഏതാണ് ആരോഗ്യത്തിന് കൂടുതൽ ഗുണകരം എന്നത് വ്യക്തമല്ല. ഏത് നട്സ് കഴിക്കുന്നതാണ് നല്ലതെന്ന് എന്നതിനെക്കുറിച്ച് നിങ്ങൾക്ക് ആശയക്കുഴപ്പമുണ്ടെങ്കിൽ, അവ തിരഞ്ഞെടുക്കേണ്ടത് എങ്ങനെയെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യപരമായ നേട്ടങ്ങൾ പരിഗണിച്ചാണ് ഇവയുടെ ഉപഭോഗം വ്യത്യസ്തമാകുന്നത്.
“അസംസ്കൃതവും വറുത്തതുമായ നട്സ് പോഷകസമൃദ്ധമായ ഓപ്ഷനുകളാകാം. അവയ്ക്കിടയിലുള്ള തിരഞ്ഞെടുപ്പ് വ്യക്തിഗത മുൻഗണനകളെയും നിർദ്ദിഷ്ട ആരോഗ്യ ലക്ഷ്യങ്ങളെയും ആശ്രയിച്ചിരിക്കുന്നു,” ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ കെയർ ഹോസ്പിറ്റൽസിലെ ക്ലിനിക്കൽ ഡയറ്റീഷ്യൻ കൺസൾട്ടന്റ് ഡോ. ജി. സുഷമ പറഞ്ഞു.
അസംസ്കൃതമായ നട്സിനും റോസ്റ്റ് ചെയ്ത നട്സിനും ധാരാളം ഗുണങ്ങളുണ്ടെന്ന് നാനാവതി മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ഡയറ്റീഷ്യനും ക്ലിനിക്കൽ ന്യൂട്രീഷനിസ്റ്റുമായ ഡയറ്റ് ആൻഡ് ന്യൂട്രീഷൻ ഉഷാകിരൺ സിസോദിയ പറയുന്നു. “രണ്ടിലും ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീനുകൾ, നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. ഇത് നിങ്ങളുടെ ഭക്ഷണത്തിൽ ആരോഗ്യകരമായ കൂട്ടിച്ചേർക്കലായി മാറുന്നു,”ഉഷാകിരൺ അറിയിച്ചു.
അസംസ്കൃത നട്സ്
അസംസ്കൃത നട്സ് പ്രോസസ്സ് ചെയ്യാത്തതും ഉയർന്ന ചൂടിൽ ഏൽക്കാത്തവയുമാണ്. അവരുടെ സ്വാഭാവിക സുഗന്ധങ്ങൾ, ടെക്സ്ചറുകൾ, പോഷക ഘടന എന്നിവ ഇങ്ങനെ നിലനിൽക്കുന്നു.
അവരുടെ ആരോഗ്യ ഗുണങ്ങൾ
അസംസ്‌കൃത നട്സിന്റെ ആരോഗ്യ ഗുണങ്ങൾ ഡോ.സുഷമ പങ്കുവയ്ക്കുന്നു:
“വാൾനട്ട്, പെക്കൻസ് തുടങ്ങിയ നട്സിന്റെ പൂർണ്ണമായ പോഷക ഗുണങ്ങൾ ലഭിക്കുന്നതിന് അസംസ്കൃതമായി കഴിക്കാം. റോസ്റ്റ് ചെയ്യുമ്പോൾ ചൂട് ഇവയിലുള്ള ഒമേഗ -3 ഫാറ്റി ആസിഡുകളെ നഷ്ടപ്പെടുത്തുന്നു. അവ ഹൃദയാരോഗ്യത്തിനും തലച്ചോറിന്റെ പ്രവർത്തനത്തിനും അവിഭാജ്യമാണ്, ”ഉഷാകിരൺ പറയുന്നു.
അസംസ്കൃത നട്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- വറുത്ത നട്സ് പോലെ നീണ്ട നാൾ ഉപയോഗിക്കാൻ കഴിയില്ല.
- കുറച്ച് ആളുകൾക്ക് അത് ദഹിപ്പിക്കാൻ ബുദ്ധിമുട്ടായിരിക്കും.
വറുത്ത നട്സ്
വറുത്ത നട്സ് ഉയർന്ന ഊഷ്മാവിൽ പാകം ചെയ്യുന്നു. ഇത് അവയുടെ രുചി വർദ്ധിപ്പിക്കുകയും ഒരു ക്രഞ്ചിയർ ടെക്സ്ചർ സൃഷ്ടിക്കുകയും ചെയ്യും.
വറുത്ത നട്സിന്റെ ആരോഗ്യ ഗുണങ്ങൾ:
“ബദാം, ഹസൽനട്ട് തുടങ്ങിയ ചില നട്സ് റോസ്റ്റ് ചെയ്ത് കഴിക്കുന്നതാണ് നല്ലത്. കാരണം ഈ പ്രക്രിയ ചില പോഷകങ്ങൾ ആഗിരണം ചെയ്യാൻ സഹായിക്കും. ഈ നട്സിൽ കാണപ്പെടുന്ന ആന്റിന്യൂട്രിയന്റിന്റെ രൂപമായ ഫൈറ്റിക് ആസിഡിനെ വിഘടിപ്പിക്കാനും ഇത് സഹായിക്കുന്നു,” ഉഷാകിരൺ പറയുന്നു.
വറുത്ത നട്സ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- റോസ്റ്റിങ് പ്രക്രിയ ചില പോഷകങ്ങളുടെ നഷ്ടത്തിലേക്ക് നയിച്ചേക്കാം. പ്രത്യേകിച്ച് വിറ്റാമിൻ സി പോലുള്ള ചൂട് സെൻസിറ്റീവായ വിറ്റാമിനുകളുടെ നഷ്ടം.
- നിങ്ങൾ വറുത്ത നട്സ് തിരഞ്ഞെടുക്കുകയാണെങ്കിൽ എണ്ണ, ഉപ്പ്, പഞ്ചസാര പോലുള്ള ചേരുവകൾ ശ്രദ്ധിക്കുക. പ്രോസസ്സ് ചെയ്തതും പരിമിതമായ അഡിറ്റീവുകളുള്ളതുമായ നട്സ് തിരഞ്ഞെടുക്കുക.
“അസംസ്കൃതവും വറുത്തതുമായ നട്സ് പോഷക ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു. അവ തിരഞ്ഞെടുക്കുന്ന വ്യക്തിഗത ആവശ്യങ്ങൾ അനുസരിച്ചിരിക്കുന്നു. സമീകൃതാഹാരത്തിന്റെ ഭാഗമായി വൈവിധ്യമാർന്ന നട്സ് മിതമായ അളവിൽ കഴിക്കുക,”ഡോ സുഷമ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.