scorecardresearch

Latest News

കണ്ണിന്റെ ആരോഗ്യത്തിന് വീട്ടിൽനിന്നൊരു അദ്ഭുത പരിഹാരം

കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളും കഴിക്കണം

eye health, health news, ie malayalam

കോവിഡ് കാലത്ത് കംപ്യൂട്ടറിനു മുന്നിലും മൊബൈലിനു മുന്നിലും സമയം ചെലവിടുന്നത് കൂടിയിട്ടുണ്ട്. ഇത് പലവിധ നേത്ര പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. പക്ഷേ, അസ്വാസ്ഥ്യം അല്ലെങ്കിൽ ചുവപ്പ്, തലവേദന തുടങ്ങിയ ചില ലക്ഷണങ്ങൾ അനുഭവപ്പെടുന്നതുവരെ പലരും ഇത് അവഗണിക്കുന്നു. അതുകൊണ്ടാണ്, എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകാതിരിക്കാൻ എപ്പോഴും നേത്രപരിശോധന വിദഗ്ധർ ശുപാർശ ചെയ്യുന്നത്.

അതോടൊപ്പം കണ്ണുകളുടെ ആരോഗ്യവും കാഴ്ചശക്തിയും നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളും കഴിക്കണം. കണ്ണിന്റെ ആരോഗ്യത്തിന് ഒരു എളുപ്പ വീട്ടുവൈദ്യം പങ്കുവച്ചിരിക്കുകയാണ് പോഷകാഹാര വിദഗ്ധയും ഫിറ്റ്നസ് ഇൻഫ്ലുവൻസറുമായ ജൂഹി കപൂർ. ആയുർവേദ പ്രകാരം, ഈ മിശ്രിതം കാഴ്ച മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും കപൂർ പറഞ്ഞു.

ചേരുവകൾ

100 ഗ്രാം – ബദാം
100 ഗ്രാം – റോക്ക് ഷുഗർ അല്ലെങ്കിൽ മിസ്രി
100 ഗ്രാം – പെരുംജീരകം

തയ്യാറാക്കുന്ന വിധം

ഇവയെല്ലാം ഒരുമിച്ച് മിക്സി ജാറിലിട്ട് അരച്ചെടുക്കുക

എപ്പോൾ കഴിക്കാം

അര മുതൽ ഒരു ടേബിൾസ്പൂൺവരെ കഴിക്കാം. എപ്പോൾ വേണമെങ്കിലും കഴിക്കാം, പാലിനൊപ്പം കഴിക്കുന്നതാണ് നല്ലത്. മൗത്ത് ഫ്രഷ്‌നറായും ഉപയോഗിക്കാമെന്ന് കപൂർ പറഞ്ഞു.

പൊണ്ണത്തടിയുള്ളവരോ പിസിഒഎസ് അഭിമുഖീകരിക്കുന്നവരോ ആണെങ്കിൽ, ഇതിന്റെ ഉപഭോഗം പരിമിതപ്പെടുത്തുക. ഇത് ദിവസവും കഴിക്കുകയാണെങ്കിൽ, ദിവസത്തിൽ മറ്റ് പല മധുരവും കഴിക്കുന്നത് ഒഴിവാക്കുക,അവർ പറഞ്ഞു. പ്രമേഹമുള്ളവർക്ക് മിസ്‌റി ഒഴിവാക്കാമെന്നും അവർ വ്യക്തമാക്കി.

Read More: കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്തും, ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റും; മത്തങ്ങയുടെ ആരോഗ്യ ഗുണങ്ങൾ

Stay updated with the latest news headlines and all the latest Health news download Indian Express Malayalam App.

Web Title: Nutritionist shares miraculous homemade mixture for eye health