പിസ്സയിൽ വരെ പൈനാപ്പിൾ എന്ന രുചികരമായ ഫലം ആസ്വദിക്കാൻ സാധിക്കും. ഉഷ്ണമേഖലാ ഭക്ഷണവും വിവിധ ആരോഗ്യ ഗുണങ്ങളും പൈനാപ്പിളിന് ഉണ്ട്. പൈനാപ്പിൾ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ്. ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ മാത്രമല്ല ദഹനത്തെ സഹായിക്കാനും കഴിയും.
ചർമ്മത്തെയും ടിഷ്യൂകളെയും സുഖപ്പെടുത്താൻ സഹായിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈമും ഇതിൽ അടങ്ങിയിട്ടുണ്ട്, കൂടാതെ അതിന്റെ വിരുദ്ധ ബാഹ്യാവിഷ്ക്കാര ഗുണങ്ങൾ കാരണം ഓസ്റ്റിയോ ആർത്രൈറ്റിസ് ഉള്ളവർക്ക് വേദന കുറയ്കക്കാനും സഹായിക്കുന്നു. ചെമ്പ്, മാംഗനീസ് തുടങ്ങിയ ധാതുക്കളും പഴത്തിൽ ധാരാളമുണ്ട്.
“പൈനാപ്പിളിലെ പോഷകങ്ങളുടെ ഉള്ളടക്കവും ബയോ ആക്റ്റീവ് സംയുക്തങ്ങളും കാരണം അവ നിരവധി ആരോഗ്യ ഗുണങ്ങൾ വാഗ്ദാനം ചെയ്യുന്നു”ഭുവനേശ്വറിലെ കെയർ ഹോസ്പിറ്റലിലെ സീനിയർ ഡയറ്റീഷ്യൻ ഗുരു പ്രസാദ് ദാസ് ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
പൈനാപ്പിളിന്റെ പോഷകാഹാര ഗുണങ്ങൾ
ഒരു പൈനാപ്പിളിന്റെ പോഷകാഹാരം അതിന്റെ വലുപ്പത്തെ ആശ്രയിച്ച് വ്യത്യാസപ്പെടാം. ഇടത്തരം വലുപ്പമുള്ള ഒരു പൈനാപ്പിളിൽ (ഏകദേശം 905 ഗ്രാം) അടങ്ങിയിരിക്കുന്ന പോഷകാഹാരങ്ങൾ:
- കലോറി: 452
- കാർബോഹൈഡ്രേറ്റ്സ്: 119 ഗ്രാം
- ഫൈബർ: 13 ഗ്രാം
- പ്രോട്ടീൻ: 5 ഗ്രാം
- കൊഴുപ്പ്: 1 ഗ്രാം
- വിറ്റാമിൻ സി: പ്രതിദിന മൂല്യത്തിന്റെ 432 ശതമാനം (DV)
- മാംഗനീസ്: ഡിവിയുടെ 131 ശതമാനം
- വിറ്റാമിൻ ബി 6: ഡിവിയുടെ 28 ശതമാനം
- ചെമ്പ്: ഡിവിയുടെ 20 ശതമാനം
- തയാമിൻ: ഡിവിയുടെ 17 ശതമാനം
- ഫോളേറ്റ്: ഡിവിയുടെ 16 ശതമാനം
- പൊട്ടാസ്യം: ഡിവിയുടെ 15 ശതമാനം
- മഗ്നീഷ്യം: ഡിവിയുടെ 13 ശതമാനം
- നിയാസിൻ: ഡിവിയുടെ 11 ശതമാനം
പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ
പൈനാപ്പിൾ വിവിധ ആരോഗ്യ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
- വിറ്റാമിൻ സി: പൈനാപ്പിൾ വിറ്റാമിൻ സിയാൽ സമ്പന്നമാണ്. ഇത് രോഗപ്രതിരോധ പ്രവർത്തനത്തിനും കൊളാജൻ സമന്വയത്തിനും ആന്റിഓക്‌സിഡന്റ് സംരക്ഷണത്തിനും പ്രധാനമാണ്.
- ബ്രോമെലൈൻ: പൈനാപ്പിളിൽ ബ്രോമെലൈൻ എന്ന എൻസൈം അടങ്ങിയിട്ടുണ്ട്. ഇതിന് ആൻറി-ഇൻഫ്ലമേറ്ററി, ദഹന ഗുണങ്ങൾ നൽകുന്നു.
- ആന്റിഓക്‌സിഡന്റുകൾ: വൈറ്റമിൻ സി, വിവിധ ഫൈറ്റോകെമിക്കലുകൾ തുടങ്ങിയ ആന്റിഓക്‌സിഡന്റുകളുടെ നല്ല ഉറവിടമാണ് പൈനാപ്പിൾ. ഇത് ഓക്‌സിഡേറ്റീവ് സ്ട്രെസ്, സെല്ലുലാർ കേടുപാടുകൾ എന്നിവയിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.
