/indian-express-malayalam/media/media_files/2025/05/13/I1ftOi9DQSYWnJjJkXur.jpg)
Source: Freepik
മാതളനാരങ്ങ രുചികൊണ്ടും ഗുണങ്ങൾകൊണ്ടും പഴവർiങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ്. ഈ പഴത്തിന്റെ ഓരോ അല്ലിയിലും ഒട്ടേറെ പോഷകങ്ങളും ഔഷധഗുണങ്ങളുമാണ് ഒളിഞ്ഞിരിക്കുന്നത്. മാതളത്തിൽ വൈറ്റമിൻ സി, വൈറ്റമിൻ കെ, വൈറ്റമിൻ എ, വൈറ്റമിൻ ഇ, ഫോളേറ്റ്, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കളും പോഷകങ്ങളും ധാരാളമായി അടങ്ങിയിരിക്കുന്നു. എന്നാൽ ഇതിനെ ഏറ്റവും അധികം ശ്രദ്ധേയമാക്കുന്നത്, ആന്റിഓക്‌സിഡന്റുകളുടെ ഉയർന്ന സാന്നിധ്യമാണ്. ഒരു കപ്പ് മാതളനാരങ്ങ ശരീരത്തിന് നിശബ്ദമായി എത്രമാത്രം ഗുണം ചെയ്യുന്നുണ്ടെന്ന് നോക്കാം.
1. ഊർജം
കഫീൻ പോലുള്ള പാനീയങ്ങൾ നൽകുന്ന പെട്ടെന്നുള്ള ഊർജമല്ല മാതളനാരങ്ങ തരുന്നത്. ഇതിലെ സ്വാഭാവിക പഞ്ചസാരയും നാരുകളും ചേരുമ്പോൾ ഊർജം സാവധാനത്തിൽ മാത്രമേ ശരീരത്തിലേക്ക് എത്തുന്നുള്ളൂ. അതിനാൽ ക്ഷീണിച്ചുപോകാതെ ദിവസം മുഴുവൻ ഉണർവോടെയിരിക്കാൻ സഹായിക്കും.
Also Read: ബാഹുബലിക്കായി ശരീര ഭാരം കൂട്ടി, എൻടിആറിനായി 25 കിലോ കുറച്ചു; റാണ ദഗ്ഗുബാട്ടിയുടെ ഡയറ്റ് രഹസ്യം
2. ദഹനം
ഇവയിൽ നാരുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ദഹനപ്രക്രിയയെ ശരിയായ രീതിയിൽ മുന്നോട്ട് കൊണ്ടുപോകാൻ നാരുകൾ അത്യന്താപേക്ഷിതമാണ്. ദഹനം മന്ദഗതിയിലാവുകയോ വയറിന് ഭാരം തോന്നുകയോ ചെയ്യുമ്പോൾ ഒരു കപ്പ് മാതളനാരങ്ങ പതിവായി കഴിക്കുന്നത് ആശ്വാസം നൽകും.
3. ഹൃദയത്തിന് സംരക്ഷണം
മാതളനാരങ്ങ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇവ രക്തക്കുഴലുകളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു. ദിവസേനയുള്ള മാനസിക സമ്മർദം, മലിനീകരണം, മോശം ഭക്ഷണശീലം എന്നിവയാൽ ഉണ്ടാകുന്ന കേടുപാടുകൾ പരിഹരിക്കാൻ ഈ ആന്റിഓക്‌സിഡന്റുകൾക്ക് കഴിയും. പതിവായി മാതളനാരങ്ങ കഴിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താനും കൊളസ്‌ട്രോളിന്റെ അളവ് ആരോഗ്യകരമായി നിലനിർത്താനും സഹായിക്കുന്നു.
4. വീക്കം കുറയ്ക്കുന്നു
ശരീരത്തിൽ നേരിയ തോതിലുള്ള വീക്കം ഉള്ള പലർക്കും സന്ധികളിലെ വേദന, നിരന്തരമായ ക്ഷീണം തുടങ്ങിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാറുണ്ട്. ഈ വീക്കം ലഘൂകരിക്കാൻ സഹായിക്കുന്ന സംയുക്തങ്ങൾ മാതളനാരങ്ങയിൽ അടങ്ങിയിട്ടുണ്ട്. രോഗങ്ങൾക്കെതിരെ പോരാടാനുള്ള ശരീരത്തിന്റെ സ്വാഭാവിക ശേഷിയെ ഇത് പിന്തുണയ്ക്കുന്നു.
5. പ്രതിരോധശേഷി വർധിപ്പിക്കുന്നു
ഒരു കപ്പ് മാതളനാരങ്ങയിൽ ആവശ്യത്തിന് വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ അണുബാധകളെ ചെറുക്കാൻ ശരീരത്തെ സഹായിക്കുന്ന മറ്റ് സസ്യ സംയുക്തങ്ങളും ഇതിലുണ്ട്. സ്ഥിരമായി കഴിക്കുമ്പോൾ, പ്രത്യേകിച്ച് കാലാവസ്ഥാ മാറ്റങ്ങൾ ഉണ്ടാകുമ്പോൾ, പ്രതിരോധശേഷിക്ക് ഒരു അധിക സംരക്ഷണം നൽകുന്നു.
Also Read: ഡയറ്റോ വർക്കൗട്ടോ വേണ്ട; 2025 അവസാനിക്കുന്നതിന് മുൻപ് 4 കിലോ കുറയ്ക്കാം
6. ചർമ്മത്തിന് തിളക്കം
മാതളനാരങ്ങയിലെ ആന്റിഓക്‌സിഡന്റുകൾ ഓക്സിഡേറ്റീവ് സമ്മർദത്തെ ചെറുക്കാൻ സഹായിക്കുന്നതിലൂടെ അകത്ത് നിന്ന് ചർമ്മത്തിന് പിന്തുണ നൽകുന്നു. ആവശ്യത്തിന് ആന്റിഓക്‌സിഡന്റുകളും ജലാംശവും ലഭിക്കുമ്പോൾ, ചർമ്മത്തിന് കാലക്രമേണ തിളക്കം കൂടാൻ സാധ്യതയുണ്ട്.
7. തലച്ചോറിന്റെ ആരോഗ്യം
മാതളനാരങ്ങയിലെ സംയുക്തങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം മെച്ചപ്പെടുത്തുന്നതിലൂടെ ഓർമ്മശക്തിയെയും ശ്രദ്ധയെയും പിന്തുണയ്ക്കാൻ സാധ്യതയുണ്ടെന്ന് ചില ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. പതിവായ ഉപയോഗത്തിലൂടെ തലച്ചോറിന്റെ പ്രവർത്തനത്തിന് സഹായം നൽകും.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: നല്ല ഉറക്കം, ആരോഗ്യമുള്ള ഹൃദയം; ഈ വിത്തുകൾ ഒരുപിടി കഴിച്ചു നോക്കൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us