scorecardresearch

മഴക്കാലത്ത് ചുമയോ ജലദോഷമോ പനിയോ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇതാ 2 സിംപിൾ ടിപ്സ്

മഴക്കാല രോഗങ്ങളെ നേരിടാനും രോഗപ്രതിരോധ ശേഷി കൂട്ടാനുമുള്ള രണ്ടു സിംപിൾ ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ്

മഴക്കാലത്ത് ചുമയോ ജലദോഷമോ പനിയോ ബുദ്ധിമുട്ടിക്കുന്നുണ്ടോ? ഇതാ 2 സിംപിൾ ടിപ്സ്

മഴക്കാലമായാൽ പിന്നെ പനിയും ജലദോഷവും ചുമയും വിട്ടുമാറില്ല. കാലാവസ്ഥയിലെ പെട്ടെന്നുള്ള മാറ്റം മൂലമുണ്ടാകുന്ന സീസണൽ രോഗങ്ങളെ ചെറുക്കാൻ ഭക്ഷണത്തിൽ പ്രത്യേക ശ്രദ്ധ വയ്ക്കേണ്ടതുണ്ട്. രോഗപ്രതിരോധി ശേഷി കൂട്ടുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് ഒരു പരിധിവരെ ഇവയെ നേരിടാൻ സഹായിക്കും.

മഴക്കാല രോഗങ്ങളെ നേരിടാനും രോഗപ്രതിരോധ ശേഷി കൂട്ടാനുമുള്ള രണ്ടു സിംപിൾ ടിപ്‌സ് പങ്കുവച്ചിരിക്കുകയാണ് ന്യൂട്രീഷ്യനിസ്റ്റ് ലവ്‌ലീന കൗർ. സുഗന്ധ വ്യജ്ഞനങ്ങൾ ചേർത്ത് തയ്യാറാക്കിയ ഒരു പാനീയമാണ് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിക്കുന്നത്. മൺസൂൺ കാല രോഗങ്ങളിൽനിന്നും എളുപ്പത്തിൽ രക്ഷ നേടാൻ ഈ പാനീയം ഡയറ്റിൽ ഉൾപ്പെടുത്താൻ അവർ പറയുന്നു. രോഗങ്ങൾ ഇല്ലെങ്കിലും അവ വരുന്നത് തടയാനും രോഗപ്രതിരോധി ശേഷി കൂട്ടാനും ഈ പാനീയം കുടിക്കാമെന്ന് അവർ അഭിപ്രായപ്പെട്ടു.

ചേരുവകൾ

  • തക്കോലം – 2 എണ്ണം
  • കറുവപ്പട്ട – പകുതി
  • ഗ്രാമ്പൂ – 4-5
  • കുരുമുളക് – 6-7

തയ്യാറാക്കുന്ന വിധം

  • രണ്ടു കപ്പ് വെള്ളത്തിൽ ഈ ചേരുവകളെല്ലാം ഇട്ട് തിളപ്പിക്കുക
  • ഒരു കപ്പ് ആകുന്നതുവരെ തിളപ്പിക്കുക
  • അതിനുശേഷം അരിച്ചെടുത്ത് ചെറുചൂടോടെ കുടിക്കുക

മുതിർന്നവർക്ക് ദിവസത്തിൽ രണ്ടുതവണ ഈ പാനീയം കുടിക്കാം. 13 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് ദിവസം ഒരു തവണ നൽകാമെന്ന് അവർ പറഞ്ഞു. കുട്ടികൾക്ക് നൽകാനാണെങ്കിൽ സുഗന്ധവ്യഞ്ജനങ്ങളുടെ അളവും പകുതിയായി കുറയ്ക്കണമെന്ന് ന്യൂട്രീഷ്യനിസ്റ്റ് നിർദേശിച്ചു.

ചേരുവകൾ

  • മല്ലി – 4 ടീസ്പൂൺ
  • ജീരകം – 2 സ്പൂൺ
  • പെരുംജീരകം – 1 സ്പൂൺ
  • കുരുമുളക് – 1 സ്പൂൺ

മല്ലി, ജീരകം, പെരുംജീരകം എന്നിവ ചൂടാക്കിയശേഷം തണുപ്പിക്കുക. ഇവ പൊടിച്ചെടുക്കുക. കുരുമുളക് വേറെ പൊടിച്ച് ഈ മിശ്രിതത്തിലേക്ക് ചേർക്കുക. ഇതിൽനിന്നും ഒരു സ്പൂൺ എടുത്ത് ചായയിലോ പച്ചക്കറികൾ പാചകം ചെയ്യുമ്പോഴോ ചേർക്കുക.

ഈ പാനീയവും സുഗന്ധവ്യജ്ഞനങ്ങളുടെ പൊടിയും പതിവായി കഴിക്കുന്നത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ന്യൂട്രീഷ്യനിസ്റ്റ് പറയുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritionist shares remedies to tackle monsoon flu