സീസണൽ പഴങ്ങൾ പതിവായി കഴിക്കുന്നത് നല്ലതാണ്, കാരണം അവയ്ക്ക് ധാരാളം ആരോഗ്യ ഗുണങ്ങളുണ്ട്. സീസണൽ പഴങ്ങൾ രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. വേനൽക്കാലത്ത് വളരെ പ്രിയപ്പെട്ടതും ആരോഗ്യകരവുമായ ഒരു പഴമാണ് പ്ലം.
“മധുരമുള്ളതും, അൽപ്പം കടുപ്പമുള്ളതുമായ പ്ലം സീസണൽ പഴമാണ് പ്ലം. പോഷക സമൃദ്ധമായ ഒരു പഴമാണ്, നിരവധി ആരോഗ്യഗുണങ്ങളുണ്ട്,” ന്യൂട്രീഷ്യനിസ്റ്റ് ലവ്നീത് ബത്ര പറഞ്ഞു. ഈ രുചികരമായ പഴം ഒഴിവാക്കരുത്, ഇതിന്റെ നിരവധി കാരണങ്ങളും അവർ വിശദീകരിച്ചിട്ടുണ്ട്.
മലബന്ധം നീക്കുന്നു
ഇസാറ്റിൻ, സോർബിറ്റോൾ എന്നിവ അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം, ദഹന പ്രശ്നങ്ങൾ എന്നിവ ഒഴിവാക്കാൻ പ്ലം സഹായിക്കുന്നു. കുടലിന്റെ ആരോഗ്യവും നിലനിർത്തുന്നു. പ്ലം പഴത്തിൽ ഉയർന്ന അളവിൽ ലയിക്കാത്ത നാരുകളും അടങ്ങിയിട്ടുണ്ട്, അതായത് ഇത് വെള്ളവുമായി ലയിക്കുന്നില്ല, അതിലൂടെ മലബന്ധം തടയുന്നു.
പഞ്ചസാരയുടെ അളവ് കുറയ്ക്കാൻ സഹായിക്കുന്നു
രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഗുണങ്ങൾ ഇതിലുണ്ട്. കാർബോഹൈഡ്രേറ്റ് സാമാന്യം ഉയർന്നതാണെങ്കിലും, പ്ലം കഴിച്ചതിനുശേഷം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഗണ്യമായി വർധിക്കുന്നതായി കാണുന്നില്ല. രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിൽ പങ്ക് വഹിക്കുന്ന ഹോർമോണായ അഡിപോനെക്റ്റിന്റെ അളവ് വർധിപ്പിക്കാനുള്ള കഴിവാണ് ഇതിന് കാരണം.
Read More: ഗ്രീൻ ടീ കുടിച്ചാൽ ശരീര ഭാരം കുറയുമോ?
ഹൃദയാരോഗ്യത്തിന് ഗുണകരം
പൊട്ടാസ്യം, ഫ്ലൂറൈഡ്, ഇരുമ്പ് എന്നിവയുടെ സമ്പന്നമായ ഉറവിടമായതിനാൽ, ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിച്ച് പ്ലം ഹൃദയാരോഗ്യത്തിന് ഗുണം ചെയ്യും.
കാൻസർ വിരുദ്ധ ഏജന്റുകൾ
പ്ലം പഴത്തിൽ ഫൈറ്റോ ന്യൂട്രിയന്റുകൾ അല്ലെങ്കിൽ നിയോ ക്ലോറോജെനിക്, ക്ലോറോജെനിക് ആസിഡ് എന്ന് വിളിക്കപ്പെടുന്ന കാൻസർ വിരുദ്ധ ഏജന്റുകൾ ധാരാളം അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള കോശങ്ങളെ ദോഷകരമായി ബാധിക്കാതെ സ്തനാർബുദ കോശങ്ങളെ നശിപ്പിക്കാൻ ഇവ സഹായിക്കുന്നു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: വാഴപ്പഴം ഷേക്ക് ശരിക്കും ആരോഗ്യകരമാണോ?