ഫിറ്റ്‌നസ് ലക്ഷ്യങ്ങൾ കൈവരിക്കാൻ ആഗ്രഹിക്കുന്നവരാണ് മിക്കവരും, പക്ഷേ അതിന് ഒരാൾ തന്റെ പരിശ്രമങ്ങളിൽ സ്ഥിരത പുലർത്തേണ്ടതുണ്ടെന്ന് ന്യൂട്രീഷ്യനിസ്റ്റ് നാൻസി ദെഹ്‌റ പറഞ്ഞു, “നിങ്ങൾ ശരീരഭാരം കുറയ്ക്കാനോ / ശരീരഭാരം കൂട്ടാനോ, ആരോഗ്യം മെച്ചപ്പെടുത്താനോ ശ്രമിക്കുകയാണെങ്കിൽ, നിങ്ങൾ ഒരു ശീലം ഉണ്ടാക്കേണ്ടതുണ്ട്; സ്ഥിരതയുടെ ഒരു ശീലം,” അവർ പറഞ്ഞു.
”ഒരു നല്ല ഭക്ഷണം ഒരിക്കലും നിങ്ങളെ ഫിറ്റാക്കില്ല, അതുപോലെ ഒരു തെറ്റായ ഭക്ഷണം നിങ്ങളെ തടിയാക്കില്ല. നിങ്ങളുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ വർക്ക്ഔട്ട് ഒരിക്കലും മതിയാകില്ല. നിങ്ങളുടെ ലക്ഷ്യം ഭക്ഷണത്തിൽ നിന്ന് ലഭിക്കും,” അവർ വ്യക്തമാക്കി. ഒരാൾക്ക് ലക്ഷ്യം കൈവരിക്കാനായി എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളെക്കുറിച്ചും അവർ പറഞ്ഞിട്ടുണ്ട്.
- 15 മിനിറ്റ് നേരത്തെ ഉണരുക
- ഭക്ഷണത്തിൽ പച്ചക്കറികൾ ഉൾപ്പെടുത്തുക
- ധാരാളം വെള്ളം കുടിക്കുക. ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപത്തായി ഒരു ബോട്ടിൽ വെള്ളം വയ്ക്കുക. ഇടയ്ക്കിടെ ഇത് കുടിക്കുക. വെള്ളം കുടിക്കുന്നത് മറക്കാതിരിക്കാനായി ഫൊണിൽ റിമൈൻഡർ വയ്ക്കുക
- ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുക
- സംസ്കരിച്ച ഭക്ഷണം കുറയ്ക്കുക. ഭക്ഷണത്തിൽ ഒന്നിൽ കൂടുതൽ പ്രോസസ് ചെയ്ത ഇനങ്ങൾ ഉണ്ടാകരുത്
- പ്രോട്ടീൻ വേണം. നിങ്ങൾ ആഗ്രഹിക്കുന്ന ശരീരം ലഭിക്കാൻ പ്രോട്ടീൻ സഹായിക്കുന്നു. ഇത് അവയവങ്ങളെയും ആരോഗ്യമുള്ളതാക്കുന്നു.
- വ്യായാമം ചെയ്യുക. ഇതിനായ് വീടിന് പുറത്ത് പോകേണ്ടതില്ല. ഒരു ദിവസം 15 മിനിറ്റ് മാറ്റിവയ്ക്കുക. ലളിതമായ സ്ട്രെച്ചിങ്, യോഗ, നൃത്തം എന്നിവ ചെയ്യാം.
Read More: ശരീരഭാരം കുറയ്ക്കണോ? എങ്കില്‍ ഈ ആറ് ശീലങ്ങള്‍ ഒഴിവാക്കൂ