രാവിലെ കൃത്യസമയത്ത് ജോലി സ്ഥലത്ത് എത്താനുളള തിരക്കിലാണ് നമ്മളിൽ പലരും. ഇതിനിടയിൽ പ്രഭാത ഭക്ഷണം കഴിക്കാതിരിക്കുന്നവരുണ്ട്. സമയമില്ലെന്ന കാരണമാണ് ഇതിന് അവർ പറയുന്നത്. പക്ഷേ വിദഗ്‌ധർ ഇതിനോട് പൂർണമായും യോജിക്കുന്നില്ല. പ്രഭാതഭക്ഷണം ആരോഗ്യകരമായ ജീവിതത്തിന് വളരെ അത്യാവശ്യമാണ്. അതിനാൽ തന്നെ യാതൊരു കാരണവശാലും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് വിദഗ്‌ധർ അഭിപ്രായപ്പെടുന്നു.

പ്രത്യേകിച്ച് കുട്ടികൾ, ആർത്തവപ്രശ്നമുളള സ്ത്രീകൾ, രാവിലെ വ്യായാമത്തിൽ ഏർപ്പെടുന്നവർ, സമ്മർദമുളള ജോലി ചെയ്യുന്നവർ, രോഗപ്രതിരോധശേഷി കുറവുളളവർ, കായിക താരങ്ങൾ ഇവരൊന്നും പ്രഭാത ഭക്ഷണം ഒഴിവാക്കരുതെന്ന് സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേകർ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു.

Read Also: അവിവാഹിതരായിരിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതെന്ന് ശാസ്ത്രം

പ്രഭാത ഭക്ഷണമായി എന്തും കഴിക്കാമെന്ന് വിചാരിക്കരുത്. ചൂടേറിയതും, പഴക്കമില്ലാത്തതും, വീട്ടിൽ തയാറാക്കിയതുമായ ഭക്ഷണമായിരിക്കണമെന്ന് ദിവേകർ പറയുന്നു. ”ഓരോ പ്രദേശത്തിന് അനുസരിച്ച് പ്രഭാതഭക്ഷണത്തിൽ മാറ്റമുണ്ടായിരിക്കും. ഇന്ത്യയിൽ പോലും, പ്രഭാതഭക്ഷണത്തിന് പേരുകേട്ട സംസ്ഥാനങ്ങളുണ്ട്- കേരളം, ജമ്മു കശ്മീർ, പഞ്ചാബ്, മഹാരാഷ്ട്ര. കേരളത്തിൽ ഇഡ്ഡലി അല്ലെങ്കിൽ അപ്പം, കശ്മീരിൽ ബ്രെഡ് അല്ലെങ്കിൽ നൂൻചായ്, പഞ്ചാബിൽ പറോട്ട, മഹാരാഷ്ട്രയിൽ പോഹ എന്നിവയാണ് പ്രധാനമായും കൂടുതലായും പ്രഭാത ഭക്ഷണമായി ഉപയോഗിക്കുന്നത്”.

Idli, ie malayalam

പ്രഭാത ഭക്ഷണത്തിന്റെ ഗുണങ്ങൾ

  • പോഷകസമൃദ്ധമായ പ്രഭാതഭക്ഷണം കഴിക്കുന്നത് ആയുസ് വർധിപ്പിക്കുക മാത്രമല്ല, മറ്റ് ഗുണങ്ങളും നൽകുന്നുവെന്ന് ദിവേകർ പറയുന്നു.
  • പകൽ സമയത്തെ തലവേദനയും അസിഡിറ്റിയും തടയുന്നു
  • കോർട്ടിസോളിന്റെ അളവ് സന്തുലിതാവസ്ഥയിൽ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു
  • പിന്നീടുള്ള സമയങ്ങളിൽ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു
  • ചായ, കാപ്പി, സിഗരറ്റ്, ചോക്ലേറ്റ് എന്നിവയുടെ ഉപയോഗം കുറയ്ക്കുന്നു
  • കുടൽ ബാക്ടീരിയകളുടെ വളർച്ചയെ സഹായിക്കുന്നു

രാവിലെ മീറ്റിങ്ങോ നേരത്തെ ഓഫീസിൽ എത്തേണ്ട ദിവസങ്ങളിലോ നിങ്ങൾക്ക് പ്രഭാത ഭക്ഷണം തയാറാക്കാൻ കഴിഞ്ഞെന്നു വരില്ല. ആ ദിവസങ്ങളിൽ പായ്ക്ക് ചെയ്ത ധാന്യങ്ങൾ, ഓട്സ്, ജ്യൂസ് എന്നിവ തിരഞ്ഞെടുക്കാമെന്ന് ദിവേകർ നിർദേശിക്കുന്നു. ഉച്ചഭക്ഷണം 11 മണിക്ക് കഴിക്കുന്നവർക്ക് നഡ്സോ, വാഴപ്പഴം പോലുളള ഫലവർഗങ്ങളോ പ്രഭാതഭക്ഷണമായി കഴിക്കാം. 1 മണിക്ക് ഉച്ചഭക്ഷണം കഴിക്കുന്നവർക്ക് അവരവരുടെ ദേശത്തിന് അനുസരിച്ചുളള പോഹ, ഉപ്പുമാവ്, ഇഡ്ഡലി, ദോശ, പറോട്ട, പൂരി സബ്സി, മിസി റൊട്ടി തുടങ്ങിയവ പ്രഭാത ഭക്ഷണമായി തിരഞ്ഞെടുക്കാമെന്ന് ദിവേകർ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook