കൊറണ വൈറസ് (കോവിഡ്-19) ലോകമാകെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ വൈറസിനെക്കുറിച്ചുളള ചോദ്യങ്ങളും വൈറസ് ബാധ കൂടുതലായി ബാധിക്കുന്നതാരെ എന്നതിനെക്കുറിച്ചുളള ചോദ്യങ്ങളും ഉയരുന്നുണ്ട്. ദി ഗാർഡിയനിലെ റിപ്പോർട്ട് അനുസരിച്ച് കോവിഡ്-19 ഗർഭിണികളിൽ കൂടുതൽ അപകട സാധ്യതയുണ്ടാക്കില്ലെന്നാണ് പറയുന്നത്. കുഞ്ഞിന് വൈറസ് പിടിപെടാമെന്ന് തെളിയിക്കുന്നതിനുളള പഠനങ്ങളോ തെളിവുകളോ ഇല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ്, റോയൽ കോളേജ് ഓഫ് മിഡ്‌വൈവ്സ്, റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് എന്നിവ നൽകിയ മാർഗ്ഗനിർദ്ദേശങ്ങൾ റിപ്പോർട്ടിൽ ഉദ്ധരിക്കുന്നു.

Explained: കോവിഡ് 19-നെ ഇന്ത്യ നേരിടുന്നതെങ്ങനെ?

”ഇതൊരു പുതിയ വൈറസ് ആയതിനാൽ‌ ഞങ്ങൾ‌ അതിനെക്കുറിച്ച് കൂടുതൽ പഠിക്കുകയാണ്. അതിനാൽ‌ പുതിയ തെളിവുകൾ‌ പുറത്തുവരുന്നതിനനുസരിച്ച് മാർ‌ഗ്ഗനിർ‌ദ്ദേശത്തിൽ മാറ്റം വരുത്താം. വരും ആഴ്ചകളിലും മാസങ്ങളിലും യുകെയിലെ ഗർഭിണികളിൽ കൊറോണ വൈറസ് പോസിറ്റീവ് പരീക്ഷിക്കാൻ സാധ്യതയുണ്ട്. നിലവിലെ ഡാറ്റ പരിമിതമാണെങ്കിലും ഗർഭകാലത്ത് ഒരു കുഞ്ഞിന് വൈറസ് പകരാമെന്നതിന് തെളിവുകളില്ലെന്ന് ഇത് ഉറപ്പുനൽകുന്നു” റോയൽ കോളേജ് ഓഫ് ഒബ്സ്റ്റട്രീഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്സ് പ്രസിഡന്റ് എഡ്വേർഡ് മോറിസ് പറഞ്ഞു.

അമ്മയുടെ രക്ത സാംപിളുകളുടെ പരിശോധനഫലം പോസിറ്റീവാണെങ്കിലും കുഞ്ഞുങ്ങളെ അമ്മമാരിൽ നിന്ന് വേർതിരിക്കരുതെന്ന് നിർദേശിക്കുന്നത് ശ്രദ്ധേയമാണ്.

CoronaVirus Covid 19: കൊറോണ: കരുതല്‍, പ്രതിരോധം: അറിയേണ്ടതെല്ലാം

”മുൻകരുതലിന്റെ ഭാഗമായിട്ടാണെങ്കിലും കുഞ്ഞിനെ അകറ്റുന്നത്, അമ്മയിലും കുഞ്ഞിലും കനത്ത ആഘാതമേൽപ്പിക്കും. വരും ആഴ്ചകളിലും മാസങ്ങളിലും കൂടുതൽ തെളിവുകൾ ലഭിക്കുമെന്നതിനാൽ ഞങ്ങൾ ഈ ശുപാർശ അവലോകനം ചെയ്യും. മുലപ്പാലിലൂടെ കൊറോണ വൈറസ് പകരുന്നതിനെക്കുറിച്ചും പരിമിതമായ തെളിവുകളേയുളളൂ. ഇപ്പോൾ നമുക്കറിയാവുന്നതിന്റെ അടിസ്ഥാനത്തിൽ, മുലയൂട്ടലിന്റെ ഗുണം അപകടസാധ്യതകളെ മറികടക്കും,” റോയൽ കോളേജ് ഓഫ് പീഡിയാട്രിക്സ് ആൻഡ് ചൈൽഡ് ഹെൽത്ത് പ്രസിഡന്റും പ്രൊഫസറുമായ റസൽ വിനർ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook