ശരീരത്തെ ഫിറ്റായും യുവത്വം നിലനിർത്താനും ദിവസവും വ്യായാമം ചെയ്യണം. ഫിറ്റ്നസ് ദിനചര്യയിൽ വ്യായാമത്തിന് ശേഷമുള്ള ഭക്ഷണവും പ്രധാനമാണ്. ക്ഷീണം, അലസത എന്നിവ ഇതിലൂടെ തടയാം. മാത്രമല്ല, വ്യായാമത്തിനുശേഷമുള്ള ഭക്ഷണം ഊർജം ലഭിക്കുന്നതിനും പേശികളെ പുനർനിർമ്മിക്കാനും സഹായിക്കുന്നു. വ്യായാമത്തിനുശേഷം ഏത് ഭക്ഷണമാണ് കഴിക്കേണ്ടതെന്നും അവയുടെ അളവ് എത്രയാണെന്നും അറിഞ്ഞിരിക്കണം.
വ്യായാമം ചെയ്യുമ്പോൾ, ഗ്ലൈക്കോജൻ (പേശിയിൽ സംഭരിച്ചിരിക്കുന്ന ഗ്ലൂക്കോസ്) ഊർജ സ്രോതസായി ഉപയോഗിക്കുന്നു. വ്യായാമം കഴിയുമ്പോൾ പേശികൾക്ക് ബലഹീനത അനുഭവപ്പെടുന്നു, അൽപനേരം വിശ്രമിക്കാൻ തോന്നുന്നു. നിങ്ങൾക്ക് ഊർജമില്ലെന്നും ഉടൻ തന്നെ അവ നിറയ്ക്കേണ്ടതുണ്ടെന്നും നിങ്ങളോട് പറയുന്ന ശരീരത്തിന്റെ രീതിയാണിത്. അതുകൊണ്ടാണ് വ്യായാമത്തിന് ശേഷം നിങ്ങൾ ഭക്ഷണം കഴിക്കേണ്ടത്.
ഡാർക്ക് പച്ച ഇലക്കറികൾ
കാലെ, സ്പിനച്, റാഡിഷ് ഗ്രീൻസ്, ബ്രൊക്കോളി, കോളാർഡ് ഗ്രീൻസ് തുടങ്ങിയ ഡാർക്ക് ഇലക്കറിൾ ഭക്ഷണ നാരുകളാൽ നിറഞ്ഞവയും, വിറ്റാമിനുകളായ സി, എ, ഇ, കെ, മഗ്നീഷ്യം, കാൽസ്യം, പൊട്ടാസ്യം എന്നിവയും മറ്റു ഫൈറ്റോ ന്യൂട്രിയന്റുകളും നിറഞ്ഞവയാണ്. ഇവ ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കാൻ സഹായിക്കുക മാത്രമല്ല, രോഗങ്ങളിൽ നിന്ന് സംരക്ഷിക്കുകയും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുകയും പ്രതിരോധശേഷി വർധിപ്പിക്കുകയും ചെയ്യും.
പഴങ്ങളും പച്ചക്കറികളും
ആപ്പിൾ, ഏത്തപ്പഴം, പേരക്ക, പീച്ച്, പ്ലം, തണ്ണിമത്തൻ, ഡ്രാഗൺ ഫ്രൂട്ട്, പാഷൻ ഫ്രൂട്ട്, കാരറ്റ്, തക്കാളി, ബീറ്റ്റൂട്ട് എന്നിവ പോലുള്ള പഴങ്ങളും പച്ചക്കറികളും വ്യായാമത്തിന് ശേഷമുള്ള ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. അവ ഊർജ നില വർധിപ്പിക്കാൻ സഹായിക്കുന്നു.
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങ് മറ്റൊരു നല്ല തിരഞ്ഞെടുപ്പാണ്. ഇതിൽ കലോറി കുറവാണ്, ഗ്ലൈക്കോജൻ സ്റ്റോറുകൾ നിറയ്ക്കാൻ മികച്ചതാണ്, മാത്രമല്ല ദീർഘനേരം സംതൃപ്തിയും നൽകുന്നു. ഊർജം നൽകുന്നതിനു പുറമേ, കാൻസറിനെ പ്രതിരോധിക്കാനുള്ള കഴിവുമുണ്ട്. ശരീരഭാരം കുറയ്ക്കാനും ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാനും സഹായിക്കുന്നു.
മുട്ട
വെള്ളത്തിൽ ലയിക്കുന്നതും കൊഴുപ്പ് ലയിക്കുന്നതുമായ വിറ്റാമിനുകളുടെയും ധാതുക്കളുടെയും ഏറ്റവും പ്രധാനമായി അവശ്യ അമിനോ ആസിഡുകളുടെയും പ്രോട്ടീനുകളുടെയും മികച്ച ഉറവിടമാണ് മുട്ട. പ്രോട്ടീനുകളും മറ്റ് പോഷകങ്ങളും നിറഞ്ഞതിനാൽ വ്യായാമത്തിന് ശേഷമുള്ള മികച്ച ഭക്ഷണമാണ് അവ. വ്യായാമത്തിന് ശേഷമുള്ള ഭക്ഷണത്തിന്റെ ഭാഗമായി 1-2 മുട്ടകൾ കഴിക്കുന്നത് നല്ലതാണ്.
ഗ്രീക്ക് യോഗർട്ട്
ഗ്രീക്ക് യോഗർട്ടിൽ സാധാരണ തൈരിനേക്കാൾ കൂടുതൽ പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്, കൂടാതെ, കൂടുതൽ നേരം സംതൃപ്തി നൽകുന്നു. വ്യായാമത്തിന് ശേഷം ഇത് കഴിക്കുന്നത് വിശപ്പ് ഒരു മണിക്കൂറോ അതിൽ കൂടുതലോ നിയന്ത്രിക്കാനുള്ള മികച്ച മാർഗമാണ്.
ചിക്കൻ
വ്യായാമത്തിന് ശേഷം കഴിക്കാവുന്ന പ്രോട്ടീന്റെ മറ്റൊരു നല്ല ഉറവിടമാണ് ചിക്കൻ.
നട്സ്
ആരോഗ്യകരമായ കൊഴുപ്പുകൾ, പ്രോട്ടീൻ, ഭക്ഷണ നാരുകൾ, വിറ്റാമിനുകൾ, ധാതുക്കൾ എന്നിവയുടെ മികച്ച ഉറവിടമാണ്. ബദാം, നിലക്കടല, പിസ്ത തുടങ്ങിയവ വ്യായാമത്തിന് ശേഷം ഒരുപിടി കഴിക്കാം.
അവാക്കഡോ
അവോക്കാഡോ ഉയർന്ന കലോറിയുള്ള പഴമാണ്. എന്നാൽ അവയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ഡയറ്ററി ഫൈബർ, വിറ്റാമിനുകൾ എ, സി, ഇ, കെ, ബി6 എന്നിവയും അടങ്ങിയിട്ടുണ്ട്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.