/indian-express-malayalam/media/media_files/2025/11/27/stress-2025-11-27-11-49-27.jpg)
Source: Freepik
പുകവലിയും മദ്യപാനവും ആരോഗ്യത്തിന് അപകടകരമാണെന്ന കാര്യം പലർക്കും അറിയാവുന്നതാണ്. അതിനാൽതന്നെ, ഇവയിൽനിന്ന് വിട്ടുനിൽക്കണമെന്ന് ആരോഗ്യ വിദഗ്ധർ ഊന്നിപ്പറയാറുണ്ട്. എന്നാൽ, ഇവയെക്കാൾ ചില ദൈനംദിന ശീലങ്ങൾ ശരീരത്തിന് കൂടുതൽ ദോഷം ചെയ്യുമെന്ന് മുംബൈ ആസ്ഥാനമായുള്ള ഓർത്തോപീഡിക് സർജൻ ഡോ.മനൻ വോറ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പുകവലിയേക്കാളും മദ്യപാനത്തേക്കാളും മാരകമായ ഒരു ശീലത്തെക്കുറിച്ചും അത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുടെ സാധ്യത ഗണ്യമായി വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
Also Read: ദഹനപ്രശ്നങ്ങളെ അകറ്റും, ഉറക്കം കൂട്ടും; രാത്രിയിൽ കുടിക്കാൻ നല്ലത് ഈ 'നാടൻ പാനീയം'
"മദ്യവും സിഗരറ്റും നിങ്ങളെ കൊല്ലില്ല. നിങ്ങളെ കൊല്ലുന്നത് സമ്മർദമാണ്," ഡോ.മനൻ പറയുന്നു. നിങ്ങൾ ക്ഷിണിതരോ മാനസികമായി തളർന്ന അവസ്ഥയിലോ ആയിരിക്കുമ്പോൾ ശരീരം കോർട്ടിസോൾ, അഡ്രിനാലിൻ എന്നിവ പുറത്തുവിടുന്നു. അതാണ് സമ്മർദം,'' അദ്ദേഹം പറയുന്നു. സമ്മർദം വെറും മാനസികാവസ്ഥയല്ലെന്ന് മിക്ക ആളുകൾക്കും മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
"ഇത് മുഴുവൻ ശരീരത്തിന്റെയും പ്രതികരണമാണ്. ശരീരം നിങ്ങൾക്ക് അയയ്ക്കുന്ന സിഗ്നലുകൾ അതായത്, നടുവേദന, പിരിമുറുക്കം തലവേദന, പേശികളിലെ വേദന, പല്ലു കടിക്കുക തുടങ്ങിയവ ശ്രദ്ധിക്കുക. നിങ്ങൾ സമ്മർദത്തിലായിരിക്കുമ്പോൾ നിങ്ങളുടെ ശരീരം പിരിമുറുക്കപ്പെടും," അദ്ദേഹം അഭിപ്രായപ്പെട്ടു.
Also Read: ബ്ലഡ് ഷുഗർ നിയന്ത്രിക്കാം; തുളസി ഇലകൾ ഇട്ട് വെള്ളം തിളപ്പിക്കൂ
സമ്മർദത്തെ ചെറുക്കാൻ ഉറക്കം എങ്ങനെ സഹായിക്കും?
നല്ല ഉറക്കം കിട്ടിയില്ലെങ്കിൽ അപകട സാധ്യത കൂട്ടുമെന്ന് ഡോ.മനൻ മുന്നറിയിപ്പ് നൽകി. “ആഴത്തിലുള്ള ഉറക്കമില്ലാതെ ശരീരത്തിന് ഒരിക്കലും വീണ്ടെടുക്കൽ പ്രക്രിയ പൂർത്തിയാക്കാൻ അവസരം ലഭിക്കില്ല. 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങിയില്ലെങ്കിൽ, അന്നതിനർത്ഥം നിങ്ങൾ ഇന്നലത്തെ പിരിമുറുക്കം ഇന്നത്തേക്ക് കൊണ്ടുപോകുകയും ഇന്നത്തെ സമ്മർദം അതിന് മുകളിൽ കൂട്ടുകയുമാണ് ചെയ്യുന്നത്. അങ്ങനെ ദിവസം തോറും അത് കൂടിവരുന്നു.”
"ആഴത്തിലുള്ള ഉറക്കം ശരീരത്തിന്റെ ഒരേയൊരു യഥാർത്ഥ പുനഃസജ്ജീകരണമാണ്. അപ്പോഴാണ് സ്ട്രെസ് ഹോർമോണുകൾ കുറയുന്നത്, പേശികൾ വിശ്രമിക്കുന്നു, ടിഷ്യുകൾ സ്വയം നന്നാക്കപ്പെടുന്നു. അത് മനസിൽ മാത്രമല്ല, ശരീരത്തെയും ബാധിക്കുന്നുവെന്ന് നിങ്ങൾ മനസിലാക്കും."
Also Read: കൊളസ്ട്രോളും അമിത വണ്ണവും ഉള്ളവരാണോ? ഒരു ദിവസം എത്ര മുട്ടകൾ കഴിക്കാം
സമ്മർദം കുറയ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
1. ധ്യാനവും ശ്വസന വ്യായാമങ്ങളും: മാനസിക സമ്മർദം കുറയ്ക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗങ്ങളിൽ ഒന്നാണ് ധ്യാനം. ദിവസവും കുറച്ച് സമയം ധ്യാനത്തിനായി മാറ്റിവെക്കുന്നത് മനസിനെ ശാന്തമാക്കാൻ സഹായിക്കും. പ്രാണായാമം പോലുള്ള ലളിതമായ ശ്വസന വ്യായാമങ്ങൾ ഉത്കണ്ഠ കുറയ്ക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും.
2. ചിട്ടയായ വ്യായാമം: ശരീരത്തിന് മാത്രമല്ല, വ്യായാമം മനസിനും നല്ലതാണ്. നടക്കുക, ഓടുക, യോഗ ചെയ്യുക, സൈക്ലിങ് എന്നിവ പോലുള്ള വ്യായാമങ്ങൾ നിങ്ങളുടെ ശരീരത്തിലെ സന്തോഷ ഹോർമോണുകൾ വർധിപ്പിക്കുകയും സമ്മർദ്ദം കുറയ്ക്കുകയും ചെയ്യും. ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കുക.
3. നല്ല ഉറക്കം: നല്ല ഉറക്കം മനസിന് വിശ്രമം നൽകാനും സമ്മർദം കുറയ്ക്കാനും അത്യാവശ്യമാണ്. ഓരോ രാത്രിയിലും 7-8 മണിക്കൂർ ഉറങ്ങാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുമ്പ് മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കുക, ശാന്തമായ ഒരു അന്തരീക്ഷം ഉറപ്പുവരുത്തുക.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മലബന്ധം നീങ്ങും, വണ്ണം കുറയ്ക്കും, ദഹനം സുഗമമാക്കും; രാവിലെ 2 ഈന്തപ്പഴം കഴിച്ച് തുടങ്ങൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us