scorecardresearch

മലബന്ധം അകറ്റാൻ പപ്പായയ്ക്ക് കഴിയുമോ?

ഏകദേശം 88 ശതമാനത്തോളം ജലാംശം അടങ്ങിയ പഴമാണ് പപ്പായ. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും മലബന്ധം തടയാനും ഉത്തമമാണ്

ഏകദേശം 88 ശതമാനത്തോളം ജലാംശം അടങ്ങിയ പഴമാണ് പപ്പായ. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും മലബന്ധം തടയാനും ഉത്തമമാണ്

author-image
Health Desk
New Update
Papaya constipation

Source: Freepik

നിത്യജീവിതത്തിൽ പലരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്നമാണ് മലബന്ധം. നാരുകൾ കുറഞ്ഞ ആഹാരരീതിയും ആവശ്യത്തിന് വെള്ളം കുടിക്കാത്തതുമൊക്കെ ഇതിന് കാരണമാകാറുണ്ട്. എന്നാൽ പ്രകൃതിദത്തമായ രീതിയിൽ മലബന്ധം പരിഹരിക്കാൻ പപ്പായ സഹായിക്കുമെന്ന് നിങ്ങൾക്കറിയാമോ? പപ്പായയുടെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെയൊക്കെയാണ് ആരോഗ്യത്തിന് ഗുണകരമാകുന്നതെന്നും ഗ്യാസ്ട്രോഎൻഡറോളജിസ്റ്റ് ഡോ.സൗരഭ് സേത്തി ഇൻസ്റ്റഗ്രാം വീഡിയോയിൽ വിശദീകരിച്ചിട്ടുണ്ട്. 

Advertisment

മലബന്ധം അകറ്റാൻ പപ്പായ എങ്ങനെ സഹായിക്കുന്നു?

പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പെയ്ൻ, ചൈമോപാപ്പെയ്ൻ എന്നീ എൻസൈമുകൾ പ്രോട്ടീനുകളെ വേഗത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനപ്രക്രിയ ആയാസരഹിതമാക്കുന്നു. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകൾ പപ്പായയിൽ ധാരാളമുണ്ട്. ഇത് മലം മൃദുവാക്കാനും കുടലിലൂടെയുള്ള ചലനം സുഗമമാക്കാനും സഹായിക്കുന്നു.

Also Read: പഴങ്ങളിലെ പഞ്ചസാര ദോഷകരമോ? തെറ്റിദ്ധാരണ തിരുത്തി ഡോക്ടർ

ഏകദേശം 88 ശതമാനത്തോളം ജലാംശം അടങ്ങിയ പഴമാണ് പപ്പായ. ഇത് ശരീരത്തിലെ ജലാംശം നിലനിർത്താനും മലബന്ധം തടയാനും ഉത്തമമാണ്. കുടലിലെ നല്ല ബാക്ടീരിയകളുടെ വളർച്ചയെ പപ്പായ സഹായിക്കുന്നു, ഇത് ദഹനവ്യവസ്ഥയുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്തുന്നു.

പപ്പായയുടെ മറ്റ് ആരോഗ്യ ഗുണങ്ങൾ

രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു: വൈറ്റമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ ശരീരത്തിന്റെ പ്രതിരോധ ശേഷി കൂട്ടാൻ പപ്പായ സഹായിക്കും.

ഹൃദയാരോഗ്യം: പൊട്ടാസ്യവും നാരുകളും അടങ്ങിയ പപ്പായ രക്തസമ്മർദം നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ലതാണ്.

ചർമ്മ സൗന്ദര്യം: വൈറ്റമിൻ എ, സി എന്നിവ ചർമ്മത്തിലെ ചുളിവുകൾ കുറയ്ക്കാനും തിളക്കം വർധിപ്പിക്കാനും സഹായിക്കുന്നു.

Also Read: പേരയ്ക്ക തൊലി കളഞ്ഞ് കഴിക്കൂ; പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാമെന്ന് പുതിയ പഠനം

ഭാരം കുറയ്ക്കാൻ: കാലറി കുറവായതിനാലും നാരുകൾ കൂടുതലുള്ളതിനാലും അമിതഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് പപ്പായ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

വീക്കം കുറയ്ക്കുന്നു: സന്ധിവേദന പോലുള്ള പ്രശ്നങ്ങൾ ഉള്ളവർക്ക് പപ്പായയിലെ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങൾ ആശ്വാസം നൽകും.

Also Read: ദഹനക്കേടാണെന്നു കരുതി തള്ളിക്കളയരുത്; ഈ ലക്ഷണങ്ങൾ ഫാറ്റി ലിവറിന്റെ മുന്നറിയിപ്പാകാം

എങ്ങനെ കഴിക്കണം?

രാവിലെ വെറും വയറ്റിൽ പപ്പായ കഴിക്കുന്നത് ദഹനപ്രക്രിയയെ ഉണർത്താനും ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യാനും സഹായിക്കും. പപ്പായ കഷ്ണങ്ങളിൽ അൽപം ബ്ലാക്ക് സാൾട്ടോ, നാരങ്ങാനീരോ ചേർത്ത് കഴിക്കുന്നത് രുചി വർധിപ്പിക്കുക മാത്രമല്ല ദഹനത്തിന് കൂടുതൽ ഗുണം ചെയ്യുകയും ചെയ്യും. ഗർഭിണികൾ പഴുക്കാത്ത പപ്പായ കഴിക്കുന്നത് ഒഴിവാക്കണം. അതുപോലെ, സെൻസിറ്റീവ് ആയ ഉദരപ്രശ്നങ്ങൾ ഉള്ളവർ പപ്പായയും പാലും ഒരുമിച്ച് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: കറിവേപ്പിലയും മല്ലിയിലയും: ആരോഗ്യ ഗുണങ്ങളിൽ മുന്നിൽ ആര്?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: