scorecardresearch

കടുത്ത ഡയറ്റില്ല, മുട്ടയും അമ്മ ഉണ്ടാക്കുന്ന ദോശയും പ്രിയം; ഫിറ്റ്‌നസ് രഹസ്യം വെളിപ്പെടുത്തി പൂജ ഹെഗ്‌ഡെ

സാധാരണയായി ഞാൻ രാവിലെ 5 മണിക്ക് ഉണരും, ഒരു കാപ്പി കുടിക്കും, ഷൂട്ടിന് പോകും, ​​ഉച്ചയ്ക്ക് 12 മണിക്ക് എന്റെ പ്രഭാതഭക്ഷണം കഴിക്കും

സാധാരണയായി ഞാൻ രാവിലെ 5 മണിക്ക് ഉണരും, ഒരു കാപ്പി കുടിക്കും, ഷൂട്ടിന് പോകും, ​​ഉച്ചയ്ക്ക് 12 മണിക്ക് എന്റെ പ്രഭാതഭക്ഷണം കഴിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Pooja Hegde

പൂജ ഹെഗ്ഡെ

സിനിമയിലെ ഗ്ലാമർ വേഷങ്ങളിലും റെഡ് കാർപെറ്റിലും തിളങ്ങിനിൽക്കുന്ന പൂജ ഹെഗ്‌ഡെയുടെ സൗന്ദര്യവും ഫിറ്റ്‌നസും ആരാധകർക്ക് എപ്പോഴും ഒരു വിസ്മയമാണ്. എന്നാൽ തന്റെ ഈ അഴകിന് പിന്നിൽ അമിതമായ ഡയറ്റ് നിയന്ത്രണങ്ങളോ സങ്കീർണമായ ഭക്ഷണക്രമങ്ങളോ ഇല്ലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. 

Advertisment

2020 നവംബറിൽ ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിൽ, സമീകൃതാഹാരത്തിലൂടെയും അച്ചടക്കമുള്ള ദിനചര്യയിലൂടെയും താൻ എങ്ങനെ തന്റെ ശരീരഘടന നിലനിർത്തുന്നുവെന്ന് താരം വെളിപ്പെടുത്തി. വീട്ടിലുണ്ടാക്കുന്ന ലളിതമായ ഭക്ഷണമാണ് തന്റെ ആരോഗ്യത്തിന്റെ അടിസ്ഥാനമെന്ന് പൂജ പറയുന്നു.

Also Read: ദിവസവും ഓറഞ്ച് ജ്യൂസ് കുടിച്ചാൽ എന്ത് സംഭവിക്കും?

രാവിലത്തെ ഭക്ഷണത്തെക്കുറിച്ച് പൂജയ്ക്ക് കൃത്യമായ പ്ലാനുണ്ട്. പ്രോട്ടീനും കാർബോഹൈഡ്രേറ്റും അടങ്ങിയ ഭക്ഷണമാണ് പ്രഭാതഭക്ഷണത്തിന് തിരഞ്ഞെടുക്കുന്നത്. അധികവും മുട്ടയോ അല്ലെങ്കിൽ അമ്മയുണ്ടാക്കുന്ന സ്പെഷ്യൽ ദോശയോ ആണ് കഴിക്കുക. ലളിതമായ വീട്ടിലെ ഭക്ഷണമാണ് തന്നെ സന്തോഷവതിയാക്കുന്നതെന്ന് താരം പറയുന്നു.

പൂജ ഹെഗ്‌ഡെയുടെ ഒരു ദിവസം

"സാധാരണയായി ഞാൻ രാവിലെ 5 മണിക്ക് ഉണരും, ഒരു കാപ്പി കുടിക്കും, ഷൂട്ടിന് പോകും, ​​ഉച്ചയ്ക്ക് 12 മണിക്ക് എന്റെ പ്രഭാതഭക്ഷണം കഴിക്കും, ഉച്ചഭക്ഷണം ഏകദേശം വൈകുന്നേരം 4 മണിക്കാണ്. വൈകുന്നേരം 6 മണിയോടെ ഞാൻ ഒരു ലഘുഭക്ഷണം കഴിക്കും, തുടർന്ന് രാത്രി 8 മണിയോടെ അത്താഴം കഴിക്കും."

