scorecardresearch

രജനീകാന്തിന് 75 വയസ്; ഈ 5 ഭക്ഷണങ്ങൾ തൊടാറില്ല, സൂപ്പർ സ്റ്റാറിന്റെ ആരോഗ്യ രഹസ്യം

എഴുപതുകളിലും ഇത്രയും ഫിറ്റായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ സഹായിക്കുന്നത് ഒരു ചിട്ടയായ ഭക്ഷണക്രമമാണ്

എഴുപതുകളിലും ഇത്രയും ഫിറ്റായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ സഹായിക്കുന്നത് ഒരു ചിട്ടയായ ഭക്ഷണക്രമമാണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Rajinikanth

രജനീകാന്ത്

ഡിസംബർ 12-ന് 75-ാം പിറന്നാൾ ആഘോഷിക്കുന്ന തമിഴ് സൂപ്പർസ്റ്റാർ രജനീകാന്ത്, ഇന്നും സിനിമയിലെ തന്റെ ഊർജസ്വലമായ സാന്നിധ്യം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്. എഴുപതുകളിലും ഇത്രയും ഫിറ്റായി, ആരോഗ്യത്തോടെ തുടരാൻ അദ്ദേഹത്തെ സഹായിക്കുന്നത് ഒരു ചിട്ടയായ ഭക്ഷണക്രമമാണ്. ഇതിലെ പ്രധാന രഹസ്യമാണ് '5 വെള്ള നിറത്തിലുള്ള ഭക്ഷണ സാധനങ്ങളെ' ഒഴിവാക്കുക എന്നത്.

Advertisment

ഒരു പരിപാടിയിൽ സംസാരിക്കവേ രജനീകാന്ത് തന്നെ തന്റെ ഭക്ഷണക്രമ തിരഞ്ഞെടുപ്പുകൾ വിശദീകരിച്ചിട്ടുണ്ട്. "ഞാൻ പഞ്ചസാര, ഉപ്പ്, അരി, മൈദ (ശുദ്ധീകരിച്ച മാവ്), പാൽ, തൈര്, വെണ്ണ, ഗുളികകൾ എന്നിങ്ങനെയുള്ള വെളുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുന്നു. "

Also Read: രാവിലെ വെറും വയറ്റിൽ പഴങ്ങൾ കഴിക്കാമോ? ശ്രദ്ധിക്കേണ്ടത് എന്ത്?

ചെന്നൈയിലെ കൺസൾട്ടന്റ് ബാരിയാട്രിക് സർജൻ ഡോ.പ്രീതി മൃണാളിനി രജനീകാന്തിന്റെ ഈ ആരോഗ്യരഹസ്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ശുദ്ധമായ ഭക്ഷണം, ദിവസേനയുള്ള വ്യായാമം, ധ്യാനം എന്നിവയ്‌ക്കൊപ്പം രജനീകാന്ത് കർശനമായി ഒഴിവാക്കുന്ന അഞ്ച് ഭക്ഷണങ്ങളുണ്ട്. ശരീരത്തിൽ അനാവശ്യമായ വീക്കത്തിനും ഇൻസുലിൻ വർധനവിനും ദഹന പ്രശ്‌നങ്ങൾക്കും കാരണമാകുന്നവയാണ് ഈ ഭക്ഷണങ്ങൾ എന്നാണ് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

വെള്ള പഞ്ചസാര

ഇത് ഒഴിവാക്കുന്നത് വയറിലെ കൊഴുപ്പ് കൂടുന്നത് തടയാൻ സഹായിക്കും. ഇൻസുലിൻ പ്രതിരോധത്തിനും അമിതമായ ഭക്ഷണത്തോടുള്ള ആർത്തിക്കും പ്രധാന കാരണം പഞ്ചസാരയാണ്.

വെള്ള ഉപ്പ് 

നിയന്ത്രിത അളവിൽ കഴിച്ചില്ലെങ്കിൽ വയറുവീർക്കൽ, ശരീരത്തിൽ വെള്ളം കെട്ടിനിൽക്കൽ, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്ക് കാരണമാകും.

Also Read: എത്ര ശ്രമിച്ചിട്ടും ശരീര ഭാരം കുറയുന്നില്ലേ? ഈ 3 അബദ്ധങ്ങൾ തിരിച്ചറിയുക

മൈദ

അരിയിൽ അൽപം നാരുകളെങ്കിലും ഉണ്ടെങ്കിലും, മൈദയിൽ 'ശൂന്യമായ കാലറി' മാത്രമാണുള്ളത്. ഇത് ശരീരഭാരം കൂടാൻ ഉറപ്പായും വഴിയൊരുക്കും.

വെള്ള അരി

പച്ചക്കറികളോടൊപ്പം മിതമായ അളവിൽ കഴിക്കുന്നത് കുഴപ്പമില്ല. എന്നാൽ അമിതമായി കഴിച്ചാൽ ഭാരം ജെറ്റ് വേഗത്തിൽ വർധിക്കുമെന്നും ഡോക്ടർ മുന്നറിയിപ്പ് നൽകി.

Also Read: മദ്യം കഴിച്ചിട്ടില്ല, എന്നിട്ടും കരളിന് നാശം; നിശബ്ദനായ കൊലയാളിയെക്കുറിച്ച് ഡോക്ടറുടെ മുന്നറിയിപ്പ്

പാൽ, തൈര് പോലുള്ള പാലുൽപ്പന്നങ്ങൾ

കാത്സ്യത്തിന്റെയും പ്രോട്ടീന്റെയും മികച്ച സ്രോതസാണെങ്കിലും, 40 വയസ്സിനു ശേഷം മെറ്റബോളിസം കുറയുമ്പോൾ ഇവയുടെ അമിത ഉപയോഗം വയറുവീർക്കലിനും ശരീര ഭാര നിയന്ത്രണത്തിൽ ബുദ്ധിമുട്ടിനും ഇടയാക്കിയേക്കാം.

ഈ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതിലൂടെ ശരീരത്തെ ഏറ്റവും ആരോഗ്യകരമായ രീതിയിൽ നിലനിർത്താൻ രജനീകാന്തിന് സാധിക്കുന്നു. ചിട്ടയായ ഭക്ഷണക്രമവും, നിത്യേനയുള്ള വ്യായാമവും ധ്യാനവുമാണ് തിരശ്ശീലയിലും പുറത്തും അദ്ദേഹത്തിന് ഈ യുവത്വമുള്ള ഊർജസ്വലത നൽകുന്നതിന്റെ പ്രധാന രഹസ്യം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഉപ്പും കുടുംബ പാരമ്പര്യവും മാത്രമല്ല; നിസാരമെന്ന് കരുതുന്ന ഈ ശീലങ്ങൾ ബിപി കൂട്ടും

Rajinikanth

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: