scorecardresearch

പപ്പായയോ കിവിയോ: ദഹനത്തിനും കുടലിന്റെ ആരോഗ്യത്തിനും മികച്ചത് ഏത്?

ദഹന സഹായികളായ പഴങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളവയാണ് പപ്പായയും കിവിയും

ദഹന സഹായികളായ പഴങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളവയാണ് പപ്പായയും കിവിയും

author-image
Health Desk
New Update
papaya kiwi

Source: Freepik

ദഹനപ്രശ്നങ്ങളും മലബന്ധവും ഇന്ന് പലരെയും അലട്ടുന്ന പ്രധാന വില്ലന്മാരാണ്. ഇവ പരിഹരിക്കാൻ ഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് ഗുണകരമാണെന്ന് നമുക്കറിയാം. ദഹന സഹായികളായ പഴങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ളവയാണ് പപ്പായയും കിവിയും. എന്നാൽ ഇവയിൽ ഏതാണ് നിങ്ങളുടെ ശരീരത്തിന് കൂടുതൽ അനുയോജ്യം?.

Advertisment

Also Read: രക്തത്തിലെ പഞ്ചസാര പെട്ടെന്ന് ഉയർന്നോ? മരുന്നോ കുത്തിവയ്പോ വേണ്ട; ഇതൊന്ന് ചെയ്ത് നോക്കൂ

പപ്പായ

നമ്മുടെ വീട്ടുമുറ്റങ്ങളിൽ സുലഭമായി ലഭിക്കുന്ന പപ്പായ ദഹനത്തിന് പണ്ടുകാലം മുതലേ ഉപയോഗിക്കുന്ന ഔഷധമാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന പാപ്പെയ്ൻ എന്ന എൻസൈം പ്രോട്ടീനുകളെ എളുപ്പത്തിൽ വിഘടിപ്പിക്കാൻ സഹായിക്കുന്നു. ഇത് ദഹനം സുഗമമാക്കുകയും വയറു വീർക്കുന്ന അവസ്ഥ കുറയ്ക്കുകയും ചെയ്യുന്നു. നാരുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ മലബന്ധം അകറ്റാൻ പപ്പായ അത്യുത്തമമാണ്.
സെൻസിറ്റീവ് ആയ ദഹനവ്യവസ്ഥ ഉള്ളവർക്ക് പോലും ധൈര്യമായി പപ്പായ കഴിക്കാം.

Also Read: രാവിലെ അവൽ, പാൽ ഉത്പന്നങ്ങൾ തൊടാറില്ല; 36-ാം വയസിലും 'അഴകിൻ റാണി' തമന്നയുടെ ഫിറ്റ്‌നസ് രഹസ്യം

കിവി

അടുത്ത കാലത്തായി നമ്മുടെ വിപണികളിൽ സജീവമായ കിവി പോഷകഗുണങ്ങളിൽ ഒട്ടും പിന്നിലല്ല. കിവിയിലുള്ള ആക്ടിനിഡിൻ എന്ന എൻസൈം പ്രോട്ടീൻ ദഹനത്തിന് വലിയ രീതിയിൽ സഹായിക്കുന്നു. മാംസാഹാരം കഴിച്ചതിനു ശേഷം കിവി കഴിക്കുന്നത് ദഹനം വേഗത്തിലാക്കാൻ സഹായിക്കും. നാരുകൾക്ക് പുറമെ ഇതിൽ ധാരാളം ജലാംശവും അടങ്ങിയിട്ടുണ്ട്. ഇത് മലശോധന ക്രമമാക്കുന്നതിനും കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. പ്രതിരോധശേഷി വർധിപ്പിക്കുന്ന വൈറ്റമിൻ സി കിവിയിൽ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്.

Also Read: കൊളസ്ട്രോൾ പരിശോധന ഏത് പ്രായത്തിൽ തുടങ്ങണം?

ഇവയിൽ ഏതാണ് നിങ്ങൾ തിരഞ്ഞെടുക്കേണ്ടത്?

വിദഗ്ധരുടെ അഭിപ്രായത്തിൽ പപ്പായയും കിവിയും ദഹനത്തിന് ഒരുപോലെ ഗുണകരമാണ്. ശരീരത്തിന്റെ സ്വഭാവം അനുസരിച്ച് ഈ രണ്ട് പഴങ്ങളും മിതമായ രീതിയിൽ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കുടലിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. എന്നിരുന്നാലും, ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളോ മലബന്ധമോ ആണെങ്കിൽ പപ്പായ മികച്ച തിരഞ്ഞെടുപ്പാണ്.

കടുത്ത മലബന്ധം ഉള്ളവർക്ക് കൂടുതൽ ഫലപ്രദമായ രീതിയിൽ കുടലിന്റെ ചലനം സുഗമമാക്കാൻ കിവി സഹായിക്കും. കിവിക്ക് കുറച്ച് പുളിപ്പുള്ളതിനാൽ അസിഡിറ്റി പ്രശ്നമുള്ളവർ പപ്പായ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കിവി അസിഡിറ്റി വർധിപ്പിക്കാൻ സാധ്യതയുണ്ട്.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: ഒരു മാസം ദിവസവും 2 സിഗരറ്റ് വലിച്ചാൽ ശരീരത്തിൽ എന്ത് സംഭവിക്കും?

Health Tips

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: