scorecardresearch

ഭക്ഷണം ഉപേക്ഷിക്കേണ്ട, ജിമ്മിൽ പോകേണ്ട; രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഇത് ശീലമാക്കൂ

ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഒരു വിദ്യയുണ്ട്

ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഒരു വിദ്യയുണ്ട്

author-image
Health Desk
New Update
Blood Sugar

Image Source: Freepik

പ്രമേഹം നിയന്ത്രിക്കുക എന്നത് കഠിനമായ ഭക്ഷണക്രമീകരണത്തിലൂടെയും മണിക്കൂറുകൾ നീളുന്ന വ്യായാമത്തിലൂടെയും മാത്രമേ സാധ്യമാകൂ എന്നാണ് മിക്കവരും കരുതുന്നത്. എന്നാൽ, ഭക്ഷണത്തിൽ വലിയ മാറ്റങ്ങൾ വരുത്താതെ തന്നെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഫലപ്രദമായി കുറയ്ക്കാൻ സഹായിക്കുന്ന ലളിതമായ ഒരു വിദ്യ പങ്കുവെക്കുകയാണ് ഗ്യാസ്ട്രോ എൻട്രോളജിസ്റ്റ് ഡോ. സൗരഭ് സേത്തി.

Advertisment

എയിംസ്, ഹാർവാർഡ്, സ്റ്റാൻഫോർഡ് സർവ്വകലാശാലകളിൽ നിന്ന് ഉന്നത വിദ്യാഭ്യാസം നേടിയ ഡോ. സൗരഭ് സേത്തി തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്.

എന്താണ് ആ ശീലം?

ഓരോ നേരത്തെ ഭക്ഷണത്തിന് ശേഷവും കൃത്യം 10 മിനിറ്റ് നടക്കുക എന്നത് മാത്രമാണ് ഡോക്ടർ നിർദേശിക്കുന്ന ആ ലളിതമായ ശീലം. ഇതിനായി ജിമ്മിൽ പോകേണ്ടതോ ദീർഘ ദൂരം ഓടേണ്ടതോ ആയ ആവശ്യമില്ല. വീടിനുള്ളിൽ തന്നെയോ അല്ലെങ്കിൽ ഓഫീസിനുള്ളിലോ 10 മിനിറ്റ് വെറുതെ നടന്നാലും മതിയാകും.

Also Read: 84 ദിവസം തുടർച്ചയായി 10 കിലോമീറ്റർ വീതം ജോഗിങ്, ശരീരത്തിൽ എന്ത് മാറ്റങ്ങൾ കൊണ്ടുവരും?

ഇത് എങ്ങനെ പ്രവർത്തിക്കുന്നു?

ഭക്ഷണം കഴിഞ്ഞാലുടൻ നമ്മുടെ രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയരാൻ തുടങ്ങും. നടക്കുമ്പോൾ കാലിലെ പേശികൾ ഒരു സ്പോഞ്ച് പോലെ പ്രവർത്തിക്കുന്നു. അവ രക്തത്തിലെ ഗ്ലൂക്കോസിനെ നേരിട്ട് വലിച്ചെടുത്ത് ഊർജമായി ഉപയോഗിക്കുന്നു. രക്തത്തിൽ പഞ്ചസാര കുറയുന്നതോടെ ശരീരത്തിന് കൂടുതൽ ഇൻസുലിൻ ഉൽപ്പാദിപ്പിക്കേണ്ടി വരുന്നില്ല. ഇത് ഇൻസുലിൻ പ്രതിരോധം കുറയ്ക്കാൻ സഹായിക്കുന്നു. ഇൻസുലിൻ കുറയുന്നതോടെ അമിതമായി കൊഴുപ്പ് കരളിൽ അടിഞ്ഞുകൂടുന്നത് ഒഴിവാകുന്നു. ഇത് ഫാറ്റി ലിവർ തടയാൻ സഹായിക്കും.

Also Read: ഹൃദയാരോഗ്യത്തിനും പ്രമേഹ നിയന്ത്രണത്തിനും ഉത്തമം; ഗുണമേറും പേരയ്ക്ക

ആർക്കൊക്കെ ഗുണകരം?

പ്രീ-ഡയബറ്റിസ് ഉള്ളവർക്കും, ടൈപ്പ്-2 പ്രമേഹ രോഗികൾക്കും ഈ ശീലം വലിയ മാറ്റമുണ്ടാക്കും. കൂടാതെ അമിതവണ്ണം, വയറിലെ കൊഴുപ്പ്, ഇൻസുലിൻ പ്രതിരോധം, ഫാറ്റി ലിവർ, മധുരത്തോടുള്ള അമിതമായ ആസക്തി എന്നിവ അനുഭവിക്കുന്നവർക്കും ഈ 10 മിനിറ്റ് നടത്തം ഏറെ ഗുണം ചെയ്യുമെന്ന് ഡോക്ടർ വ്യക്തമാക്കുന്നു.

Also Read: ടൈപ്പ് 1 പ്രമേഹം: രക്തത്തിലെ പഞ്ചസാരയുടെ അളവുകൾ സൂചിപ്പിക്കുന്നത് എന്ത്?

പ്രധാന ഗുണങ്ങൾ ഒറ്റനോട്ടത്തിൽ

  • ഭക്ഷണത്തിന് ശേഷമുള്ള ഷുഗർ സ്പൈക്കുകൾ കുറയ്ക്കുന്നു.
  • ശരീരത്തിലെ ഊർജനില സുസ്ഥിരമായി നിലനിർത്തുന്നു.
  • വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു.
  • അമിതമായി ഭക്ഷണം കഴിക്കാനുള്ള തോന്നൽ ഇല്ലാതാക്കുന്നു.

ശക്തമായ ഡയറ്റ് പ്ലാനുകൾ പിന്തുടരാൻ ബുദ്ധിമുട്ടുള്ളവർക്ക് തങ്ങളുടെ മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്ന ഏറ്റവും എളുപ്പവഴിയാണിതെന്ന് ഡോ. സേത്തി കൂട്ടിച്ചേർത്തു.

DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: വെജിറ്റേറിയനിലേക്ക് മാറിയ ആദ്യ വർഷം കഠിനമായിരുന്നു, ശരീരഭാരം ഒരുപാട് കൂടി: ഭൂമി പട്നേക്കറുടെ വെളിപ്പെടുത്തൽ

Blood Sugar Level

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: