Latest News

പുഴുങ്ങിയോ ഓംലൈറ്റായോ; മുട്ട കഴിക്കേണ്ടതെങ്ങനെ?

മുട്ടയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

food, health, ie malayalam

പ്രഭാത ഭക്ഷണമായോ അല്ലെങ്കിൽ പ്രഭാത ഭക്ഷണത്തിനൊപ്പമോ മുട്ട കഴിക്കുന്നവരുണ്ട്. മുട്ടകൾ വ്യത്യസ്ത രീതിയിൽ പാചകം ചെയ്ത് കഴിക്കാൻ ഇഷ്ടപ്പെടുന്നവരുണ്ട്. ചിലർ പുഴുങ്ങി കഴിക്കുമ്പോൾ മറ്റു ചിലർ ഓംലൈറ്റായി കഴിക്കാൻ ഇഷ്ടപ്പെടുന്നു.

മുട്ട എങ്ങനെ കഴിച്ചാലും പ്രശ്നമില്ല. ഏറ്റവും പ്രധാനപ്പെട്ട കാര്യം മുട്ട ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായിരിക്കണം എന്നതാണ്. പക്ഷേ, ശരീരത്തിൽ എത്രമാത്രം പ്രോട്ടീൻ ലഭിക്കുന്നുവെന്നത് മുട്ട തയ്യാറാക്കുന്ന രീതി അനുസരിച്ചിരിക്കുന്നു. ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ എൻമാമി അഗർവാൾ പറയുന്നത് മുട്ട ശരിയായ രീതിയിൽ തയ്യാറാക്കുന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടുണ്ട്.

ഒരു മുട്ടയിലെ മിക്ക പോഷകങ്ങളും മഞ്ഞക്കരുവിലാണ്. മുട്ടയുടെ വെള്ളയും മഞ്ഞയും ഒന്നിച്ച് കഴിക്കുന്നതിലൂടെ പ്രോട്ടീൻ, കൊഴുപ്പ്, കലോറി എന്നിവ ലഭിക്കും. മുട്ട മുഴുവൻ കഴിക്കുന്നതിലൂടെ ആളുകൾക്ക് കൂടുതൽ പൂർണ്ണതയും സംതൃപ്തിയും ലഭിക്കുന്നുവെന്ന് അവർ പറഞ്ഞു.

മുട്ട സൂപ്പർഫുഡായി കണക്കാക്കപ്പെടുന്നു. പോഷകാഹാര വിദഗ്ദ്ധയായ ഡോ. രോഹിണി പാട്ടീലിന്റെ അഭിപ്രായത്തിൽ മുട്ടയിൽ എല്ലാത്തരം പോഷകങ്ങളും അടങ്ങിയിട്ടുണ്ട്, അവയിൽ പലതും മോഡേൺ ഡയറ്റിൽ കുറവാണ്. ഒരൊറ്റ മുട്ടയിൽ ഇവ അടങ്ങിയിരിക്കുന്നു:

  • വിറ്റാമിൻ എ – 6 ശതമാനം
  • വിറ്റാമിൻ ബി 5 – 7 ശതമാനം
  • വിറ്റാമിൻ ബി 12 – 9 ശതമാനം
  • ഫോസ്ഫറസ് – 9 ശതമാനം
  • വിറ്റാമിൻ ബി 2 – 15 ശതമാനം
  • സെലിനിയം – 22 ശതമാനം

എല്ലാ ദിവസവും ഒരു മുട്ട കഴിക്കേണ്ടത് അത്യാവശ്യമാണെങ്കിലും, അവ തയ്യാറാക്കുന്നതും കണക്കിലെടുക്കേണ്ടത് പ്രധാനമാണ്.

Read More: ബ്രെഡും പുഴുങ്ങിയ മുട്ടയും കൊണ്ടൊരു സിംപിൾ പലഹാരം

Get the latest Malayalam news and Health news here. You can also read all the Health news by following us on Twitter, Facebook and Telegram.

Web Title: Nutritionist shares an ideal way of eating eggs

Next Story
എബോളയ്ക്ക് കണ്ടെത്തിയ പ്രതിവിധി നിപയേയും ചെറുത്തേക്കാംnipah virus, നിപ വൈറസ്, ebola, എബോള nipah virus kerala, nipah virus news, nipah virus in india, nipah virus infection, nipah virus kochi, nipah virus case, ernakulam hospital, kochi medical college, nipah virus 2019, kochi news, kerala news, iemalayalam, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com