കോവിഡ് ബാധിച്ച് രോഗമുക്തി നേടിയവരിൽ വലിയൊരു വിഭാഗത്തിന് മാനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുക്കാൻ സാധ്യതയുള്ളതായി പഠനം. കൊറോണ വൈറസ് ബാധിച്ചവരിൽ 20 ശതമാനം പേർക്കും 90 ദിവസത്തിനുള്ളിൽ മാനസികാരോഗ്യ പ്രശ്നങ്ങൾ കണ്ടെത്തിയതായി ബ്രിട്ടനിൽ നടന്ന പഠനത്തിൽ പറയുന്നു.
മാനസികാരോഗ്യ പ്രശ്നങ്ങൾ ഉടലെടുത്തതായി പഠനത്തിൽ കണ്ടെത്തിയ കോവിഡ്-19 രോഗികളിൽ ഏറ്റവും സാധാരണയായി കാണാനായത് ഉത്കണ്ഠ, വിഷാദം, ഉറക്കമില്ലായ്മ എന്നിവയാണ്. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ ഡിമെൻഷ്യ, മസ്തിഷ്ക വൈകല്യം പോലുള്ള ഉയർന്ന അപകടസാധ്യതയുള്ളതായും കണ്ടെത്തി.
Read More: പലചരക്ക് കടകളിലെ ജീവനക്കാർക്കിടയിൽ കോവിഡ് സാധ്യത കൂടുതലെന്ന് പഠനം
“കോവിഡ്-19 അതിജീവിച്ചവർക്ക് മാനസികാരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നതിൽ ആളുകൾ ആശങ്കാകുലരാണ്. ഞങ്ങളുടെ കണ്ടെത്തലുകൾ അതിന് സാധ്യതയുണ്ടെന്ന് കാണിക്കുന്നു,” ഓക്സ്ഫോർഡിലെ സൈക്യാട്രി പ്രൊഫ. പോൾ ഹാരിസൺ പറഞ്ഞു.
കോവിഡ്-19 നു ശേഷം വരുന്ന മാനസികാരോഗ്യപ്രശ്നങ്ങൾക്കായി പുതിയ ചികിത്സകൾ തിരിച്ചറിയേണ്ടതുണ്ടെന്ന് പറഞ്ഞു.
“ആരോഗ്യ സേവന സംവിധാനങ്ങൾ പരിചരണം നൽകാൻ തയാറാകേണ്ടതുണ്ട്, പ്രത്യേകിച്ചും ഞങ്ങളുടെ ഫലങ്ങൾ കുറച്ചുകാണാൻ സാധ്യതയുള്ളതിനാൽ ശ്രദ്ധിക്കേണ്ടതുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു.
ദി ലാൻസെറ്റ് സൈക്കിയാട്രി ജേണലിൽ പ്രസിദ്ധീകരിച്ച പഠനം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 69 ദശലക്ഷം ആളുകളുടെ ഇലക്ട്രോണിക് ആരോഗ്യ രേഖകൾ വിശകലനം ചെയ്തു. ഇതിൽ 62,000 ൽ അധികം കോവിഡ്-19 കേസുകൾ ഉൾപ്പെടുന്നു.
Read More: ജീൻസ്, ടീഷർട്ട് മാസ്കുകളുടെ ഫലപ്രാപ്തി?: പരീക്ഷണ ഫലം അറിയാം
കോവിഡ്-19 തലച്ചോറിനെയും മനസിനെയും ബാധിക്കുമെന്നതിന്റെ തെളിവുകൾ വർധിക്കുന്നതായി മാനസികാരോഗ്യ വിദഗ്ധർ പറഞ്ഞു. ഇത് മാനസികരോഗങ്ങളുടെ അപകടസാധ്യത വർധിപ്പിക്കുന്നുവെന്നും പഠനത്തിൽ പറയുന്നു.
“ഈ പ്രത്യേക മഹാമാരിയുമായി ബന്ധപ്പെട്ട മാനസിക സമ്മർദങ്ങളും അസുഖത്തിന്റെ ശാരീരിക ഫലങ്ങളും കൂടിച്ചേർന്നതാണ് ഇതിന് കാരണം,” എന്ന് ലണ്ടനിലെ യൂണിവേഴ്സിറ്റി കോളജിലെ കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ് മൈക്കൽ ബ്ലൂംഫീൽഡ് പറഞ്ഞു,
Read More: കോവിഡ് ബാധിച്ചവര്‍ക്കു കേള്‍വിശക്തി കുറയുന്നുണ്ടോ? കാരണങ്ങള്‍ ഇവയാണ്
മാനസികാരോഗ്യ പ്രശ്നങ്ങളുള്ളവർക്ക് കോവിഡ്-19 വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് കണ്ടെത്തിലുകൾ കാരണം മുമ്പത്തെ പകർച്ചവ്യാധികളിൽ സമാനമായ കണ്ടെത്തലുകളുണ്ടായിരുന്നെന്ന് ലണ്ടനിലെ കിംഗ്സ് കോളേജിലെ സൈക്യാട്രി പ്രൊഫ. സൈമൺ വെസ്ലി പറഞ്ഞു.
“കോവിഡ്-19 കേന്ദ്ര നാഡീവ്യവസ്ഥയെ ബാധിക്കുന്നു, അതിനാൽ ഇത് തുടർന്നുള്ള പ്രശ്നങ്ങൾ നേരിട്ട് വർധിപ്പിക്കും. എന്നാൽ ഇതിന്റെ മുഴുവൻ കാര്യങ്ങളും മനസിലാക്കാനായില്ല. മുൻപത്തെ അനാരോഗ്യത്താൽ ഈ അപകടസാധ്യത വർധിക്കുന്നുവെന്നും ഈ ഗവേഷണം സ്ഥിരീകരിക്കുന്നു, ”അദ്ദേഹം പറഞ്ഞു.