scorecardresearch

കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട; ഇതാ ഡോക്ടർ നിർദേശിക്കുന്ന 3 ലളിത വഴികൾ

കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കുകയോ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടതില്ലെന്ന് ഫിസിഷ്യൻ

കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കുകയോ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടതില്ലെന്ന് ഫിസിഷ്യൻ

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Cholestrlol Health

കൊളസ്ട്രോൾ നിയന്ത്രണത്തിലാക്കാം | Image Source: Freepik

രക്തപരിശോധനയിൽ കൊളസ്ട്രോൾ കൂടുതലാണെന്ന് കണ്ടാൽ ഉടൻ തന്നെ കഠിനമായ ഡയറ്റുകളിലേക്ക് തിരിയുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇത്തരം 'ക്രാഷ് ഡയറ്റുകൾ' ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. കൊളസ്ട്രോൾ കുറയ്ക്കാൻ പട്ടിണി കിടക്കുകയോ കഠിനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ വേണ്ടതില്ലെന്ന് ഫിസിഷ്യൻ ഡോ.സെർമെദ് മെസർ വ്യക്തമാക്കുന്നു.

Advertisment

Also Read: ഇന്ത്യയിലെ പത്തിൽ നാല് കാൻസർ കേസുകളും തടയാൻ കഴിയുമെന്ന് പഠനം

ക്രാഷ് ഡയറ്റുകൾ അപകടകരമാകുന്നത് എന്തുകൊണ്ട്? 

പെട്ടെന്ന് കൊളസ്ട്രോൾ കുറയ്ക്കാനായി ഭക്ഷണം തീരെ കുറയ്ക്കുമ്പോൾ ശരീരം ഒരു 'അടിയന്തരാവസ്ഥ' നേരിടുന്നതായി കരുതുന്നു. ഈ സമയത്ത് കോശങ്ങളുടെ സംരക്ഷണത്തിനായി കരൾ കൂടുതൽ കൊളസ്ട്രോൾ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ പട്ടിണി കിടന്നാൽ കൊളസ്ട്രോൾ കുറയില്ലെന്ന് മാത്രമല്ല, ആരോഗ്യപ്രശ്നങ്ങൾ കൂടുകയും ചെയ്യും. കൊളസ്ട്രോൾ നിയന്ത്രിക്കാൻ ഡോക്ടർ നിർദേശിക്കുന്ന മൂന്ന് പ്രായോഗിക വഴികൾ ഇവയാണ്.

1. ട്രാൻസ് ഫാറ്റുകൾ പൂർണ്ണമായും ഒഴിവാക്കാം 

ബേക്കറി പലഹാരങ്ങൾ, ബിസ്കറ്റുകൾ, വറുത്ത ഭക്ഷണങ്ങൾ എന്നിവയിൽ കാണപ്പെടുന്ന ട്രാൻസ് ഫാറ്റുകൾ ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ വർധിപ്പിക്കുകയും നല്ല കൊളസ്ട്രോൾ കുറയ്ക്കുകയും ചെയ്യുന്നു. ഇത്തരം ഭക്ഷണങ്ങൾ വാങ്ങുമ്പോൾ പാക്കറ്റിലെ ചേരുവകളിൽ ഹൈഡ്രോജെനറേറ്റഡ് വെജിറ്റബിൾ ഓയിൽ ഉണ്ടോ എന്ന് പ്രത്യേകം ശ്രദ്ധിക്കുക.

Also Read: ആർത്തവ വേദന അലട്ടുന്നുണ്ടോ? പൈനാപ്പിളും കറുവാപ്പട്ടയും പരീക്ഷിച്ചു നോക്കൂ

2. ഒമേഗ-3 അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്താം 

നല്ല കൊളസ്ട്രോൾ വർധിപ്പിക്കാൻ ഒമേഗ-3 ഫാറ്റി ആസിഡുകൾ സഹായിക്കും. ഇതിനായി ഒമേഗ-3 ഗുളികകളെ ആശ്രയിക്കുന്നതിനേക്കാൾ മീൻ ആഹാരത്തിൽ ഉൾപ്പെടുത്തുന്നതാണ് ഉചിതം. ഇത് ട്രൈഗ്ലിസറൈഡുകളുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.

Also Read: രാത്രിയിൽ പല്ല് തേക്കാറില്ലേ? നിങ്ങളുടെ ഹൃദയം അപകടത്തിലായേക്കാം

3. ഫൈബർ ധാരാളം കഴിക്കാം 

കൊളസ്ട്രോൾ കുറയ്ക്കാൻ ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഒരു ദിവസം ഏകദേശം 30 ഗ്രാം നാരുകൾ ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കണം. നാരുകൾ ശരീരത്തിലെ പിത്തരസവുമായി ചേർന്ന് കൊളസ്ട്രോൾ രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടാതെ പുറന്തള്ളാൻ സഹായിക്കുന്നു. പച്ചക്കറികളും പഴവർഗങ്ങളും ധാന്യങ്ങളും ശീലമാക്കുന്നതിലൂടെ ഇത് സാധ്യമാകും.

ചുരുക്കത്തിൽ, പട്ടിണി കിടന്നല്ല മറിച്ച് കൃത്യമായ ഭക്ഷണക്രമത്തിലൂടെയും ആരോഗ്യകരമായ ജീവിതശൈലിയിലൂടെയുമാണ് കൊളസ്ട്രോളിനെ തോൽപ്പിക്കേണ്ടത്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഗ്യാസും വയറിലെ അസ്വസ്ഥതയും മാറ്റാൻ മരുന്ന് വേണ്ട; ഇതാ 6 സിംപിൾ വഴികൾ

Cholesterol

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: