scorecardresearch
Latest News

പീനട്ട് ബട്ടറോ വേവിച്ച നിലക്കടയോ: ആരോഗ്യത്തിന് ഏതാണ് ഗുണകരം?

പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് നിലക്കട. മറ്റു ആരോഗ്യകരമായ പോഷകങ്ങളും ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്.

പീനട്ട് ബട്ടറോ വേവിച്ച നിലക്കടയോ: ആരോഗ്യത്തിന് ഏതാണ് ഗുണകരം?

പീനട്ട് ബട്ടർ ഫിറ്റ്നസ് പ്രേമികളുടെ ഏറെ ഇഷ്ടപ്പെട്ട പ്രോട്ടീൻ ലഘുഭക്ഷണങ്ങളിൽ ഒന്നാണ്. പീനട്ട് ബട്ടറിനെക്കാൾ ആരോഗ്യകരവും, ആരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിട്ടുള്ളതുമായ മറ്റ് പല ലഘുഭക്ഷണങ്ങളുമുണ്ട്. ഇത്തരത്തിലുള്ളൊരു ലഘുഭക്ഷണമായ വേവിച്ച നിലക്കടയെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് ഭുവൻ റോസ്തഗി ഇൻസ്റ്റഗ്രാം പേജിൽ പറഞ്ഞിട്ടുണ്ട്.

പീനട്ട് ബട്ടർ ഇപ്പോഴൊരു ഫാഷനായി മാറിയിട്ടുണ്ട്. എന്നാൽ, അതേ ഗുണങ്ങൾ നൽകുന്ന നിലക്കടല പോലുള്ള ലഘുഭക്ഷണങ്ങൾ ഇന്ത്യക്കാർക്ക് സ്വന്തമായുണ്ട്. നമ്മുടെയൊക്കെ തെരുവോരങ്ങളിൽ സുലഭമായി ലഭിക്കുന്നവയാണ് ഇവയെന്ന് അദ്ദേഹം പറയുന്നു.

പ്രോട്ടീനുകളുടെ മികച്ച ഉറവിടമാണ് നിലക്കട. മറ്റു ആരോഗ്യകരമായ പോഷകങ്ങളും ധാതുക്കളും ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും അവയിൽ അടങ്ങിയിട്ടുണ്ട്. ”100 ഗ്രാം നിലക്കടല (തൊലി ഇല്ലാതെ) അല്ലെങ്കിൽ 100 ഗ്രാം പീനട്ട് ബട്ടർ 21-24 ഗ്രാം പ്രോട്ടീനും 50-52 ഗ്രാം കൊഴുപ്പും 600 കലോറിയും നൽകുന്നു. അവ ഏകദേശം ഇരട്ടി കൊഴുപ്പ് നൽകുന്നു. അവ പ്രോട്ടീന്റെ നല്ല സ്രോതസ്സാണ്. എന്നാൽ ദൈനംദിന പ്രോട്ടീൻ ആവശ്യങ്ങൾ ഈ ഉറവിടങ്ങൾ ഉപയോഗിച്ച് നിറവേറ്റാൻ ഞാൻ ശുപാർശ ചെയ്യുന്നില്ല,” റാസ്തോഗി പറഞ്ഞു.

”പീനട്ട് ബട്ടറിൽ വളരെ ഉയർന്ന കലോറി ഉള്ളതിനാൽ എല്ലാവർക്കും ഇത് കഴിക്കാനാവില്ല എന്നതാണ് പ്രശ്നം. എപ്പോൾ, എങ്ങനെ കഴിക്കണം എന്നതും അറിഞ്ഞിരിക്കണം. നെയ്യ് ഒഴിവാക്കിയിട്ട് പീനട്ട് ബട്ടർ ധാരാളം കഴിക്കുന്നതുകൊണ്ട് എന്ത് പ്രയോജനം?.” ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അങ്കോള പറഞ്ഞു.

കാർബോഹൈഡ്രേറ്റുകൾ, നല്ല കൊഴുപ്പുകൾ, പ്രോട്ടീനുകൾ, നാരുകൾ എന്നിവ ഉള്ളതിനാൽ വേവിച്ച നിലക്കട വളരെ പ്രയോജനകരമാണെന്ന് അവർ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. പോഷകഗുണമുള്ളതും ആന്റിഓക്‌സിഡന്റുകളാൽ നിറഞ്ഞതുമായ വേവിച്ച നിലക്കട മികച്ച ഊർജസ്രോതസാണ്.

”അരക്കപ്പ് വേവിച്ച നിലക്കടയിൽ കൊളസ്‌ട്രോൾ ഇല്ലാത്ത ഏകദേശം 286 കലോറി അടങ്ങിയിട്ടുണ്ട്. പേശികളുടെയും അവയവങ്ങളുടെയും വളർച്ചയ്ക്കും വികാസത്തിനും നിർണായകമായ വിറ്റാമിൻ ഇ, ബി എന്നിവയും വേവിച്ച നിലക്കടയിലുണ്ട്. ദൈനംദിന തയാമിന്റെ ആവശ്യം വെറും അര കപ്പ് വേവിച്ച നിലക്കടയിലൂടെ നിറവേറ്റാം. ഇത് മഗ്നീഷ്യം പോലുള്ള ധാതുക്കൾ നൽകുന്നു, ദൈനംദിന ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ഒരു പോഷകമാണിത്. കൂടാതെ, ധാതുക്കൾ, ഫോസ്ഫറസ്, സിങ്കിന്റെ ചെറിയ അംശം എന്നിവയും അടങ്ങിയിട്ടുണ്ട്. പോഷകമൂല്യമുള്ളതിനാൽ, അസംസ്കൃതവും വറുത്തതുമായ കപ്പലണ്ടിയിൽ വേവിച്ചതിനേക്കാൾ ഉയർന്ന കലോറി ഉണ്ട്,” ഹെൽത്ത് കോച്ചും ന്യൂട്രീഷ്യനിസ്റ്റുമായ അനുപമ മേനോൻ ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു.

അവയിൽ ധാരാളം ഫ്ലേവനോയ്ഡുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരകോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുന്നു. പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയുൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗാവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കുന്നു. വേവിച്ച നിലക്കടലയിൽ വറുത്തവയെക്കാൾ കൂടുതൽ നാരുകൾ അടങ്ങിയിട്ടുണ്ടെന്ന് മേനോൻ പറഞ്ഞു.

ഇറിറ്റബിൾ ബവൽ സിൻഡ്രോം പോലുള്ള പ്രശ്‌നങ്ങൾ ഉള്ളവർ അല്ലെങ്കിൽ വയർവീർക്കൽ, ഗ്യാസ് പോലുള്ള പ്രശ്നങ്ങളുള്ളവർ ഇവ കഴിക്കുന്നത് ഒഴിവാക്കണമെന്ന് ഡോ.റിയ അഭിപ്രായപ്പെട്ടു.

ഒരാൾക്ക് എത്ര അളവ് നിലക്കടല കഴിക്കാം, ഏത് സമയം?

പ്രഭാതഭക്ഷണത്തിന് മുമ്പായി നിലക്കടല കഴിക്കണം, പ്രത്യേകിച്ച് ശരീരഭാരം കുറയ്ക്കാൻ ശ്രമിക്കുന്നവർ. സമീകൃതാഹാരത്തിന്റെ ഭാഗമായി അവ മിതമായ അളവിൽ കഴിക്കുന്നത് ഭാരം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് മേനോൻ പറഞ്ഞു.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Peanut butter vs boiled groundnuts which is better for your health