Also Read: ശരീര ഭാരം കുറയ്ക്കണോ? ഈ 10 തെറ്റുകൾ ഇന്ന് തന്നെ തിരുത്താം

പൂജ ഹെഗ്‌ഡെയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം

പ്രഭാതഭക്ഷണം: ഉച്ചയ്ക്ക് 12 മണിയോടെ പഴവർഗ്ഗങ്ങളോ ലഘുഭക്ഷണമോ കഴിക്കും.

ഉച്ചഭക്ഷണം: വൈകുന്നേരം 4 മണിയോടെയാണ് പ്രധാന ഭക്ഷണം. ചോറ്, ചിക്കൻ കറി, പച്ചക്കറികൾ എന്നിവ അടങ്ങിയ പോഷകസമൃദ്ധമായ മീൽസ് ആണ് പൂജ കഴിക്കുന്നത്. തൈര് അല്ലെങ്കിൽ മോര് കൂട്ടി ചോറ് കഴിക്കാനും താരത്തിന് ഇഷ്ടമാണ്.

രാത്രി ഭക്ഷണം: രാത്രി 8 മണിയോടെ അത്താഴം കഴിക്കും. റൊട്ടി, സബ്ജി എന്നിവയാണ് സാധാരണയായി അത്താഴത്തിൽ ഉൾപ്പെടുത്താറുള്ളത്.

Also Read: പുലർച്ചെ 3 മണിക്ക് ഉറക്കം ഉണരുന്നോ? വില്ലൻ നിങ്ങളുടെ പ്രഭാത ഭക്ഷണമാകാം

സീഫുഡിനോട് പ്രിയം, സാലഡിനോട് നോ

കടൽ വിഭവങ്ങളോട് അതീവ പ്രിയമുള്ള പൂജയ്ക്ക് പക്ഷേ പച്ചക്കറി സാലഡുകളോട് അത്ര താത്പര്യമില്ല. താൻ കടുത്ത ഭക്ഷണനിയന്ത്രണം പിന്തുടരാറില്ലെന്നും ജീവിതകാലം മുഴുവൻ കൊണ്ടുനടക്കാൻ സാധിക്കുന്ന ബാലൻസ്ഡ് ആയ രീതിയാണ് പിന്തുടരുന്നതെന്നും പൂജ പറയുന്നു.

ജങ്ക് ഫുഡ് ഉപേക്ഷിച്ചു 

പിസയോടും മറ്റും ഏറെ പ്രിയമുണ്ടെങ്കിലും യാത്രകൾ അധികമായതോടെ ജങ്ക് ഫുഡ് പരമാവധി കുറയ്ക്കാനാണ് താരം ശ്രമിക്കുന്നത്. ഷൂട്ടിങ്ങിനായി യാത്ര ചെയ്യുമ്പോൾ സ്വന്തം പാചകക്കാരനെ ഒപ്പം കൂട്ടാറുള്ള പൂജ, എവിടെപ്പോയാലും വീട്ടിലെ രുചിയുള്ള ഭക്ഷണം കഴിക്കാനാണ് ശ്രദ്ധിക്കുന്നത്. ആരോഗ്യമുള്ള ശരീരം നിലനിർത്താൻ സങ്കീർണ്ണമായ വഴികൾ തേടാതെ, സന്തുലിതമായ ഭക്ഷണവും കൃത്യമായ ജീവിതചര്യയും മതിയെന്ന് പൂജ ഹെഗ്‌ഡെ പറയുന്നു. 

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഭക്ഷണത്തിൽ നിന്നും നെയ്യ് ഒഴിവാക്കിയത് എന്തിന്? കാരണം വെളിപ്പെടുത്തി ജെനീലിയ

Actress

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: