scorecardresearch
Latest News

ആർത്തവ സമയത്തെ വയർവീർക്കൽ: ഈ ഭക്ഷണങ്ങൾ ഒഴിവാക്കുക

ആർത്തവത്തിനു ഒരാഴ്ച മുമ്പ് ഇത് സാധാരണയായി ആരംഭിക്കുന്നു. ചിലപ്പോൾ അസ്വസ്ഥതയും വേദനയും അനുഭവപ്പെടും

bloating, health, ie malayalam

ആർത്തവത്തിനു മുൻപായി സ്ത്രീകൾ നേരിടുന്നൊരു സാധാരണ പ്രശ്നമാണ് വയർവീർക്കൽ. ആർത്തവത്തിനു ഒരാഴ്ച മുമ്പ് ഇത് സാധാരണയായി ആരംഭിക്കുന്നു. ചിലപ്പോൾ അസ്വസ്ഥതയും വേദനയും അനുഭവപ്പെടും. വിദഗ്ധരുടെ അഭിപ്രായത്തിൽ, രക്തത്തിൽ അടങ്ങിയിരിക്കുന്ന ഹോർമോണുകളുടെ അളവ് വർധിക്കുന്നതിനാലാണ് ആർത്തവസമയത്ത് (അതിനു മുമ്പും) സ്ത്രീകൾക്ക് വയർവീർക്കൽ അനുഭവപ്പെടുന്നത്.

മോശം ഭക്ഷണ ശീലങ്ങൾ, വ്യായാമക്കുറവ്, ശരീരത്തിൽ അമിതമായി വെള്ളം കെട്ടിനിൽക്കുക തുടങ്ങിയ കാരണങ്ങളാൽ വയർ വീർക്കൽ ഉണ്ടാകാമെന്ന് ഡോ.റിതു സേഠി പറഞ്ഞു. ആർത്തവം തുടങ്ങി കഴിയുമ്പോൾ ഈ അവസ്ഥ മാറുമെന്നും അവർ അഭിപ്രായപ്പെട്ടു.

ഉപ്പ് നിയന്ത്രിത ഭക്ഷണത്തിലൂടെയും കഫീൻ ഉപഭോഗം കുറയ്ക്കുന്നതിലൂടെയും വയർവീർക്കൽ സ്വാഭാവികമായി നിയന്ത്രിക്കാനാകുമെന്ന് ഡോ.സേഠി പറഞ്ഞു. സമ്മർദ്ദം കുറയ്ക്കുക, നന്നായി ഉറങ്ങുക, സമീകൃതാഹാരം കഴിക്കുക, പതിവ് വ്യായാമം ചെയ്യുക ഇവയൊക്കെ വയർവീർക്കൽ കുറയ്ക്കും. പ്രീമെൻസ്ട്രൽ സിൻഡ്രോമിന്റെ ലക്ഷണങ്ങൾ കുറയ്ക്കുന്നതിന് വറുത്തതും സംസ്കരിച്ചതും ഉയർന്ന ഉപ്പ് അടങ്ങിയതുമായ ഭക്ഷണങ്ങൾ, പഞ്ചസാര കലർന്ന പാനീയങ്ങൾ, കഫീൻ എന്നിവയും ഒഴിവാക്കണമെന്ന് അവർ നിർദേശിച്ചു.

ആർത്തവ സമയത്തെ വയർവീർക്കൽ പൂർണമായും തടയാനാകില്ല. ചില ഭക്ഷണങ്ങൾ കഴിക്കുന്നത് വളരെയധികം സഹായിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌നീത് ബത്ര പറഞ്ഞു.

ഇഞ്ചി: ആർത്തവ സമയത്തെ വയർവീർക്കൽ കുറയ്ക്കുന്നതിനുള്ള ഉത്തമമായ ഭക്ഷണമാണ് ഇഞ്ചി. ഇഞ്ചിക്ക് ആന്റി-ഇൻഫ്ലാമേറ്ററി ഇഫക്റ്റുകൾ ഉണ്ട്, ഇത് പേശികളെ ശാന്തമാക്കും.

അയമോദകം: അയമോദകത്തിൽ അടങ്ങിയിരിക്കുന്ന തൈമോൾ, ഗ്യാസ്, വീക്കം, മലബന്ധം എന്നിവ ഒഴിവാക്കുന്നു.

ശർക്കര: ഉയർന്ന പൊട്ടാസ്യവും കുറഞ്ഞ സോഡിയവും ഉള്ളതിനാൽ ശർക്കര വയർവീർക്കൽ കുറയ്ക്കാൻ സഹായിക്കും.

വാഴപ്പഴം: വാഴപ്പഴത്തിൽ ബി 6, പൊട്ടാസ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് വയർവീർക്കലും മലബന്ധവും തടയുന്നു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Period bloating avoiding these foods