ഇഷ്‌ടപ്പെട്ട ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ കഴിക്കുന്നവരാണ് നമ്മൾ. എന്നാൽ, ഭക്ഷണം തോന്നിയ പോലെ കഴിക്കുന്നത് ആരോഗ്യത്തിനു എത്രത്തോളം നല്ലതാണ് ? ഏതെല്ലാം ഭക്ഷണ പദാർത്ഥങ്ങളാണ് ആരോഗ്യത്തിനു വെല്ലുവിളി ഉയർത്തുന്നത് ?

പ്രോസസ്‌ഡ് ഭക്ഷണ പദാർത്ഥങ്ങൾ ആരോഗ്യത്തിനു ഏറെ ദോഷം ചെയ്യുമെന്നാണ് പുതിയ പഠനങ്ങളിലും പറയുന്നത്. പിസ, ബർഗർ, പഞ്ചസാര കൂടുതൽ അടങ്ങിയ ലഘുഭക്ഷണങ്ങൾ, വിവിധയിനം കേക്കുകൾ തുടങ്ങിയ അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കണമെന്നാണ് പഠനം. അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രിസർവേറ്റീവുകളും പഞ്ചസാരയും ചേർത്തു അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ ഹൃദ്രോഗത്തിനും അകാലമരണത്തിനും കാരണമാകുമെന്ന് കണ്ടെത്തി!

Read Also: സംസ്ഥാനത്ത് ഇന്ന് 4545 പേര്‍ക്ക് കോവിഡ്; 4659 പേർക്ക് രോഗമുക്തി

ഇൻ‌സൈഡർ എന്ന പ്രസിദ്ധീകരണത്തിലെ റിപ്പോർട്ട് അനുസരിച്ച് ഒരു കൂട്ടം ഇറ്റാലിയൻ ഗവേഷകർ 35 വയസും അതിൽ കൂടുതലുമുള്ള 24,325 പുരുഷന്മാരെയും സ്ത്രീകളെയും 10 വർഷം വരെ പിന്തുടർന്ന് അവരുടെ ഭക്ഷണശീലത്തെയും ആരോഗ്യ ഫലങ്ങളെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. ധാരാളം അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങൾ കഴിച്ചവർക്ക് ഹൃദയ സംബന്ധമായ അസുഖങ്ങൾ, ഹൃദയാഘാതം അല്ലെങ്കിൽ ഹൃദയാഘാതം മൂലം മരിക്കാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് കണ്ടെത്തി.

Read Also: മാസ്‌ക് ഇല്ല, സാമൂഹിക അകലമില്ല; തിയറ്ററുകളിൽ വൻ തിരക്ക്, ‘മാസ്റ്റർ’ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

അനാരോഗ്യം കണ്ടെത്തിയ ആളുകളിലെ ദിനംപ്രതിയുള്ള കലോറിയുടെ അളവ് പരിശോധിക്കുമ്പോൾ അതിൽ 15 ശതമാനവും അൾട്ര പ്രോസസ്ഡ് ഭക്ഷണത്തിലൂടെയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook