scorecardresearch
Latest News

40 കഴിഞ്ഞ സ്ത്രീകൾക്ക് ശരീരഭാരം കൂടുന്നതിന്റെ കാരണം? ഫിറ്റ്നസ് നിലനിർത്താൻ എന്തു ചെയ്യാം

നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ശരീരഭാരം കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നതാണ്

health, exercise, ie malayalam

പ്രായം വെറുമൊരു സംഖ്യയായിരിക്കാം, എന്നാൽ പ്രായമാകുന്തോറും ശരീരത്തിന് പല മാറ്റങ്ങളും സംഭവിക്കുന്നുവെന്നത് നിഷേധിക്കാനാവില്ല. അതുപോലെ, 40 വയസ്സ് കഴിയുന്നത് ആളുകളുടെ ജീവിതത്തെ ബാധിക്കും, പ്രത്യേകിച്ച് സ്ത്രീകൾക്ക്. ഈ ഘട്ടത്തിൽ പതിവ് വ്യായാമത്തിനൊപ്പം ഭക്ഷണക്രമങ്ങളിൽ മാറ്റം വരുത്തേണ്ടതും ഒരുപോലെ പ്രധാനമാണ്.

40 വയസ്സ് തികഞ്ഞതിന് ശേഷം സ്ത്രീകൾക്ക് എങ്ങനെ ഫിറ്റ്നസ് ആയി തുടരാമെന്ന് വിശദീകരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി. ”40 കഴിഞ്ഞാൽ എല്ലാം മാറുന്നു. ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നു. മധുരത്തോടുള്ള ആസക്തി വർധിക്കുന്നു. ഊർജ്ജസ്വലത കുറയാൻ തുടങ്ങും,” അവർ പറഞ്ഞു.

എന്തുകൊണ്ടാണ് ഇത് സംഭവിക്കുന്നത്?

നാൽപത് വയസ്സിന് മുകളിലുള്ള സ്ത്രീകൾക്ക് ശരീരഭാരം കൂടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് അവരുടെ ഉപാപചയപ്രവർത്തനം മന്ദഗതിയിലാകുന്നതാണ്. വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് പോലും അവരുടെ വയറിന് ചുറ്റും ഭാരം കൂടുന്നുവെന്ന് അവർ പറഞ്ഞു. ആർത്തവവിരാമം നേരിടുന്ന സ്ത്രീകൾക്ക് സബ്ക്ലിനിക്കൽ ഹൈപ്പോതൈറോയിഡിസം വികസിക്കുന്നു, ഇത് നാൽപ്പതിന് ശേഷം ശരീരഭാരം കുറയ്ക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്നു.

എന്താണ് ചെയ്യാൻ കഴിയുക?

“ദിവസത്തിൽ 30 മിനിറ്റ് വ്യായാമം ചെയ്യുന്നതിലൂടെയും ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും അധിക കലോറി കളയാനും വഴക്കം മെച്ചപ്പെടുത്താനും മാത്രമല്ല, 40 വയസ്സിനു ശേഷവും ചെറുപ്പമായിരിക്കാനും കഴിയും,” അവർ പറഞ്ഞു.

ജീവിതശൈലിയുടെ ഭാഗമായി ചെയ്യേണ്ട കാര്യങ്ങൾ

  • ബദാം, വാൽനട്ട്, മത്തങ്ങ വിത്തുകൾ തുടങ്ങിയ നട്സുകളും വിത്തുകളും അടങ്ങിയ ലഘുഭക്ഷണം
  • പ്രോട്ടീൻ ഉപഭോഗം വർധിപ്പിക്കുക
  • കൂടുതൽ വ്യായാമം ചെയ്യുക
  • ദിവസത്തിൽ ഒന്നോ രണ്ടോ തവണ സബ്ജ അല്ലെങ്കിൽ ചിയ വിത്തുകളുടെ രൂപത്തിൽ നാരുകൾ ഭക്ഷണത്തിൽ ചേർക്കുക
  • നിങ്ങളുടെ പോരായ്മകളെ അടിസ്ഥാനമാക്കി പ്രത്യേക സപ്ലിമെന്റുകൾ എടുക്കുക
  • പുറത്തുനിന്ന് ഭക്ഷണം കഴിക്കുമ്പോൾ ധാന്യങ്ങൾ ഒഴിവാക്കുക
  • വീട്ടിൽ ധാന്യങ്ങൾ, പരിപ്പ്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കഴിക്കുക
  • ദിവസവും എട്ട് മണിക്കൂറെങ്കിലും ഉറങ്ങുക
  • ഭക്ഷണക്രമം ശ്രദ്ധിക്കുക

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Read More: അസിഡിറ്റി എളുപ്പത്തിൽ മാറ്റാം; വീട്ടിൽ തന്നെ ചെയ്യാവുന്ന നാലു വഴികൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritionist shares why women over 40 gain weight