scorecardresearch

പൈൽസ് മാറണോ; ഈ 6 കാര്യങ്ങൾ ശ്രദ്ധിച്ചോളൂ

ഏതു പ്രായത്തിലും പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. ചില ലളിതമായ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പൈൽസിനെ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്

ഏതു പ്രായത്തിലും പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. ചില ലളിതമായ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പൈൽസിനെ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്

author-image
Health Desk
New Update
health

Source: Freepik

സ്ത്രീകളിലും പുരുഷന്മാരിലും പൈൽസ് ഇന്ന് സാധാരണമായി കണ്ടുവരുന്നുണ്ട്. മലദ്വാരത്തിലെ രക്തക്കുഴലുകൾക്കുണ്ടാകുന്ന വീക്കമാണ് പൈൽസ്. മൂലക്കുരുവെന്ന് പൊതുവേ ഇത് ആളുകൾക്കിടയിൽ അറിയപ്പെടുന്നു. പൈൽസ് രണ്ടുതരത്തിലാണുള്ളത്. ഇന്റേണൽ പൈൽസും എക്സ്റ്റേണൽ പൈൽസും.

Advertisment

മലദ്വാരത്തിനകത്ത് മലദ്വാരത്തിന്റെയും മലാശയത്തിന്റെ കീഴ്ഭാഗത്തെയും ലൈനിങ്ങിൽ പൈൽസ് രൂപപ്പെടുന്ന അവസ്ഥയെയാണ് ഇന്റേണൽ പൈൽസ്. പലപ്പോഴും വേദന ഉണ്ടാകാറില്ല. മലദ്വാരത്തിനുചുറ്റുമുള്ള ചർമത്തിൽ രൂപപ്പെടുന്ന പൈൽസാണ് എക്സ്റ്റേണൽ പൈൽസ്. കടുത്തവേദനയ്ക്കും അസ്വസ്ഥതയ്ക്കും ഇത് കാരണമാകും. 

ഏതു പ്രായത്തിലും പൈൽസ് വരാം. ഗർഭിണികളിലും പ്രായമായവരിലും കൂടുതലായി കണ്ടുവരുന്നുണ്ട്. ചില ലളിതമായ ജീവിതശൈലിയിലെ മാറ്റങ്ങളിലൂടെ പൈൽസിനെ പൂർണമായും ചികിത്സിച്ച് മാറ്റാവുന്നതാണ്. പൈൽസ് മാറാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് മലപ്പുറത്തെ ഒലീവ് ഹോമിയോപ്പതി ക്ലിനിക്കിലെ ഡോ.ഗാഥ.

  • മലവിസർജനം സുഗമമാകാൻ വ്യായാമം ചെയ്യുക. ദിവസവും 30 അല്ലെങ്കിൽ 45 മിനിറ്റ് ശരീരം വിയർക്കുന്ന രീതിയിൽ വ്യായാമം ചെയ്യുക
  • പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കുക
  • കൂടുതൽ നേരം ഇരുന്ന് ജോലി ചെയ്യുന്നവരാണെങ്കിൽ 10 മിനിറ്റ് കൂടുമ്പോൾ എഴുന്നേറ്റ് നിൽക്കുകയോ നടക്കുകയോ ചെയ്യുക
  • മലവിസർജനം തോന്നുമ്പോൾ മാത്രം ടോയ്‌ലറ്റിൽ പോവുക
  • വെള്ളം ധാരാളം കുടിക്കുക. 8 മുതൽ 12 ഗ്ലാസ് ദിവസവും കുടിക്കുക
  • പൈൽസ് മൂലം വേദനയുണ്ടെങ്കിൽ ദിവസത്തിൽ പലതവണ ഇളം ചൂടുവെള്ളത്തിൽ ഇരിക്കുന്നത് (സിറ്റ് ബാത്ത്) നല്ലതാണ്. അതായത്, ഇളം ചൂടുവെള്ളത്തിൽ കുറച്ച് കല്ലുപ്പ് ചേർത്ത് അതിൽ ഇരിക്കുക. 15 മിനിറ്റ് നേരം ഇരിക്കുക

പൈൽസ് മൂലം ബുദ്ധിമുട്ടുന്നവർ മുകളിൽ പറഞ്ഞ കാര്യങ്ങൾ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കിയാൽ ഈ രോഗാവസ്ഥയിൽനിന്നും രക്ഷ നേടാൻ സാധിക്കും. 

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: