എല്ലാ വീട്ടിലും കാണപ്പെടുന്ന ഒരു സാധാരണ മരുന്നാണ് പാരസെറ്റമോൾ. അസറ്റാമിനോഫെൻ എന്നും ഇത് അറിയപ്പെടുന്നു. പനി, തലവേദന, പേശി വേദന, നടുവേദന തുടങ്ങിയ രോഗാവസ്ഥകൾക്ക് ആശ്വാസം നൽകുന്നുവെന്നതാണ് ആളുകൾ പാരസെറ്റമോൾ കഴിക്കാനുള്ള പ്രധാന കാരണം.
ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇപ്പോഴും പാരസെറ്റമോളിന്റെ ഉപയോഗത്തെക്കുറിച്ചും അത് എങ്ങനെ ശരീരത്തിൽ പ്രവർത്തിക്കുന്നുവെതിനെക്കുറിച്ചും അറിയില്ലെന്ന് ഡോ. പി.എസ്.പ്രദീപ് കുമാർ പറഞ്ഞു. കോവിഡ് കാലത്ത് പനി, തലവേദന അല്ലെങ്കിൽ ശരീരവേദന തുടങ്ങിയ്ക്കുള്ള പ്രതിവിധിയായി പലരും പാരസെറ്റമോൾ തിരഞ്ഞെടുക്കുന്നതായി അദ്ദേഹം പറഞ്ഞു.
പനി, ചെറിയ ശരീരവേദന, ജലദോഷം, പനി തുടങ്ങിയ രോഗ ലക്ഷണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന പോലും പാരസെറ്റമോൾ കഴിക്കാൻ ശുപാർശ ചെയ്യുന്നു. ഇന്ത്യയിലെ നിരവധി ആളുകൾ പ്രമേഹം, ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഇവ രണ്ടും കൊണ്ട് കഷ്ടപ്പെടുന്നു.
പാരസെറ്റമോൾ വേദനസംഹാരിയായി കഴിക്കാൻ നിർദേശിക്കുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നതായി ഡോ.പ്രദീപ് കുമാർ പറയുന്നു. ആളുകൾ അറിഞ്ഞിരിക്കേണ്ട പാരസെറ്റമോളിനെക്കുറിച്ചുള്ള ചില തെറ്റിദ്ധാരണകളും വസ്തുതകളും അദ്ദേഹം വിശദീകരിച്ചു.
തെറ്റിദ്ധാരണ- പാരസെറ്റമോൾ ശരീരത്തിൽ 24 മണിക്കൂർ നിലനിൽക്കും.
യാഥാർത്ഥ്യം- പാരസെറ്റമോൾ കഴിച്ചു കഴിഞ്ഞാൽ 30 മിനിറ്റിനുള്ളിൽ പ്രവർത്തിക്കാൻ തുടങ്ങും, ഇത് സാധാരണയായി ശരീരത്തിൽ 4-6 മണിക്കൂർ നീണ്ടുനിൽക്കും.
തെറ്റിദ്ധാരണ- പാരസെറ്റമോൾ ദീർഘകാല പാർശ്വഫലങ്ങൾ ഉണ്ടാക്കുകയും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.
യാഥാർത്ഥ്യം- മറ്റ് വേദനസംഹാരികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിന് പാർശ്വഫലങ്ങൾ കുറവാണ്.
തെറ്റിദ്ധാരണ- പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ളവർ പാരസെറ്റമോൾ കഴിക്കാൻ പാടില്ല.
യാഥാർത്ഥ്യം- പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉള്ള രോഗികൾക്ക് പാരസെറ്റമോൾ വേദനസംഹാരിയായി ഉപയോഗിക്കാവുന്നതാണ്.
ഏതു മരുന്നായാലും കഴിക്കുന്നതിനു മുൻപ് ഡോക്ടറുടെ ഉപദേശം തേടണം. മരുന്നു കഴിക്കുന്നതിനു മുൻപായി ഒരാൾ എപ്പോഴും നിർദ്ദേശങ്ങൾ പാലിക്കണമെന്നും അമിതമായി കഴിക്കരുതെന്നും അദ്ദേഹം നിർദേശിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: തേൻ ആർക്കൊക്കെ കഴിക്കാം? ആരൊക്കെ ഒഴിവാക്കണം