സ്ത്രീകളിലെ വന്ധ്യതയുടെ പ്രധാന കാരണം എൻഡോമെട്രിയോസിസ്(ഗർഭാശയ രോഗം) ആണ്. ഇൻ-വിട്രോ ഫെർട്ടിലൈസേഷൻ (ഐവിഎഫ്) എന്ന മാർഗത്തിലേക്ക് പലരേയും എത്തിക്കുന്ന ഘടകം ഇതാണ്.

“എൻഡോമെട്രിയോസിസ് ബാധിച്ച 30-50 ശതമാനം സ്ത്രീകളെയും വന്ധ്യത ബാധിക്കുന്നുവെന്ന് ഗവേഷണങ്ങൾ കണ്ടെത്തി. ഐവിഎഫിന് വിധേയരായ സമപ്രായക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ ഐവിഎഫിന് വിധേയരായ എൻഡോമെട്രിയോസിസ് ബാധിച്ച സ്ത്രീകൾക്ക് വിജയശതമാനം കുറവാണെന്നത് ഒരു വസ്തുതയാണ്. എന്നാൽ പല കേസുകളിലും, അവർ ആരോഗ്യമുള്ള കുഞ്ഞിനെ വിജയകരമായി ഗർഭം ധരിക്കുകയും പ്രസവിക്കുകയും ചെയ്യുന്നു,” നോവ ഐവിഎഫ് ഫെർട്ടിലിറ്റി കൺസൾട്ടന്റ് ഡോ. അശ്വതി നായർ പറഞ്ഞു.

എൻഡോമെട്രിയോസിസ് ചെറുപ്പം മുതലേ ആരംഭിക്കുകയും പിന്നീടുള്ള വർഷങ്ങളിൽ വളരുകയും ചെയ്യുന്ന രോഗമാണ്. സ്ത്രീകളുടെ പ്രത്യുത്പാദന ജീവിതത്തിലുടനീളം അടയാളങ്ങളും ലക്ഷണങ്ങളും വഷളാകുന്നു. പെൽവിക് വേദനയും വന്ധ്യതയും കൂടാതെയുള്ള മറ്റ് ലക്ഷണങ്ങൾ:

1. ലൈംഗികബന്ധത്തിലേർപ്പെടുമ്പോൾ വേദന
2. അണ്ഡോത്പാദന സമയത്തെ വേദന
3. ക്ഷീണം
4. ഇടയ്ക്കിടെ മൂത്രമൊഴിക്കൽ
5. നടുവേദന
6. മലവിസർജന സമയത്തെ വേദന
7. മലബന്ധം അല്ലെങ്കിൽ വയറിളക്കം

“2017 ൽ പ്രസിദ്ധീകരിച്ച ഒരു റിപ്പോർട്ട് അനുസരിച്ച്, സാധാരണ സ്ത്രീ ജനസംഖ്യയുടെ 6 മുതൽ 10 ശതമാനം വരെയുള്ളവരിൽ വളരെ സാധാരണമായി സംഭവിക്കുന്ന ഒരു രോഗമാണ് എൻഡോമെട്രിയോസിസ്; വേദനയും വന്ധ്യതയും, അല്ലെങ്കിൽ അത് രണ്ടുമുള്ള സ്ത്രീകളിൽ 35-50 ശതമാനം വരെ എൻഡോമെട്രിയോസിസ് ഉണ്ടാകാം. വന്ധ്യതയുള്ള സ്ത്രീകളിൽ 25 മുതൽ 50 ശതമാനം വരെ എൻഡോമെട്രിയോസിസ് ഉണ്ട്, 30 മുതൽ 50 ശതമാനം വരെ സ്ത്രീകൾക്ക് എൻഡോമെട്രിയോസിസ് വന്ധ്യതയുണ്ട്. എന്നിരുന്നാലും, ഇന്ത്യയിൽ ഈ അവസ്ഥയെക്കുറിച്ചുള്ള അവബോധം വളരെ കുറവാണ്. നിർഭാഗ്യവശാൽ, ചില സ്ത്രീകൾ ഗർഭിണിയാകാൻ പ്രയാസപ്പെടുമ്പോൾ മാത്രമാണ് അതിനെക്കുറിച്ച് അറിയുന്നത്. എൻഡോമെട്രിയോസിസ് ഉള്ള സ്ത്രീകൾ വന്ധ്യത അനുഭവിക്കുന്നതിന്റെ കൃത്യമായ കാരണം കണ്ടെത്താൻ വിവിധ ഗവേഷണങ്ങൾ ഇപ്പോഴും നടക്കുന്നുണ്ട്,” ഡോ. അശ്വതി നായർ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.

എൻഡോമെട്രിയോട്ടിക് സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സ സുരക്ഷിതമാണോ?

“അതെ, എൻ‌ഡോമെട്രിയോട്ടിക് സ്ത്രീകൾക്ക് ഐ‌വി‌എഫ് ചികിത്സ തീർച്ചയായും സുരക്ഷിതമാണ്. ചില ഡോക്ടർമാർ ഐവിഎഫിന് മുൻപായി രോഗിയുടെ അണ്ഡാശയത്തിൽ നിന്ന് എൻഡോമെട്രിയോസിസ് മുഴ നീക്കം ചെയ്യും. ഇത് അപകടസാധ്യത വർധിപ്പിച്ചേക്കാം. കാരണം ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിയുടെ അണ്ഡാശയ കരുതൽ കുറയാൻ കാരണമായേക്കാം. അതിനാൽ മിക്ക ക്ലിനിക്കുകളും എൻഡോമെട്രിയോട്ടിക് സിസ്റ്റ് നീക്കം ചെയ്യാതെ ഐവിഎഫ്, ഐസിഎസ്ഐ (ഇൻട്രാസൈറ്റോപ്ലാസ്മിക് സ്പെർം ഇഞ്ചക്ഷൻ) എന്നിവയുമായി മുന്നോട്ട് പോകുന്നു,” അവർ പറഞ്ഞു.

Read More in English: Planning IVF? You need to know about endometriosis and infertility

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook