ഭക്ഷണരീതിയും ഉത്കണ്ഠയും തമ്മിൽ ബന്ധമുണ്ടെന്ന് പുതിയ പഠനം. സ്ഥിരമായി ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകളേക്കാൾ അവ കഴിക്കാത്ത ആളുകൾക്ക് ഉത്കണ്ഠയുണ്ടാകാൻ സാധ്യത കൂടുതലാണെന്ന് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തി. ഭക്ഷണക്രമം, ഉറക്കം, ശാരീരിക പ്രവർത്തനങ്ങൾ എന്നിവയുൾപ്പെടെ നിരവധി ഘടകങ്ങളെ മാനസികാരോഗ്യം ആശ്രയിച്ചിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചു. അതുപോലെ, നിങ്ങളുടെ ജീവിതശൈലിയിൽ ഇവയിലേതെങ്കിലും ഇല്ലെങ്കിൽ, നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.

ദിവസവും മൂന്നെണ്ണത്തിൽ കുറഞ്ഞ് പഴങ്ങളും പച്ചക്കറികളും കഴിക്കുന്ന ആളുകൾക്ക് ഉത്കണ്ഠാ രോഗം പിടിപെടാനുള്ള സാധ്യത 24 ശതമാനം കൂടുതലാണെന്ന് ഇന്റേണൽ ജേർണൽ ഓഫ് എൻവിയോൺമെന്റൽ റിസർച്ച് ആൻഡ് പബ്ലിക് ഹെൽത്തിൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ പറയുന്നു. ആരോഗ്യകരമായ ഭക്ഷണങ്ങളുടെ അഭാവം മൂലം ശരീരത്തിൽ കൊഴുപ്പ് വർധിക്കുന്നത് വീക്കം ഉണ്ടാക്കുമെന്നതിനാൽ ഇത് ഉത്കണ്ഠാ രോഗങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.

പഠനത്തിനായി, വാർധക്യത്തെക്കുറിച്ചുള്ള കനേഡിയൻ ലോൻജിറ്റ്യൂഡിനൽ പഠനത്തിലെ ഡാറ്റ ഗവേഷണ സംഘം വിശകലനം ചെയ്തിരുന്നു. 45 നും 85 നും ഇടയിൽ പ്രായമുള്ള 26,991 പുരുഷന്മാരെയും സ്ത്രീകളെയും കുറിച്ചുള്ള വിവരങ്ങൾ ഡാറ്റയിലുണ്ടായിരുന്നു. ശരീരത്തിലെ കൊഴുപ്പിന്റെ അളവ് 36 ശതമാനത്തിനപ്പുറം കൂടുന്നതിനനുസരിച്ച് ഉത്കണ്ഠാ രോഗം വരാനുള്ള സാധ്യത 70 ശതമാനം വർധിക്കുന്നുവെന്നും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളിൽ ഇത് ബാധിക്കുമെന്നും ഗവേഷകർ പറയുന്നു.

Read Also: മാനസികാരോഗ്യ വൈകല്യങ്ങൾ ഗർഭിണികളെയും അവരുടെ കുഞ്ഞുങ്ങളെയും ബാധിക്കുമോ?

ശരീരഘടനയ്‌ക്ക് പുറമേ, ലിംഗഭേദം, വൈവാഹിക അവസ്ഥ, വരുമാനം, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി ഉത്കണ്ഠാ വൈകല്യങ്ങളും ആളുകളെ ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. ഒമ്പത് സ്ത്രീകളിൽ ഒരാൾക്ക്, 15 പുരുഷന്മാരിൽ ഒരാളെ അപേക്ഷിച്ച് ഉത്കണ്ഠയുണ്ടെന്ന് പറയുന്നു.

മോശം ഭക്ഷണക്രമവും മോശം മാനസികാവസ്ഥയിലേക്ക് നയിക്കും. പോസ്റ്റ് ട്രോമാറ്റിക് സ്ട്രെസ് ഡിസോർഡർ, ഹൃദയാഘാതം, ഒബ്സസീവ് കംപൾസീവ് ഡിസോർഡർ, സോഷ്യൽ ഫോബിയ എന്നിവയൊക്കെ ഉത്കണ്ഠ രോഗങ്ങളാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook