scorecardresearch
Latest News

Ramadan 2022: റമദാൻ നോമ്പ് സമയത്ത് കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങൾ

Ramadan 2022: റമദാൻ നോമ്പ് സമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്

food, health, ie malayalam

Ramadan 2022: പുണ്യ മാസമായ റമദാൻ കാലത്ത് വിശ്വാസികളെല്ലാം നോമ്പ് എടുക്കാറുണ്ട്. നോമ്പ് എടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. “ഉപവാസം എന്നാൽ എല്ലാ ദിവസവും ഒരു വിരുന്നുണ്ടെന്ന് അർത്ഥമാക്കുന്നില്ല. നോമ്പ് നമ്മെ മിതത്വം പഠിപ്പിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുകയോ അമിതമായി ആസക്തി കാണിക്കുകയോ ചെയ്യുന്നത് വയറു വീർക്കുന്നതിനും ദഹനസംബന്ധമായ അസ്വസ്ഥതകൾക്കും കാരണമാകുകയും മെറ്റബോളിസത്തെ ബാധിക്കുകയും ചെയ്യും,” ഡയറ്റ് ഇൻസൈറ്റിന്റെ ഹെഡ് ഡയറ്റീഷ്യനും സഹസ്ഥാപകയുമായ ലവ്‌ലീൻ കൗർ പറഞ്ഞു.

റമദാൻ നോമ്പ് സമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളെക്കുറിച്ചും കൗർ വിശദീകരിച്ചു.

  • ഉയർന്ന അളവിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് അല്ലെങ്കിൽ വറുത്ത ഭക്ഷണങ്ങൾ. അത്തരം ഭക്ഷണങ്ങൾ നിർജ്ജലീകരണം ഉണ്ടാക്കുകയും പകൽ സമയത്ത് ദാഹത്തിന് കാരണമാവുകയും ചെയ്യും, അത് ഒഴിവാക്കണം.
  • പാക്കേജിലുള്ളതും സംസ്കരിച്ചതുമായ ഭക്ഷണങ്ങൾ. പാക്ക് ചെയ്ത ജ്യൂസുകൾ ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു, കാരണം അവയിൽ മറ്റെന്തിനെക്കാളും കൂടുതൽ പഞ്ചസാര അടങ്ങിയിട്ടുണ്ട്
  • ചായ, കാപ്പി, സോഡ തുടങ്ങിയ കഫീൻ അടങ്ങിയ പാനീയങ്ങൾ
  • അച്ചാറും ചട്ണിയും

കഴിക്കേണ്ട ഭക്ഷണങ്ങൾ

നല്ല അളവിൽ പ്രോട്ടീനും നാരുകളും അടങ്ങിയ സമീകൃതാഹാരം കഴിക്കുക. കാർബോഹൈഡ്രേറ്റ് സ്വാഭാവികമായി വരും. ഇത് ദീർഘസമയത്തേക്ക് സംതൃപ്തി നൽകും.

നട്സ്, വിത്തുകൾ, പഴങ്ങൾ എന്നിവ അടങ്ങിയ ഒരു പ്രീ-മീൽ കഴിക്കുക. 30 മിനിറ്റോ ഒരു മണിക്കൂറോ കഴിഞ്ഞ്, പച്ചക്കറികൾക്കൊപ്പം മുട്ട, ഓട്സ് എന്നിവ കഴിക്കുക. സമ്പൂർണ്ണ ഭക്ഷണത്തിനായി വീട്ടിൽ ഉണ്ടാക്കിയ തൈര് കൂടി ഉൾപ്പെടുത്തുക.

Read More: Ramadan and Diabetes: റമദാൻ നോമ്പ് കാലത്ത് പ്രമേഹ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Ramadan 2022 dietitian shares foods to consume and avoid during sehri