/indian-express-malayalam/media/media_files/2025/01/15/nZWqmRKPOJPHImR7zcQ7.jpg)
Source: Freepik
ഇഞ്ചി നൂറ്റാണ്ടുകളായി പലവിധ രോഗപ്രശ്നങ്ങൾക്കുള്ള പ്രതിവിധിയായി ഉപയോഗിച്ചു വരുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങൾക്കുള്ള പ്രതിവിധി മുതൽ ശരീരഭാരം കുറയ്ക്കുന്നതിനുവരെ ഇഞ്ചി ഗുണം ചെയ്യുന്നുണ്ട്. ദീർഘനാൾ ഉപയോഗത്തിനായി കേടുകൂടാതെ സൂക്ഷിക്കാൻ ഇഞ്ചി പൊടിയാക്കി സൂക്ഷിക്കാം. ഉണങ്ങിയ ഇഞ്ചി പച്ച ഇഞ്ചിയെക്കാൾ പോഷകഗുണമുള്ളതാണ്.
പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും മറ്റു നിരവധി ആരോഗ്യ ഗുണങ്ങൾ നേടുന്നതിനും ദിവസവും ഒരു ടീസ്പൂൺ ഇഞ്ചി പൊടിച്ചത് കഴിക്കാം. ഇഞ്ചിയിൽ കാണപ്പെടുന്ന ഒരു സംയുക്തമായ ജിഞ്ചറോൾ, ഓക്കാനം, വേദന ശമിപ്പിക്കൽ എന്നിവയുൾപ്പെടെ നിരവധി ഗുണങ്ങൾ നൽകുന്നുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് സന്തുലിതമാക്കാനും തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് സഹായിക്കും.
ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു
ഉണക്കി പൊടിച്ച ഇഞ്ചിയും ദഹനത്തെ സഹായിക്കുന്നു. ദഹനക്കേട്, വയർവീർക്കൽ, ഓക്കാനം തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന ആളുകൾക്ക് പെട്ടെന്ന് ആശ്വാസം ലഭിക്കാൻ ഇഞ്ചി പൊടി കഴിക്കാം. ദിവസേന ഒരു സ്പൂൺ കഴിക്കുന്നത് ദഹന പ്രശ്നങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നു
ചായയിലോ മറ്റ് പാനീയങ്ങളിലോ ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടി ചേർക്കുന്നത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്നു. ഇഞ്ചിയിലെ സംയുക്തമായ ജിഞ്ചറോളിന് പ്രതിരോധശേഷി ശക്തിപ്പെടുത്തുന്ന ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്.
വേദനയ്ക്ക് ആശ്വാസം
ഇഞ്ചിക്ക് സ്വാഭാവികമായ ആന്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ശരീരത്തിലെ വീക്കം കുറയ്ക്കാൻ ഇഞ്ചി പൊടി സഹായിക്കും. സന്ധിവാതം, പേശിവേദന, വിട്ടുമാറാത്ത വേദന തുടങ്ങിയ അവസ്ഥകൾക്ക് ഗുണം ചെയ്യും. പതിവായി കഴിക്കുന്നത് വേദന കുറയ്ക്കാൻ സഹായിക്കും. 2009-ൽ നടന്ന ഒരു പഠനത്തിൽ ഇഞ്ചി പൊടി പേശി വേദന കുറയ്ക്കാൻ സഹായിക്കുമെന്ന് കണ്ടെത്തി.
ശരീര ഭാരം കുറയ്ക്കുന്നു
ശരീരഭാരം കുറയ്ക്കാൻ ഇഞ്ചിപ്പൊടി ഗുണം ചെയ്യും. ഉപാപചയപ്രവർത്തനം വർധിപ്പിക്കാനും വിശപ്പ് കുറയ്ക്കാനും കൊഴുപ്പ് കുറയ്ക്കാനും ഇഞ്ചി സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. രാവിലെ വെള്ളത്തിലോ ചായയിലോ ഒരു ടീസ്പൂൺ ഇഞ്ചിപ്പൊടി ചേർത്ത് കുടിക്കുന്നത് ഏറെ നല്ലതാണ്.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us