നമ്മളിൽ ചിലർക്കെങ്കിലും പഴങ്ങൾ കഴിക്കാൻ ഇഷ്ടമില്ല. എന്നാൽ പഴങ്ങൾ പോഷകങ്ങളാൽ സമ്പുഷ്ടമാണ്. ഇവ ദിവസവും കഴിക്കാൻ ഡോക്ടർമാർ നിർദേശിക്കുന്നു. ഓറഞ്ച് പഴത്തിലെ വിറ്റാമിനുകൾ കുട്ടികളെ ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്നു. ഈ പഴം കുട്ടികൾക്ക് നേരിട്ടോ ജ്യൂസായോ നൽകിയാൽ ശരീരത്തിലെ പ്രതിരോധശേഷി വർധിക്കും. ഉറങ്ങുന്നതിനു മുൻപ് ഓറഞ്ച് ജ്യൂസിൽ തേൻ ചേർത്ത് കുടിക്കുന്നത് പലവിധ ആരോഗ്യപ്രശ്നങ്ങളും പരിഹരിക്കും.
നല്ല ഉറക്കം
ഉറക്കമില്ലായ്മ പലരും നേരിടുന്നൊരു പ്രശ്നമാണ്. എസിയുള്ള മുറിയിൽ കിടന്നാലും ചിലർക്ക് ഉറക്കം കിട്ടാറില്ല. ഉറക്ക ഗുളികകൾക്കുപോലും ചിലർക്ക് ഉറക്കം നൽകാൻ കഴിയില്ല. ഇങ്ങനെയുള്ളവർ ഓറഞ്ച് ജ്യൂസിൽ തേൻ ചേർത്ത് ഉറങ്ങുന്നതിനു മുൻപായി കുടിക്കുക. രാത്രിയിൽ നല്ല ഉറക്കം കിട്ടും.
ആരോഗ്യം മെച്ചപ്പെടുത്തും
രോഗങ്ങൾ ബാധിച്ച് മാസങ്ങളോളം വിശ്രമിച്ചശേഷവും ചിലർക്ക് എപ്പോഴും ക്ഷീണം അനുഭവപ്പെടും. എന്ത് കഴിച്ചാലും ആരോഗ്യവും ഊർജവും വീണ്ടെടുക്കാൻ അവർക്ക് കഴിയില്ല. ഇത്തരക്കാർക്കുള്ള ലളിതമായ ഒരു ടോണിക്ക് ഓറഞ്ച് ജ്യൂസ് ആണ്. ഓറഞ്ച് ജ്യൂസിൽ തേൻ ചേർത്ത് ദിവസവും രാവിലെയും വൈകുന്നേരവും രണ്ടുനേരം കുടിച്ചാൽ ശരീര ആരോഗ്യം മെച്ചപ്പെടും. ശരീരത്തിന്റെ പ്രതിരോധശേഷി വർധിക്കുകയും ശരീരത്തിന് ബലം നൽകുകയും ചെയ്യും.
ആർത്തവ സമയത്തെ ക്ഷീണം അകറ്റും
ആർത്തവ സമയത്ത് ചിലർക്ക് ക്ഷീണം അനുഭവപ്പെടും. ഇക്കാരണത്താൽ, അവർക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടും. ഓറഞ്ചിന്റെ നീര് പാലിലോ തേനിലോ കലർത്തി കുടിച്ചാൽ ക്ഷീണം മാറി ഉന്മേഷം ലഭിക്കും.
ദിവസവും ഒരു ഓറഞ്ച് കഴിച്ചാൽ ശരീരത്തിലെ അനാവശ്യമായ അശുദ്ധജലം വിയർപ്പും മൂത്രവുമായി പുറത്തുവരും. ഇത് ചർമ്മത്തിന് തിളക്കവും രോഗമുക്തവുമാക്കുന്നു. ചർമ്മത്തിലെ ചുളിവുകൾ നീക്കം ചെയ്യുന്നു. മുടികൊഴിച്ചിൽ തടയുന്നു.
ദിവസവും ഓറഞ്ച് കഴിക്കുന്നത് നിങ്ങളുടെ മുഖം കൂടുതൽ സുന്ദരമാക്കും. അമിതമായ ദാഹം അകറ്റും, വായ് നാറ്റം അകറ്റും, ശരീരത്തിലെ വരൾച്ച ഒഴിവാക്കും, ശരീരത്തിലെ ചൂട് കുറയ്ക്കും, തലകറക്കം ഒഴിവാക്കും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.