കോവിഡ് നെഗറ്റീവ് ആയതിന് മാസങ്ങള്‍ക്ക് ശേഷവും പലരിലും രോഗലക്ഷണങ്ങളും അസ്വസ്ഥതകളും വിട്ടുമാറാതെ കണ്ടു വരുന്നു. ക്ഷീണവും ബലഹീനതയുമാണ് പൊതുവായി കാണപ്പെടുന്നത്. എന്നാല്‍ ചിലര്‍ കോവിഡിന് ശേഷം വിഷാദവും അനുഭവിക്കുന്നുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം തേടാത്തവരായി ഉണ്ടാകില്ല.
പോഷകാഹാര, ശാരീരികക്ഷമത വിദഗ്ധയായ മുന്മുന് ഗണേരിവാള് തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ ഇതിനെയെല്ലാം മറികടക്കാനുള്ള പൊടിക്കൈകള്‍ പങ്കുവയ്ക്കുകയാണ്. ”മാനസികാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍, ഉറക്കക്കുറവ്, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ നേരിടുന്നവര്‍ ഭയപ്പെടേണ്ടതില്ല. ഇതെല്ലാം സാധാരണമാണെന്ന് മനസിലാക്കുക. രോഗമുക്തി നേടാന്‍ കുടുതല്‍ സമയം എടുക്കമെന്ന ബോധ്യവും ഉണ്ടാകണം,” മുന്മുന് പറഞ്ഞു.
Also Read:കുട്ടികളിലെ പനി നിസ്സാരമായി കാണരുത് ഈ കോവിഡ് കാലത്ത്
പരിഹാര മാര്‍ഗങ്ങള്‍
- ആരോഗ്യകരമായ ഭക്ഷണങ്ങള്‍ മാത്രം കഴിക്കുക
- സ്ഥിരമായി വ്യായാമം ചെയ്യുക
- ഒരിടത്തു തന്നെ നിലയുറപ്പിക്കാതെ നടക്കാന്‍ ശ്രമിക്കുക.
- വിശ്രമത്തിനും ഉറക്കത്തിനും മുന്‍ഗണന നല്‍കണം
- എല്ലാ ദിവസവും യോഗ ചെയ്യുക
- മദ്യത്തിന്റെ ഉപയോഗവും പുകവലിയും പൂര്‍ണമായി ഒഴിവാക്കുക.
നിങ്ങള്‍ക്ക് അമിതമായി പ്രശ്നങ്ങള്‍ നേരിടുകയാണെങ്കില്‍ ഒരു വിദഗ്ധ അഭിപ്രായം തേടണം.