scorecardresearch

ഒരു രാത്രി ഉറങ്ങാതിരുന്നാൽ എന്ത് സംഭവിക്കും?

പലവിധ കാരണങ്ങളാൽ രാത്രിയിലം ഉറക്കത്തെ പിന്നത്തേക്ക് മാറ്റിവയ്ക്കുന്നവരാണ് ഒട്ടുമിക്ക ആളുകളും. ഇങ്ങനെ ഉറക്കം മാറ്റിവയ്ക്കുമ്പോൾ എന്താണ് സംഭവിക്കുന്നതെന്നറിയാം

Sleep deprivation effects on brain, One night without sleep aging brain, Reversible effects of sleep deprivation on brain, Brain plasticity and sleep, Magnetic resonance imaging (MRI) and sleep deprivation, Importance of sleep hygiene, Sleep and memory, Sleep disruption and cognitive function, Sleep and brain structure, Effects of sleep deprivation on mental health and productivity

പഠിക്കാനോ എന്തെങ്കിലും ജോലികൾക്കോ വേണ്ടി ഒരു ദിവസത്തെ ഉറക്കം മാറ്റിവയ്ക്കാൻ പ്ലാൻ ഉണ്ടോ? എങ്കിൽ ഇതൊന്നു വായിച്ചശേഷം അതിൽ തീരുമാനമെടുക്കാം. ഒരു ദിവസം ഉറങ്ങാതിരുന്നാൽ അതിലെന്താണിത്ര കുഴപ്പം എന്നാണോ ആലോചിക്കുന്നത്. ഒരു ദിവസം ഉറക്കം കളയുമ്പോൾ നിങ്ങളുടെ തലച്ചോറിന് ‘രണ്ടു വയസ്സ്’ കൂടുകയാണ്! ജേണൽ ഓഫ് ന്യൂറോസയൻസിൽ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തിലും ഇതേ കാര്യം പറയുന്നുണ്ട്. നഷ്ടപ്പെടുത്തിയ ഉറക്കം വീണ്ടെടുക്കുന്നതോടെ, ഈ മാറ്റങ്ങൾ പഴയപടിയാകുകയും ചെയ്യും.

19നും 39നും ഇടയിൽ പ്രായമുള്ള 134 പേരാണ് പഠനത്തിൽ പങ്കെടുത്തത്. ഉറക്കക്കുറവുള്ള ആളുകളുടെ തലച്ചോറിന്റെ എംആർഐ സ്കാനുകളിൽനിന്ന് തലച്ചോറിന്റെ പ്രായം കണക്കാൻ ഗവേഷകർ മെഷീൻ ലേണിങ്ങ് ഉപയോഗിച്ചു. ഇതേ ആളുകൾ ഒരു രാത്രി മുഴുവൻ നന്നായി ഉറങ്ങിയശേഷം എടുത്ത എംആർഐയുമായി പഴയ റിപ്പോർട്ട് താരതമ്യം ചെയ്തു. “യുവാക്കളിൽ ഉറക്കം നഷ്ടപ്പെടുമ്പോൾ, പ്രായമാകുന്നതിന് സമാനമായ രീതിയിൽ മസ്തിഷ്ക രൂപഘടനയിൽ മാറ്റം വരുന്നു. എന്നാൽ ഈ മാറ്റങ്ങൾ നല്ല ഉറക്കം ലഭ്യമാക്കുന്നതിലൂടെ പഴയപടിയാക്കാനാകും,” ജർമ്മനിയിലെ ആർ‌ഡബ്ല്യുടിഎച്ച് ആഹൻ സർവകലാശാലയിലെ ഇവാ-മരിയ എൽമെൻ‌ഹോസ്റ്റ് പറഞ്ഞു. “ഉറക്കം നഷ്ടപ്പെടുമ്പോൾ തലച്ചോറിൽ പ്രായം ആകുന്നതിനു സമാനമായ രീതിയിലുള്ള മാറ്റങ്ങൾ വരുന്നതായി ഞങ്ങളുടെ പഠനത്തിൽ തെളിഞ്ഞു,” ഇവാ-മരിയ കൂട്ടിച്ചേർത്തു.

