scorecardresearch

Latest News

പ്രമേഹരോഗികൾക്ക് വ്യായാമത്തിന് മുമ്പ് കഴിക്കാവുന്ന ഏറ്റവും മികച്ച പഴങ്ങളിലൊന്ന് ഇതാണ്

ഉയർന്ന ഫ്രക്ടോസ് ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് വാഴപ്പഴം മികച്ച ഒന്നല്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കും

fruits, food, health, ie malayalam

നിരവധി ആരോഗ്യ ഗുണങ്ങളും പെട്ടെന്ന് ഊർജ്ജം നൽകുന്നതും കാരണം, പലരും വ്യായാമത്തിന് മുമ്പ് ലഘുഭക്ഷണമായി വാഴപ്പഴം കഴിക്കാറുണ്ട്. പക്ഷേ, ഉയർന്ന ഫ്രക്ടോസ് ഉള്ളതിനാൽ പ്രമേഹരോഗികൾക്ക് ഇതൊരു മികച്ച പഴമല്ല, ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വർധിപ്പിക്കും. അങ്ങനെയെങ്കിൽ പ്രമേഹമുള്ളവർക്ക് ഏതാണ് മികച്ച പഴം?. ഫുഡ് തെറാപ്പിസ്റ്റ് ഡോ.റിയ ബാനർജി അങ്കോള അടുത്തിടെ ഇൻസ്റ്റാഗ്രാം പോസ്റ്റിൽ ഇതിനെക്കുറിച്ച് വിശദീകരിച്ചു.

”വാഴപ്പഴം നൽകുന്ന ഊർജവും ധാതുക്കളും കാരണം വ്യായാമത്തിന് മുമ്പായി വാഴപ്പഴം കഴിക്കുന്നത് നാമെല്ലാവരും പതിവാക്കിയിരിക്കുന്നു. വ്യായാമത്തിന് മുമ്പുള്ള ലഘുഭക്ഷണമെന്ന നിലയിൽ ഇത് തീർച്ചയായും മികച്ച പഴങ്ങളിൽ ഒന്നാണ്. എന്നാൽ ഉയർന്ന ഫ്രക്ടോസ് ഉള്ളടക്കം ഉള്ളതിനാൽ പ്രമേഹരോഗികൾ വാഴപ്പഴം ഒഴിവാക്കണം,” അവർ പറഞ്ഞു.

പ്രമോഹ രോഗികൾക്ക് വ്യായാമത്തിനു 30-60 മിനിറ്റ് മുമ്പ് ഒരു കപ്പ് തണ്ണിമത്തൻ കഴിക്കാമെന്ന് അവർ പറഞ്ഞു.

തണ്ണിമത്തന്റെ ഗുണങ്ങൾ

  • തണ്ണിമത്തനിൽ ഉയർന്ന ജലാംശം ഉണ്ട്, ശരീരത്തിൽ ജലാംശം നിലനിർത്താൻ ഇത് സഹായിക്കും.
  • ഇതിൽ ധാതുക്കൾ, ആന്റിഓക്‌സിഡന്റുകൾ, അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിട്ടുണ്ട്, ഇത് പേശിവേദന കുറയ്ക്കും.
  • ഇതിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്, ഇത് മലബന്ധം കുറയ്ക്കാൻ സഹായിക്കും.
  • വിറ്റാമിൻ എയും ധാരാളമായി അടങ്ങിയിട്ടുണ്ട്.
  • ഇതിൽ നാരുകൾ വളരെ കൂടുതലല്ല, ഇത് ദഹിപ്പിക്കാൻ എളുപ്പമാക്കുന്നു.

അതേസമയം, തണ്ണിമത്തൻ ജ്യൂസാക്കി കുടിക്കാതെ മുഴുവൻ പഴമായി കഴിക്കണമെന്ന് അവർ പറഞ്ഞു. പച്ചക്കറി സാലഡിൽ പഴങ്ങൾ ചേർക്കരുതെന്നും അവർ നിർദേശിച്ചു. ഇത് ദഹനം വൈകിപ്പിക്കുകയും വയർ വീർക്കാൻ കാരണമാകുമെന്നും അവർ പറഞ്ഞു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: പ്രമേഹരോഗികൾക്ക് ദിവസവും ഒരു മാമ്പഴം കഴിക്കാമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: One of the best pre workout fruits for diabetics