- ദഹന ആരോഗ്യം: പൈനാപ്പിളിലെ ബ്രോമെലിൻ പ്രോട്ടീനുകളെ വിഘടിപ്പിച്ച് പോഷകങ്ങളുടെ ആഗിരണം പ്രോത്സാഹിപ്പിക്കുന്നതിലൂടെ ദഹനത്തെ സഹായിക്കുന്നു.
- രോഗപ്രതിരോധ സംവിധാനത്തിന് പിന്തുണ: പൈനാപ്പിളിലെ ഉയർന്ന വിറ്റാമിൻ സി ഉള്ളടക്കം രോഗപ്രതിരോധ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും അണുബാധകൾക്കെതിരെ പോരാടാൻ സഹായിക്കുകയും ചെയ്യുന്നു.
പ്രമേഹരോഗികൾക്ക് പൈനാപ്പിൾ കഴിക്കാമോ?
പ്രമേഹരോഗികൾ പൈനാപ്പിൾ കഴിക്കുന്നത് പൂർണ്ണമായും ഉപേക്ഷിക്കേണ്ടതില്ല. എന്നാൽ അളവ് നിയന്ത്രിക്കുകയും മിതമാക്കുകയും ചെയ്യണം. “പൈനാപ്പിളിൽ സ്വാഭാവിക പഞ്ചസാര അടങ്ങിയിട്ടുണ്ടെങ്കിലും, ഇത് നാരുകളും നൽകുന്നു. ഇത് രക്തപ്രവാഹത്തിലേക്ക് പഞ്ചസാര ആഗിരണം ചെയ്യുന്നത് മന്ദഗതിയിലാക്കാൻ സഹായിക്കുന്നു,” പ്രമേഹ രോഗികൾ അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിരീക്ഷിക്കുകയും ആരോഗ്യ വിദഗ്ധനുമായി അതേപ്പറ്റി കൂടിയാലോചിച്ച് കഴിക്കേണ്ട അളവ് മനസ്സിലാക്കേണ്ടത് പ്രധാനമാണെന്ന് ഗുരു പ്രസാദ് പറഞ്ഞു.
പൈനാപ്പിൾ ഗർഭിണികൾക്ക് സുരക്ഷിതമാണോ?
മിതമായ അളവിൽ കഴിക്കുമ്പോൾ പൈനാപ്പിൾ കഴിക്കുന്നത് ഗർഭിണികൾക്ക് പൊതുവെ സുരക്ഷിതമാണ്. “എന്നിരുന്നാലും, ഗർഭിണികൾ വ്യക്തിഗത ഉപദേശത്തിനായി അവരുടെ ആരോഗ്യ വിദഗ്ധനുമായി കൂടിയാലോചിക്കുക. പ്രത്യേകിച്ച് അവർക്ക് എന്തെങ്കിലും പ്രത്യേക ആരോഗ്യ സാഹചര്യങ്ങളോ ആശങ്കകളോ ഉണ്ടെങ്കിൽ,” ഗുരു പറയുന്നു.
മനസ്സിൽ സൂക്ഷിക്കേണ്ട കാര്യങ്ങൾ
പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :
- അലർജികൾ: ചില വ്യക്തികൾക്ക് പൈനാപ്പിൾ അലർജിയുണ്ടാക്കാം. അലർജിയുണ്ടെങ്കിൽ പൈനാപ്പിൾ ഒഴിവാക്കുകയും ആരോഗ്യ വിദഗ്ധനുമായി ബന്ധപ്പെടുകയും ചെയ്യേണ്ടത് പ്രധാനമാണ്.
- മോഡറേഷൻ: പൈനാപ്പിൾ പോഷകഗുണമുള്ളതാണെങ്കിലും, അമിതമായ അളവിൽ ഇത് കഴിക്കുന്നത് ബ്രോമെലൈൻ ഉള്ളടക്കം കാരണം ദഹനസംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാകും. സമീകൃതാഹാരത്തിന്റെ ഭാഗമായി പൈനാപ്പിൾ കഴിക്കുന്നതാണ് നല്ലത്.
- മരുന്നുകളുമായുള്ള ഇടപെടൽ: പൈനാപ്പിളിലെ ബ്രോമെലിൻ രക്തം കട്ടിയാക്കുന്നത് പോലെയുള്ള ചില മരുന്നുകളുമായി പ്രവർത്തിക്കാം. നിങ്ങൾ എന്തെങ്കിലും മരുന്നുകൾ കഴിക്കുകയാണെങ്കിൽ, വൈരുദ്ധ്യങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കാൻ നിങ്ങളുടെ ആരോഗ്യ വിദഗ്ധനെ ബന്ധപ്പെടുക.
- വായുടെ ആരോഗ്യം: പൈനാപ്പിളിന്റെ അസിഡിറ്റി സ്വഭാവം ചില വ്യക്തികളിൽ വായിലോ മോണയിലോ പ്രശ്നങ്ങൾക്ക് കാരണമായേക്കാം. എന്തെങ്കിലും അസ്വസ്ഥത അനുഭവപ്പെടുകയാണെങ്കിൽ പാകം ചെയ്ത തരം പൈനാപ്പിൾ കഴിക്കാം.