അക്യൂട്ട് (ഒരു രാത്രിയിൽ മൂന്നു മണിക്കൂർ ഉറങ്ങുക) അല്ലെങ്കിൽ ഭാഗികമായ ഉറക്ക നിയന്ത്രണം (അഞ്ച് മണിക്കൂർ വീതം തുടർച്ചയായി അഞ്ചു രാത്രികളിൽ ഉറങ്ങുന്നത്) തുടങ്ങിയ അവസ്ഥകളിൽ മസ്തിഷ്ക പ്രായം കാര്യമായി മാറിയിട്ടില്ലെന്നും പഠനം കണ്ടെത്തി. “ഓർമ്മശക്തി, ചിന്താശേഷി തുടങ്ങിയ കാര്യങ്ങളിൽ ഉറക്കം സുപ്രധാന പങ്ക് വഹിക്കുന്നു. ഉറക്കം തടസ്സപ്പെടുത്തുന്നത് ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങളെ ബാധിക്കും,” യശോദ ഹോസ്പിറ്റൽസ് ഹൈദരാബാദിലെ കൺസൾട്ടന്റ് ഇന്റർവെൻഷണൽ പൾമണോളജി ആൻഡ് സ്ലീപ്പ് മെഡിസിൻ ഡോ. വിശ്വേശ്വരൻ ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

“മസ്തിഷ്കത്തിന്റെ സവിശേഷതയാണ് ന്യൂറോണൽ പ്ലാസ്റ്റിറ്റി എന്ന പ്രതിഭാസമാണ്. ആന്തരികവും ബാഹ്യവുമായ ഉത്തേജനങ്ങൾക്ക് മറുപടിയായി സ്വയം പുനഃസംഘടിപ്പിക്കാനുള്ള തലച്ചോറിലെ ന്യൂറോണുകളുടെ കഴിവാണിത്. ന്യൂറോണൽ പ്ലാസ്റ്റിറ്റിയെ മാറ്റാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട ഉത്തേജനം ഉറക്കമാണ്, ”ഡോ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

“ശരീരത്തിലെ ഒട്ടുമിക്ക ഹോർമോൺ സിസ്റ്റങ്ങളുടെയും അവയവങ്ങളുടെയും പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കാൻ ഉറക്കം സഹായിക്കുന്നു. കൂടാതെ, ഓർമ്മശേഷിയിലും പഠനത്തിലും വളരെയെറെ പങ്ക് വഹിക്കുന്ന ന്യൂറോണൽ സിനാപ്‌സുകളുടെ ഫലപ്രദമായ പുനഃസംഘടനയിലും ഉറക്കം പ്രധാനമാണ്. അതിനാൽ ഉറക്കത്തിന് നേരിടുന്ന ഏതു തരത്തിലുള്ള തടസ്സവും തലച്ചോറിൽ സ്വാധീനം ചെലുത്തുകയും അത് ന്യൂറോണൽ സർക്യൂട്ടുകളിൽ ഘടനാപരവും പ്രവർത്തനപരവുമായ മാറ്റങ്ങൾക്ക് കാരണമാകുകയും ചെയ്യും. എംആർഐകളും അൽഗോരിതങ്ങളും ഉപയോഗിച്ച് തലച്ചോറിലെ ഘടനാപരമായ മാറ്റങ്ങൾ പരിശോധിക്കാൻ ശ്രമിച്ച നിലവിലെ പഠനം ഫലപ്രദമായ ചിന്തകളിലും ഓർമ്മകളിലും ഉറക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു എന്നതിനുള്ള തെളിവ് നൽകുന്നു,” ഡോ. ബാലസുബ്രഹ്മണ്യൻ പറഞ്ഞു.

വ്യക്തിതലത്തിലും സാമൂഹിക തലത്തിലും വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പഠനത്തിന് കഴിയുമെന്ന് ഡോ.സുബ്രഹ്മണ്യൻ പ്രത്യാശ അർപ്പിച്ചു, “ഉറക്കത്തെക്കുറിച്ച് അവബോധം കൊണ്ടുവരുന്നതും ശരിയായ ഉറക്ക ശുചിത്വ (സ്ലീപ് ഹൈജീൻ) നടപടികൾ ഉറപ്പാക്കുന്നതും വ്യക്തികളുടെ മാനസികാരോഗ്യത്തിൽ സ്വാധീനം ചെലുത്തും. അതാകട്ടെ, ജോലിസ്ഥലത്തെ ഉൽപാദനക്ഷമതയ്ക്കും സർഗ്ഗാത്മകതയ്ക്കും സഹായിക്കും.”

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: One night without sleep can age your brain by these many years