/indian-express-malayalam/media/media_files/2026/02/04/menstruation-cramps-2026-02-04-13-35-16.jpg)
Image Source: Freepik
ആർത്തവകാലത്തെ വയറുവേദന പല സ്ത്രീകളെയും സംബന്ധിച്ചിടത്തോളം മാസത്തിലൊരിക്കൽ നേരിടേണ്ടി വരുന്ന വലിയൊരു വെല്ലുവിളിയാണ്. ദൈനംദിന ജീവിതത്തെപ്പോലും ബാധിക്കുന്ന ഈ വേദനയെ മറികടക്കാൻ മിക്കവരും വേദന സംഹാരികളെയാണ് ആശ്രയിക്കാറുള്ളത്. എന്നാൽ പാർശ്വഫലങ്ങളില്ലാതെ പ്രകൃതിദത്തമായ രീതിയിൽ ഇതിന് പരിഹാരമുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.
പോഷകാഹാര വിദഗ്ധയായ ഖുഷി ഛബ്ര പങ്കുവെച്ച ഒരു ലളിതമായ വിദ്യയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നമ്മുടെ വീട്ടിൽ എളുപ്പത്തിൽ ലഭ്യമാകുന്ന പൈനാപ്പിളും കറുവാപ്പട്ടയും ചേർന്ന മിശ്രിതം ആർത്തവ വേദന കുറയ്ക്കാൻ സഹായിക്കുമെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
Also Read: രാത്രിയിൽ പല്ല് തേക്കാറില്ലേ? നിങ്ങളുടെ ഹൃദയം അപകടത്തിലായേക്കാം
പൈനാപ്പിളും കറുവപ്പട്ടയും എങ്ങനെയാണ് ശരീരത്തിൽ പ്രവർത്തിക്കുന്നതെന്ന് ഖുഷി വിശദീകരിച്ചിട്ടുണ്ട്. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന 'ബ്രോമെലെയ്ൻ' എന്ന എൻസൈം വീക്കം കുറയ്ക്കാനും ഗർഭാശയ പേശികളെ അയയ്ക്കാനും സഹായിക്കുന്നു. ഇത് ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കാൻ കാരണമാകുന്നു. ഇതിലടങ്ങിയിരിക്കുന്ന 'സിന്നമാൽഡിഹൈഡ്' എന്ന ഘടകം ശരീരത്തിലെ രക്തയോട്ടം മെച്ചപ്പെടുത്തുകയും വേദനയ്ക്ക് ആശ്വാസം നൽകുകയും ചെയ്യുന്നു.
View this post on InstagramA post shared by Khushi Chhabra • Holistic Health Nutritionist (@nutritionwith_khushi)
ആർത്തവസമയത്ത് ബ്രോമെലെയ്ൻ എത്രത്തോളം ഫലപ്രദമാണെന്ന ഗവേഷണ വിവരങ്ങളെക്കുറിച്ച് ടോൺ 30 പൈലേറ്റ്സിലെ ഫിറ്റ്നസ് ഡയറ്റീഷ്യനും ന്യൂട്രീഷ്യനിസ്റ്റുമായ ആശ്ലേഷ ജോഷി ഇന്ത്യൻ എക്സ്പ്രസിനോടിനോട് വിവരിച്ചിട്ടുണ്ട്. പൈനാപ്പിളിലെ ബ്രോമെലെയ്ൻ വേദന കുറയ്ക്കാൻ സഹായിക്കുമെങ്കിലും ആർത്തവ വേദനയുമായി ബന്ധപ്പെട്ട് കൂടുതൽ പഠനങ്ങൾ ആവശ്യമാണ്. എന്നിരുന്നാലും, കറുവാപ്പട്ടയുടെ കാര്യത്തിൽ ആർത്തവ വേദന കുറയ്ക്കാൻ ഇത് സഹായിക്കുമെന്ന് വ്യക്തമായ പഠനങ്ങളുണ്ട്. ദിവസവും 1 മുതൽ 3 ഗ്രാം വരെ കറുവാപ്പട്ട ആർത്തവത്തിന്റെ ആദ്യ ദിവസങ്ങളിൽ ഉപയോഗിക്കുന്നത് സുരക്ഷിതമാണെന്നും ഇവർ പറയുന്നു.
Also Read: ഗ്യാസും വയറിലെ അസ്വസ്ഥതയും മാറ്റാൻ മരുന്ന് വേണ്ട; ഇതാ 6 സിംപിൾ വഴികൾ
ഭൂരിഭാഗം ആളുകൾക്കും ആർത്തവസമയത്ത് പൈനാപ്പിൾ കഴിക്കുന്നത് സുരക്ഷിതമാണെന്ന് വിദഗ്ധർ പറയുന്നു. രക്തം കട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകൾ കഴിക്കുന്നവർ, രക്തസ്രാവ സംബന്ധമായ അസുഖമുള്ളവർ, അല്ലെങ്കിൽ പൈനാപ്പിളിനോട് അലർജിയുള്ളവർ എന്നിവർ ബ്രോമെലെയ്ൻ സപ്ലിമെന്റുകൾ ഒഴിവാക്കേണ്ടതാണ്. കാരണം ഇവ രക്തസ്രാവത്തിനുള്ള സാധ്യത വർധിപ്പിച്ചേക്കാം. ഗർഭിണികളും ബ്രോമെലെയ്ൻ സപ്ലിമെന്റുകൾ ഒഴിവാക്കണം.
ആർത്തവ വേദനയ്ക്ക് കറുവാപ്പട്ട ഒരു പ്രകൃതിദത്ത പരിഹാരമെന്ന നിലയിൽ എത്രത്തോളം ഫലപ്രദമാണ്?
വീക്കം കുറയ്ക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും സഹായിക്കുന്ന സിന്നമാൽഡിഹൈഡ് എന്ന സംയുക്തം അടങ്ങിയിട്ടുള്ളതിനാൽ കറുവാപ്പട്ട ഇന്ന് ഏറെ പ്രചാരം നേടിയിട്ടുണ്ട്. "കറുവാപ്പട്ട ആർത്തവവേദന, പ്രത്യേകിച്ച് പ്രൈമറി ഡിസ്മെനോറിയ നേരിയ തോതിൽ കുറയ്ക്കുമെന്ന് ഗുണനിലവാരമുള്ള പല പഠനങ്ങളും വ്യക്തമാക്കുന്നു. ഇത് സാധാരണ വേദനസംഹാരികളോളം ശക്തമല്ലെങ്കിലും, ചിലർക്ക് ഇതൊരു സ്വാഭാവിക ആശ്വാസം നൽകിയേക്കാം," ജോഷി പറഞ്ഞു.
Also Read: മലബന്ധം അകറ്റാൻ പപ്പായയ്ക്ക് കഴിയുമോ?
ആർത്തവചക്രത്തിന്റെ ആദ്യ 2 മുതൽ 3 ദിവസങ്ങളിൽ പ്രതിദിനം 1 മുതൽ 3 ഗ്രാം വരെ കറുവാപ്പട്ടയാണ് മിക്ക ഗവേഷണങ്ങളിലും ഉപയോഗിച്ചിട്ടുള്ളതെന്ന് അവർ വ്യക്തമാക്കി. കുറഞ്ഞ കാലയളവിൽ ഇത്രയും അളവ് ഉപയോഗിക്കുന്നത് പൊതുവെ സുരക്ഷിതമാണ്. എന്നാൽ കാസിയ സിന്നമൺ (ഉപയോഗിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിൽ അടങ്ങിയിരിക്കുന്ന കുമറിൻ എന്ന സംയുക്തം ദിവസവും വലിയ അളവിൽ ശരീരത്തിലെത്തിയാൽ അത് കരളിനെ ബാധിക്കാൻ സാധ്യതയുണ്ട്.
"കരൾ സംബന്ധമായ അസുഖമുള്ളവർ, ഒന്നിലധികം മരുന്നുകൾ കഴിക്കുന്നവർ, അല്ലെങ്കിൽ പ്രമേഹമുള്ളവർ എന്നിവർ കറുവാപ്പട്ട സപ്ലിമെന്റുകളായി കഴിക്കുന്നതിന് മുൻപ് ഒരു ഡോക്ടറെ സമീപിക്കേണ്ടതാണ്. എന്നാൽ ചായയിലോ, ചൂടുപാലിലോ, ഭക്ഷണത്തിലോ ചെറിയ അളവിൽ കറുവാപ്പട്ട ചേർക്കുന്നത് സാധാരണയായി സുരക്ഷിതവും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാത്തതുമാണ്," ജോഷി അഭിപ്രായപ്പെട്ടു.
DISCLAIMER: മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക.
Read More: പഴങ്ങളിലെ പഞ്ചസാര ദോഷകരമോ? തെറ്റിദ്ധാരണ തിരുത്തി ഡോക്ടർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us