/indian-express-malayalam/media/media_files/2025/11/24/food-2025-11-24-13-19-24.jpg)
Source: Freepik
ശരീരഭാരം കുറയ്ക്കാനുള്ള യാത്രയിലുള്ളവർക്ക് പുറത്തുനിന്ന് ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുക വെല്ലുവിളി നിറഞ്ഞതായിരിക്കും. പലപ്പോഴും പ്രിയപ്പെട്ട ജങ്ക് ഫുഡുകൾ കഴിക്കാനുള്ള പ്രലോഭനം നിങ്ങൾക്ക് ഉണ്ടായേക്കാം. അതിനാൽതന്നെ, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ നടത്തുന്നത് ബുദ്ധിമുട്ടാക്കും. എന്നാൽ, കുറച്ച് ആസൂത്രണവും കുറച്ച് അറിവും ഉണ്ടെങ്കിൽ, ശരീര ഭാരം കുറയ്ക്കൽ ശ്രമിക്കുന്നവർക്കും പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നത് ആസ്വദിക്കാൻ സാധിക്കും.
ഭക്ഷണം എങ്ങനെ ക്രമീകരിക്കാം, ആരോഗ്യകരമായ തിരഞ്ഞെടുപ്പുകൾ എങ്ങനെ നടത്താം, ജീവിതശൈലിയുമായി ഭക്ഷണക്രമം എങ്ങനെ സന്തുലിതമാക്കാം എന്നതിനെക്കുറിച്ച് ന്യൂട്രീഷ്യനിസ്റ്റ് മോഹിത മസ്‌കരേനാസ് വിശദീകരിച്ചിട്ടുണ്ട്. രുചിയോ സംതൃപ്തിയോ ത്യജിക്കാതെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണക്രമത്തിൽ എങ്ങനെ ഭക്ഷണം കഴിക്കാം എന്നതിനെക്കുറിച്ചുള്ള നുറുങ്ങുകൾ അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട്.
Also Read: ഉലുവ വെള്ളം, കറുവാപ്പട്ട, യോഗ; പ്രമേഹം നിയന്ത്രിക്കുന്നതിനുള്ള 7 വഴികൾ
1. ശരിയായ റസ്റ്ററന്റ് തിരഞ്ഞെടുക്കുക
ആദ്യം തന്നെ ശരിയായ റസ്റ്ററന്റ് തിരഞ്ഞെടുക്കുക. ചില റസ്റ്ററന്റുകൾ ആരോഗ്യകരമായ ഭക്ഷണം രുചികരമാക്കി നൽകാറുണ്ട്. ലളിതവും ആരോഗ്യകരവുമായ വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒരു സ്ഥലം കണ്ടെത്തുക.
Also Read: 14 ദിവസം, 14 മുട്ട; രണ്ടാഴ്ചത്തേക്ക് ദിവസം കഴിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?
2. പ്രോട്ടീനും പച്ചക്കറികളും മുൻഗണന നൽകുക
ഗ്രിൽഡ് ചിക്കൻ, മത്സ്യം, അല്ലെങ്കിൽ ബീൻസ് പോലുള്ള ലീൻ പ്രോട്ടീൻ കൂടുതലുള്ളതും സ്റ്റാർച്ച് ഇല്ലാത്ത പച്ചക്കറികൾ ധാരാളമായി അടങ്ങിയതുമായ ഒരു ഓപ്ഷൻ തിരഞ്ഞെടുക്കുക. അധിക കാലറി കഴിക്കാതെ തന്നെ പൂർണതയും സംതൃപ്തിയും അനുഭവിക്കാൻ ഈ കോമ്പിനേഷൻ സഹായിക്കുന്നു. ചോറ്, ബ്രെഡ് അല്ലെങ്കിൽ പാസ്ത എന്നിവയുടെ ഒരു ചെറിയ ഭാഗം കുഴപ്പമില്ല. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കേണ്ടതില്ല.
Also Read: ദഹനം നന്നായി നടക്കണോ? ഭക്ഷണം കഴിച്ച ഉടനെ ഉറങ്ങരുത്
3. ആരോഗ്യകരമായ പാചക രീതികൾ തിരഞ്ഞെടുക്കുക
വറുത്തതോ കട്ടിയുള്ള സോസുകൾ ചേർത്തതോ ആയ എന്തിനേക്കാളും ഗ്രിൽ ചെയ്തതോ, വഴറ്റിയതോ, ബേക്ക് ചെയ്തതോ ആയ വിഭവങ്ങൾ തിരഞ്ഞെടുക്കുക. ഇത് അധിക കൊഴുപ്പിന്റെയും കാലറിയുടെയും അളവ് ഗണ്യമായി കുറയ്ക്കുന്നു.
പുറത്ത് നിന്ന് ഭക്ഷണം കഴിക്കുന്നതും കൊഴുപ്പ് കുറയ്ക്കുന്നതും ഒരുമിച്ച് കൊണ്ടുപോകാം. അതിനു നിങ്ങൾ ശ്രദ്ധയോടെയുള്ള തിരഞ്ഞെടുപ്പുകൾ നടത്തേണ്ടതുണ്ടെന്ന് മോഹിത ഓർമിപ്പിച്ചു.
മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: മുട്ട, ചിക്കൻ,പനീർ: പ്രോട്ടീൻ അടങ്ങിയ ഭക്ഷണം ഏതാണെന്ന് അറിയാമോ?
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us