scorecardresearch

Latest News

മാമ്പഴം ധാരാളം കഴിക്കാമോ? ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു

വേനൽക്കാലത്ത് മാമ്പഴം ധാരാളമായി കഴിക്കാമെന്നാണോ?

mangoes, health, ie malayalam

‘പഴങ്ങളുടെ രാജാവ്’ എന്ന പേരിൽ അറിയപ്പെടുന്ന മാമ്പഴം ഏവർക്കും പ്രിയപ്പെട്ട പഴമാണ്. മാമ്പഴം രുചികരമായത് മാത്രമല്ല, നിരവധി ആരോഗ്യ ഗുണങ്ങൾ നിറഞ്ഞതുമാണ്. മാമ്പഴം ജ്യൂസായും മുഴുവനായും കഴിക്കാൻ ആളുകൾ ഇഷ്ടപ്പെടുന്നു.

സീസണൽ പഴങ്ങളും പച്ചക്കറികളും ആരോഗ്യത്തിന് കഴിക്കേണ്ടത് നിർബന്ധമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പ്രത്യേകിച്ച് വേനൽക്കാലത്ത് നിർജ്ജലീകരണം സംഭവിക്കാൻ സാധ്യതയുള്ളതിനാൽ.

അതിനർത്ഥം വേനൽക്കാലത്ത് മാമ്പഴം ധാരാളമായി കഴിക്കാമെന്നാണോ?. എന്നാൽ, അങ്ങനെയല്ല. മാമ്പഴം ഉൾപ്പെടെയുള്ള ഏഴു പഴമായാലും ആരോഗ്യ സ്ഥിതിക്കനുസരിച്ച് കഴിക്കുന്നതിൽ ശ്രദ്ധിക്കണമെന്നാണ് ന്യൂട്രീഷ്യനിസ്റ്റ് അഞ്ജലി മുഖർജി പറഞ്ഞിരിക്കുന്നത്.

“വേനൽക്കാലത്ത് ആരാണ് മാമ്പഴം ഇഷ്ടപ്പെടാത്തത്. എന്നാൽ ആരോഗ്യത്തിന് അനുസരിച്ച് ഭക്ഷണക്രമം ക്രമീകരിക്കുന്നത് ഭക്ഷണത്തെ സ്നേഹിക്കുന്നതിനും ആരോഗ്യത്തോട ഇരിക്കുന്നതിനുമുള്ള താക്കോലാണ്, ”അവർ ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞു.

“നിങ്ങൾ പ്രമേഹരോഗിയാണെങ്കിൽ, ഉയർന്ന യൂറിക് ആസിഡിന്റെ അളവ്, ഉയർന്ന ട്രൈഗ്ലിസറൈഡുകൾ, അല്ലെങ്കിൽ നിങ്ങൾ അമിതഭാരമുള്ളവരാണെങ്കിൽ, മാമ്പഴം ധാരാളമായി കഴിക്കുന്നത് മികച്ച ആശയമായിരിക്കില്ല,” അവർ പറഞ്ഞു.

“മാമ്പഴം രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർത്തും. ഇന്ത്യയിൽ, നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന അവസ്ഥയുണ്ട്. നമ്മൾ വളരെയധികം കാർബോഹൈഡ്രേറ്റ് കഴിക്കുന്നത് കൊണ്ടാണ് ഇത് സംഭവിക്കുന്നത്. അതിനാൽ, ധാരാളം മാമ്പഴം കഴിക്കുമ്പോൾ, ഫ്രക്ടോസ് രക്തത്തിലെ പഞ്ചസാര വർധിപ്പിക്കുക മാത്രമല്ല യൂറിക് ആസിഡിന്റെ അളവ് വർധിപ്പിക്കുകയും കരളിന് പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്യും.”

അതിനാൽ, അമിതമായി മാമ്പഴം കഴിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു. എന്നാൽ, നിങ്ങൾ ശാരീരികമായി സജീവമാണെങ്കിൽ, നിങ്ങളുടെ ഭാരം നിയന്ത്രണത്തിലാണെങ്കിൽ, ധാരാളം ആന്റിഓക്‌സിഡന്റുകൾ കഴിക്കുന്നുവെങ്കിൽ, തീർച്ചയായും ധാരാളം മാമ്പഴം കഴിക്കാമെന്നും മുഖർജി വ്യക്തമാക്കി.

Read More: പ്രമേഹരോഗികൾക്ക് ദിവസവും ഒരു മാമ്പഴം കഴിക്കാമോ?

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritionist shares the truth about eating mangoes