ശരീരഭാരം കുറയ്ക്കുകയെന്ന ലക്ഷ്യത്തിലെത്താൻ ചില ജീവിതശൈലി മാറ്റങ്ങളോടൊപ്പം അച്ചടക്കവും നിശ്ചയദാർഢ്യവും ആവശ്യമാണ്. കൃത്യമായ ഡയറ്റും വ്യായാമവും ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. ശരീര ഭാരം കുറച്ചശേഷം ഡയറ്റും വ്യായാമവും ഒക്കെ പലരും മറക്കാറുണ്ട്. ഇതു വീണ്ടും ശരീര ഭാരം കൂട്ടാൻ ഇടയാക്കും.
ശരീര ഭാരം എന്നെന്നേക്കുമായി കുറയ്ക്കാൻ സാധിക്കും. ഇതിനായി 4 വഴികൾ പറയുകയാണ് ന്യൂട്രീഷ്യണലിസ്റ്റ് അസ്ര ഖാൻ. ശരീരഭാരം കുറയ്ക്കാൻ നാലു സുവർണ്ണ നിയമങ്ങൾ എന്ന ക്യാപ്ഷനോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വീഡിയോയിലാണ് അസ്ര ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
വിശക്കുമ്പോൾ മാത്രം കഴിക്കുക
മനസും ശരീരവും തമ്മിൽ കണക്ഷൻ ഉണ്ടായിരിക്കണം. അതിലൂടെ വിശക്കുമ്പോൾ മാത്രം ഭക്ഷണം കഴിക്കാൻ സാധിക്കും.
വയറു നിറഞ്ഞതായി തോന്നുമ്പോൾ ഭക്ഷണം കഴിക്കുന്നത് നിർത്തുക
ചില സമയങ്ങളിൽ എത്രമാത്രം ഭക്ഷണം വേണമെന്ന് മനസ്സിലാകില്ല, അതിനാൽ പാത്രം നിറയെ ഭക്ഷണം വിളമ്പും. അങ്ങനെയുള്ള സമയത്ത് പാത്രത്തിൽ ഭക്ഷണം ബാക്കിയുണ്ടെങ്കിലും വയറു നിറഞ്ഞതായി തോന്നിയാൽ കഴിക്കുന്നത് നിർത്തുക.
ഇഷ്ടമുള്ളത് കഴിക്കുക
ശരീരഭാരം കുറയ്ക്കാൻ വേണ്ടി ഇഷ്ടമില്ലാത്തതൊന്നും കഴിക്കരുത്. നിങ്ങൾക്ക് സന്തോഷം നൽകുന്ന ഭക്ഷണം കഴിക്കാനും അവയുടെ അളവ് നിയന്ത്രിക്കാനും ശ്രമിക്കുക
ഭക്ഷണം ശരിയായി ചവച്ചരച്ച് കഴിക്കുക
ഭക്ഷണം ശരിയായി ചവയ്ക്കുക. അമിതമായി ഭക്ഷണം കഴിക്കുന്നത് തടയാൻ മാത്രമല്ല, കുടലിന്റെ ആരോഗ്യത്തിനും ദഹനത്തിനും ഇത് സഹായിക്കും
Read More: ഡയറ്റില്ലാതെ ശരീരഭാരം കുറയ്ക്കാനുള്ള മൂന്നു വഴികൾ