/indian-express-malayalam/media/media_files/uploads/2023/05/cats-3.jpg)
പ്രതീകാത്മക ചിത്രം
ആർത്തവം എത്തുന്നതിന് മുൻപ് തന്നെ ആർത്തവത്തിന്റെ ലക്ഷണങ്ങൾ അനുഭവപ്പെടാറുണ്ട്. അതിൽ ഏറ്റവും സാധാരണ ലക്ഷണമാണ് വയർ വീർക്കൽ അഥവാ ബ്ലോട്ടിങ്. ഗ്യാസ് നിറഞ്ഞ് വയർ വീർക്കുന്നതിനെയാണ് ബ്ലോട്ടിങ് എന്ന് പറയുന്നത്. ആർത്തവം ആരംഭിക്കുന്നതിന് ഒരാഴ്ച മുമ്പ് ഇത് സാധാരണയായി ആരംഭിക്കുന്നു. ചിലർക്ക് അസ്വസ്ഥതയും വേദനയും അനുഭവപ്പെടാം.
രക്തത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകളുടെ അളവ് ആർത്തവസമയത്ത് വർധിക്കുന്നതാണ് വേദനയുടെ കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
“പ്രോജസ്റ്ററോണിന്റെയും ഈസ്ട്രജന്റെയും അളവിലുള്ള വ്യതിയാനങ്ങൾ മൂലമാണ് പിരീഡ് ബ്ലോട്ടിങ് സംഭവിക്കുന്നത്. ഇത് ശരീരത്തിൽ കൂടുതൽ വെള്ളവും ഉപ്പും നിലനിർത്തുന്നു. ശരീരത്തിലെ കോശങ്ങൾ വെള്ളം കൊണ്ട് വീർക്കുകയും ഇത് വയറു വീർക്കുന്നതായി തോന്നിപ്പിക്കുകയും ചെയ്യുന്നു, ”പോഷകാഹാര വിദഗ്ധ ലോവ്‌നീത് ബത്ര പറയുന്നു.
“തെറ്റായ ഭക്ഷണ ശീലങ്ങൾ, വ്യായാമക്കുറവ് എന്നിവയും വയറുവേദനയ്ക്ക് കാരണമാകാം. ശരീരത്തിൽ വളരെയധികം വെള്ളം നിലനിർത്തൽ. പലപ്പോഴും, വയർ വീർക്കുന്നതോടൊപ്പം വാതക പിരിമുറുക്കവും പാദങ്ങളിൽ വീക്കവും ഉണ്ടാകുന്നു.” ആർത്തവം ആരംഭിക്കുമ്പോൾ ഈ സംവേദനം സാധാരണയായി ഇല്ലാതാകുമെന്നും ദി ഓറ സ്പെഷ്യാലിറ്റി ക്ലിനിക് ഗുർഗാവ് ഡയറക്ടറും ക്ലൗഡ് നൈൻ ഹോസ്പിറ്റൽസ് ഗൈനക്കോളജി സീനിയർ കൺസൾട്ടന്റുമായ ഡോ. റിതു സേഥി പറഞ്ഞു.
ആർത്തവത്തിലെ ബ്ലോട്ടിങ് പൂർണ്ണമായും തടയാൻ കഴിയില്ലെങ്കിലും, ചില ഭക്ഷണങ്ങൾ ഉൾപ്പെടുത്തുന്നത് വളരെയധികം സഹായിക്കും.
ഇഞ്ചി: ആർത്തവ ബ്ലോട്ടിങ്ങിന് ഏറ്റവും നല്ല ഭക്ഷണമാണ് ഇഞ്ചി. ഇഞ്ചിക്ക് ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകൾ ഉണ്ട്, ഇത് പേശികളെ ശമിപ്പിക്കും.
അയമോദകം: അയമോദകത്തിൽ (കാരം വിത്തുകൾ) അടങ്ങിയിരിക്കുന്ന തൈമോൾ, ഗ്യാസ്ട്രിക് ജ്യൂസിന്റെ സ്രവത്തെ സഹായിക്കുകയും ഗ്യാസ്, വീക്കം, മലബന്ധം എന്നിവ ഒഴിവാക്കുകയും ചെയ്യുന്നു.
പെരുംജീരകം: പെരുംജീരകം നിങ്ങളുടെ ദഹനവ്യവസ്ഥയെ പ്രശ്നങ്ങളിൽനിന്നു സഹായിക്കുന്നു. കാരണം നിങ്ങളുടെ ദഹനനാളത്തിലെ ഭാഗങ്ങളിൽ അയവുവരുത്തുന്ന ഒരു സംയുക്തം അതിൽ അടങ്ങിയിരിക്കുന്നു.
ശർക്കര: ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയത്തിന്റെ അംശവും ഉള്ളതിനാൽ ശർക്കര ബ്ലോട്ടിങ് കുറയ്ക്കാൻ സഹായിക്കും. ഇത് ശരീര കോശങ്ങളിലെ ആസിഡ് ബാലൻസ് നിലനിർത്താൻ സഹായിക്കുന്നു, അതുവഴി വയറുവേദനയിൽ നിന്ന് ആശ്വാസം ലഭിക്കും.
വാഴപ്പഴം : വാഴപ്പഴത്തിൽ ബി 6, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വെള്ളം കെട്ടിനിൽക്കുന്നതും വയറുവേദനയും മലബന്ധവും തടയുന്നു. പൊട്ടാസ്യം വൃക്കകളിൽനിന്നു സോഡിയം പുറന്തള്ളാൻ സഹായിക്കുന്നു. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ബ്ലോട്ടിങ് കുറയുന്നതിനും കാരണമാകുന്നു.
ഉപ്പ് നിയന്ത്രിത ഭക്ഷണം കഴിക്കുന്നതിലൂടെയും കഫീൻ ഉപഭോഗം കുറയ്ക്കുന്നതിലൂടെയും ബ്ലോട്ടിങ് സ്വാഭാവികമായി നിയന്ത്രിക്കാനാകുമെന്ന് ഡോ. റിതു സേഥി പറഞ്ഞു. ഈ ഭക്ഷണങ്ങൾ ശരീരത്തിൽ വെള്ളം നിലനിർത്തുന്നതിന്റെ അളവ് വർദ്ധിപ്പിക്കും. “കൂടാതെ, സമ്മർദ്ദം കുറയ്ക്കുക, നന്നായി ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, പതിവ് വ്യായാമം ചെയ്യുക ഇവ ബ്ലോട്ടിങ് കുറയ്ക്കുന്നു. പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വറുത്തതും സംസ്കരിച്ചതും ഉപ്പ് കൂടുതലുള്ളതുമായ ഭക്ഷണങ്ങൾ, പഞ്ചസാര പാനീയങ്ങൾ, കഫീൻ എന്നിവയും ഒഴിവാക്കണം, ”വിദഗ്ധ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
 Follow Us