സമീകൃതാഹാരം, ആരോഗ്യകരമായ ഭക്ഷണശീലം എന്നൊക്കെ പറയുമ്പോൾ അതിൽ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് നാരുകൾ അടങ്ങിയ ഭക്ഷണം. രക്തസമ്മര്ദ്ദം, പ്രമേഹം, അമിതവണ്ണം തുടങ്ങിയ രോഗങ്ങൾക്കുള്ള സാധ്യത കുറയ്ക്കാൻ ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. ശരീരഭാരം കുറയ്ക്കാനും ഫൈബർ അടങ്ങിയ ഭക്ഷണം ഫലപ്രദമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
നിങ്ങളുടെ ഭക്ഷണത്തിൽ നാരുകൾ അടങ്ങിയ ഭക്ഷണങ്ങൾ കൂടുതലായി ഉൾപ്പെടുത്താനുള്ള ലളിതമായ വഴികൾ നിർദ്ദേശിക്കുകയാണ് പോഷകാഹാര വിദഗ്ധയായ കിനിത കടാകിയ പട്ടേൽ. ഈ ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുന്നതുവഴി 20 മുതൽ 35 ഗ്രാം വരെ ഫൈബർ നിങ്ങൾക്കു ലഭിക്കും.
- തൊലിയോടെ കഴിക്കാവുന്ന പഴങ്ങൾ അങ്ങനെത്തന്നെ കഴിക്കാൻ ശ്രമിക്കുക. കാരണം പഴങ്ങളുടെ തൊലിയിൽ ധാരാളം ഫൈബർ അടങ്ങിയിട്ടുണ്ട്. കഴിക്കുന്നതിനു മുൻപ് പഴങ്ങൾ നന്നായി കഴുകാൻ മറക്കരുത്.
- ഭക്ഷണത്തിൽ പയർവർഗ്ഗങ്ങൾ, നട്സ്, വിത്തുകൾ എന്നിവ ഉൾപ്പെടുത്താം. ഇവയിലും ധാരാളമായി ഫൈബർ അടങ്ങിയിട്ടുണ്ട്.
- പാസ്തയോ ചപ്പാത്തിയോ ആവട്ടെ, ഇവയ്ക്കൊക്കെ മുഴുധാന്യങ്ങൾ ഉപയോഗിക്കുക.
- ഭക്ഷണത്തിൽ ചോളം/ചാമ (മില്ലറ്റ്) ഉൾപ്പെടുത്തുന്നതും നല്ലതാണ്. അടുത്തിടെ നടി രാകുൽ പ്രീതും താൻ ഡയറ്റിൽ കൂടുതലായി ചോളം ഉൾപ്പെടുത്തിയ വിശേഷം പങ്കിട്ടിരുന്നു.
നാരുകൾ കൂടുതലായി അടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ (Fiber rich foods)
- ചെറുപയർ മുളപ്പിച്ചത്
- ബീൻസ്
- ബ്രൊക്കോളി
- അവോക്കോഡ
- ആപ്പിൾ
- ബ്ലൂബെറി, സ്ട്രോബെറി, റാസ്ബെറി തുടങ്ങിയവ
- പോപ്കോൺ
- മുഴുധാന്യങ്ങൾ
- ഈന്തപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്ട്സ്
- മധുരകിഴങ്ങ്
- ബദാം, വാൾനട്ട്
- ഓട്സ്
- ഏത്തപ്പഴം
- കാരറ്റ്
- ബീറ്റ്റൂട്ട്
- ചിയ സീഡ്സ്
ഭക്ഷണ കാര്യത്തിൽ മാറ്റങ്ങൾ വരുത്തുന്നതിനു മുൻപ് പോഷകാഹാര വിദഗ്ധനെ സമീപിക്കുന്നത് എന്തൊക്കെ കഴിക്കണം, എന്തൊക്കെ കഴിക്കേണ്ട എന്നീ കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുത്താൻ സഹായിക്കും.
Read more: ശരീരഭാരം കുറയ്ക്കാൻ പ്രഭാത ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തൂ