scorecardresearch

മലബന്ധം മാറിക്കിട്ടും, വയർ വൃത്തിയാകും; ഈ ഡ്രൈ ഫ്രൂട്ട് രാവിലെ മൂന്നെണ്ണം കഴിക്കൂ

ഈ പ്രശ്നത്തിന് ഏറ്റവും ഉത്തമമായ പരിഹാരം ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഒരു 'സൂപ്പർഫുഡ്' ആണ്

ഈ പ്രശ്നത്തിന് ഏറ്റവും ഉത്തമമായ പരിഹാരം ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഒരു 'സൂപ്പർഫുഡ്' ആണ്

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
constipation

Source: Freepik

മലബന്ധം എന്നത് പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ്. വയറിലെ ബുദ്ധിമുട്ടുകൾക്ക് പലപ്പോഴും ആളുകൾ ചിയാ സീഡ്സ്, ഇസബ്ഗോൾ തുടങ്ങിയ പ്രതിവിധികളെയാണ് സാധാരണ ആശ്രയിക്കാറുള്ളത്. എന്നാൽ, പോഷകാഹാര വിദഗ്ധ ഖുഷി പറയുന്നത് അനുസരിച്ച്, ഈ പ്രശ്നത്തിന് ഏറ്റവും ഉത്തമമായ പരിഹാരം ഒരുപക്ഷേ നിങ്ങൾ ശ്രദ്ധിക്കാതെ പോയേക്കാവുന്ന ഒരു 'സൂപ്പർഫുഡ്' ആണ് പ്രൂൺസ് അഥവാ ഉണങ്ങിയ പ്ലം പഴം.

Advertisment

പോഷകാഹാര വിദഗ്ധയും ഡയബറ്റിസ് എഡ്യൂക്കേറ്ററുമായ ഖുഷി ഛബ്ര മലബന്ധം അകറ്റാനുള്ള പ്രൂൺസിന്റെ കഴിവിനെക്കുറിച്ച് ഇൻസ്റ്റഗ്രാം വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും, പ്രമേഹ രോഗികൾക്ക് പോലും സുരക്ഷിതമായി കഴിക്കാവുന്ന പ്രൂൺസിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

Also Read: പ്രഭാതഭക്ഷണത്തിന് ബ്രെഡ് ഓംലെറ്റ് ആണോ? ദിവസവും കഴിച്ചാൽ എന്ത് സംഭവിക്കും?

1. നാരുകളുടെ കലവറ

മലബന്ധം അകറ്റാൻ ഏറ്റവും അത്യാവശ്യം നാരുകളാണ്. പ്രൂൺസിൽ ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ ധാരാളം അടങ്ങിയിരിക്കുന്നു. ഇത് കുടലിലെ സൂക്ഷ്മാണുക്കളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും മലബന്ധം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

Advertisment

2. സ്വാഭാവികമായ 'സോർബിറ്റോൾ'

പ്രൂൺസിൽ 'സോർബിറ്റോൾ' (Sorbitol) എന്ന പ്രകൃതിദത്തമായ പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇത് കുടലിലേക്ക് വെള്ളത്തെ വലിച്ചെടുക്കുകയും, അതുവഴി മലം മൃദുവായി പുറത്തുപോവുകയും ചെയ്യുന്നു. ഖുഷി ഛബ്രയുടെ അഭിപ്രായത്തിൽ, മലബന്ധം മാറ്റാൻ ഇത് ഇസബ്ഗോളിനേക്കാൾ ഫലപ്രദമാണ്.

Also Read: രക്തസമ്മർദം നിയന്ത്രിക്കും, കൊളസ്ട്രോൾ കുറയ്ക്കും; വെളുത്തുള്ളി എപ്പോൾ കഴിക്കണം?

3. പോഷക സമൃദ്ധം

കുടലിന്റെ ആരോഗ്യം മാത്രമല്ല, ശരീരത്തിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രൂൺസ് ഉത്തമമാണ്. വൈറ്റമിൻ കെ, ബോറോൺ, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമാണ് പ്രൂൺസ്. ഇത് എല്ലുകളുടെയും ഹൃദയത്തിന്റെയും ആരോഗ്യത്തിന് വളരെ നല്ലതാണ്.

4. കുടലിന്റെ ആവരണത്തെ സംരക്ഷിക്കുന്നു

പ്രൂൺസിൽ ധാരാളമായി അടങ്ങിയിട്ടുള്ള 'പോളിഫെനോളുകൾ' കുടലിന്റെ ആവരണത്തെ സംരക്ഷിക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ആരോഗ്യകരമായ ദഹനവ്യവസ്ഥയ്ക്ക് അത്യാവശ്യമായ കുടലിലെ സൂക്ഷ്മാണുക്കളുടെ വളർച്ച വർധിപ്പിക്കാനും സഹായിക്കും.

Also Read: പുതുവത്സരത്തിന് മുമ്പ് വണ്ണം കുറയ്ക്കാം, ഈ 4 കാര്യങ്ങൾ ഇന്ന് തന്നെ തുടങ്ങൂ

പ്രൂൺസ് എങ്ങനെ കഴിക്കണം?

മലബന്ധം മാറ്റാൻ രണ്ടോ മൂന്നോ പ്രൂൺസ് രാത്രി മുഴുവൻ വെള്ളത്തിൽ ഇട്ടുവെക്കുക. രാവിലെ വെറുംവയറ്റിൽ കഴിക്കുക.

പ്രൂൺസിന് ഗ്ലൈസെമിക് ഇൻഡക്സ് കുറവായതിനാൽ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സാവധാനം മാത്രമേ കൂട്ടുകയുള്ളൂ. അതിനാൽ പ്രമേഹ രോഗികൾക്ക് പോലും ഇത് സുരക്ഷിതമായി ഉപയോഗിക്കാം.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വയറിലെ കൊഴുപ്പ് കുറയ്ക്കും, ഗ്യാസ് ഒഴിവാക്കും; ഈ ഇല ദിവസവും ചവയ്ക്കാം

Constipation

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: