/indian-express-malayalam/media/media_files/2025/12/03/papaya-constipation-2025-12-03-14-00-42.jpg)
Source: Freepik
മലബന്ധം ഒരു സാധാരണ പ്രശ്‌നമാണ്. ഇതിൽനിന്നും മോചനം നേടാൻ പലരും ഭക്ഷണരീതികളിൽ മാറ്റം വരുത്താറുണ്ട്. മലബന്ധം അകറ്റാൻ സഹായിക്കുന്ന ഒരു പ്രകൃതിദത്ത പരിഹാരമാണ് പപ്പായ. ഡോ.പ്രാർത്ഥന ഷായുടെ അഭിപ്രായത്തിൽ, പപ്പായയിലെ നാരുകൾ, എൻസൈമുകൾ, കുടലിന് പ്രയോജനകരമായ ഘടകങ്ങൾ എന്നിവ ഇതിനെ മലബന്ധത്തിന് ഒരു മികച്ച തിരഞ്ഞെടുപ്പാക്കി മാറ്റുന്നു.
മലബന്ധം മാറ്റുന്നതിനുള്ള പപ്പായയുടെ ഗുണങ്ങൾ
പപ്പായയിൽ കാണപ്പെടുന്ന സ്വാഭാവിക എൻസൈമാണ് പപ്പൈൻ. ഇത് പ്രോട്ടീനുകളെ വിഘടിപ്പിക്കാൻ സഹായിക്കുകയും അതുവഴി ദഹനനാളത്തിന്റെ ഭാരം കുറയ്ക്കുകയും ചെയ്യുന്നു. ഗ്യാസും അസിഡിറ്റിയും കുറയ്ക്കാൻ സഹായിക്കുന്നു. പാൻക്രിയാസിലെ ദഹന പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും കുടൽ ഭിത്തിയിലെ വീക്കം കുറയ്ക്കുകയും ചെയ്യുന്നു. ഈ എൻസൈമിന്റെ സാന്നിധ്യം കാരണമാണ് പപ്പായ കഴിക്കുമ്പോൾ വയറിന് ഭാരം കുറവായി തോന്നുന്നത്.
Also Read: രക്തസമ്മർദവും കൊളസ്ട്രോളും കുറയ്ക്കും, ഷുഗറും നിയന്ത്രിക്കും; പറമ്പിലെ ഈ പഴം ഒരെണ്ണം കഴിക്കൂ
പപ്പായയിൽ ലയിക്കുന്ന നാരുകളും ലയിക്കാത്ത നാരുകളും അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും വ്യത്യസ്ത രീതിയിൽ കുടലിന് സഹായകമാണ്. ലയിക്കുന്ന നാരുകൾ വെള്ളം നിലനിർത്തി ഒരു ജെൽ പോലുള്ള പിണ്ഡം ഉണ്ടാക്കുന്നു. ഇത് മലത്തെ മൃദുവായി നിലനിർത്താൻ സഹായിക്കുന്നു. ലയിക്കാത്ത നാരുകൾ ലയിക്കാത്ത നാരുകൾ ശാരീരിക ബലം വർദ്ധിപ്പിക്കുകയും കുടൽ ചലനത്തെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു. ഒരു കപ്പ് പപ്പായയിൽ ഏകദേശം 3 ഗ്രാം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലം മൃദുവായി നിലനിർത്താനും പതിവായ മലശോധനയ്ക്കും സഹായിക്കുന്നു.
പപ്പായ ഒരു മൈൽഡ് പ്രീബയോട്ടിക് ആയി പ്രവർത്തിക്കുന്നു. അതായത്, കുടലിലെ ഗുണകരമായ ബാക്ടീരിയകൾക്ക് ആവശ്യമായ പോഷണം നൽകുന്നു. കുടലിന്റെ ആരോഗ്യം, മലബന്ധം ഉണ്ടാകാതിരിക്കാൻ ആവശ്യമായ ലൂബ്രിക്കേഷൻ, മലശോധനയ്ക്കുള്ള റിഫ്ലെക്സുകൾ എന്നിവയ്ക്ക് ഈ ബാക്ടീരിയകൾ അത്യാവശ്യമാണ്. ഇവ സ്ഥിരമായ കുടൽ പ്രവർത്തനങ്ങളെ പിന്തുണയ്ക്കാൻ സഹായിക്കുന്നു.
Also Read: മരുന്നുകളില്ലാതെ 15 മിനിറ്റിൽ രക്തത്തിലെ പഞ്ചസാര കുറയ്ക്കാം; ഭക്ഷണശേഷം ഇത് ചെയ്യൂ
പപ്പായ കഴിച്ചാൽ എത്ര വേഗത്തിൽ ഫലം ലഭിക്കും?
ഡോ.ഷായുടെ അഭിപ്രായമനുസരിച്ച്, മലബന്ധത്തിന്റെ തീവ്രത അനുസരിച്ച് ഫലം ലഭിക്കുന്ന സമയം വ്യത്യാസപ്പെടാം. മലബന്ധം ചെറിയ തോതിൽ ആണെങ്കിൽ 6-12 മണിക്കൂറിനുള്ളിലും, മിതമായ തോതിലാണെങ്കിൽ 12-24 മണിക്കൂറിനുള്ളിലും, ദീർഘകാല മലബന്ധം ഉണ്ടെങ്കിൽ 1-2 ദിവസം തുടർച്ചയായി കഴിക്കുമ്പോഴേക്കും ഫലം കിട്ടും. സാധാരണയായി, വൈകുന്നേരം കഴിച്ചാൽ അടുത്ത ദിവസം രാവിലെയും, രാവിലെ കഴിച്ചാൽ അന്ന് വൈകുന്നേരമോ അടുത്ത ദിവസം രാവിലെയോ മലശോധന ഉണ്ടാകാൻ സാധ്യതയുണ്ട്.
Also Read: ഉണർന്ന ഉടൻ മക്കളെ കാണും, ഒരു കപ്പ് കാപ്പി നിർബന്ധം: സണ്ണി ലിയോണിന്റെ പ്രഭാത രഹസ്യം
എങ്ങനെ പപ്പായയുടെ ഫലം വർധിപ്പിക്കാം?
ദഹനപരമായ ഗുണങ്ങൾക്ക് ദിവസവും 150–200 ഗ്രാം (ഏകദേശം 1 കപ്പ്) പഴുത്ത പപ്പായ കഴിക്കാൻ ഡോക്ടർമാർ ശുപാർശ ചെയ്യുന്നു. മലം മൃദുവാക്കാനും കുടലിലൂടെ അത് നീക്കാനും നാരുകൾക്ക് ആവശ്യത്തിന് വെള്ളം ആവശ്യമാണ്. അതുകൊണ്ടാണ് ഡോക്ടർമാർ പലപ്പോഴും പപ്പായയെ പ്ലെയിൻ വാട്ടർ, ഹെർബൽ ടീ അല്ലെങ്കിൽ ചൂടുള്ള ദ്രാവകങ്ങൾ പോലുള്ള ദ്രാവകങ്ങളുമായി സംയോജിപ്പിക്കാൻ നിർദേശിക്കുന്നത്. പപ്പായയിൽ ചിയ സീഡ്സ് ചേർത്ത് കഴിക്കാം. അൽപ്പം ചെറുനാരങ്ങാനീര് ചേർക്കുന്നത് നല്ലതാണ്. കുടൽ ബാക്ടീരിയകളെ പോഷിപ്പിക്കുന്നതിനും, സുഗമവും കൂടുതൽ സുഖകരവുമായ മലവിസർജ്ജനം പ്രോത്സാഹിപ്പിക്കുന്നതിനും ഈ കൂട്ടിച്ചേർക്കലുകൾ സഹായിക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: രാവിലെ ഈ ഇല 10 എണ്ണം ചവയ്ക്കൂ, പ്രമേഹം പടി കടക്കും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us