scorecardresearch

രാവിലെ ആദ്യം ചായ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും? ഒരു ദിവസം എത്ര കപ്പ് കുടിക്കാം

ഒരു ദിവസം മൂന്നോ നാലോ കപ്പിൽ കൂടുതൽ ചായ കുടിക്കുന്നവരാണെങ്കിൽ, തങ്ങൾ അമിതമായി കുടിക്കുകയാണോ എന്ന് സ്വയം ചോദിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും

ഒരു ദിവസം മൂന്നോ നാലോ കപ്പിൽ കൂടുതൽ ചായ കുടിക്കുന്നവരാണെങ്കിൽ, തങ്ങൾ അമിതമായി കുടിക്കുകയാണോ എന്ന് സ്വയം ചോദിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും

author-image
Health Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Tea

Source: Freepik

ചായ പലരുടെയും പ്രിയപ്പെട്ട പ്രഭാത പാനീയമാണ്. രാവിലെ ഒരു കപ്പ് ചായ കുടിച്ചാൽ ഉന്മേഷത്തോടെ അന്നത്തെ ദിവസം തുടങ്ങാനാകുമെന്ന അഭിപ്രായക്കാരാണ് ഇക്കൂട്ടർ. ഒരു ദിവസം നാലും അഞ്ചും കപ്പ് ചായ കുടിക്കുന്നവരുണ്ട്. ചായ ഉന്മേഷദായകമായ ഒരു പാനീയമാണെങ്കിലും അമിതമായി കുടിക്കുന്നത് ശരീരത്തിന് ദോഷം ചെയ്യും. ഒരു ദിവസം മൂന്നോ നാലോ കപ്പിൽ കൂടുതൽ ചായ കുടിക്കുന്നവരാണെങ്കിൽ, തങ്ങൾ അമിതമായി കുടിക്കുകയാണോ എന്ന് സ്വയം ചോദിക്കുന്നത് ആരോഗ്യത്തിന് നല്ലതായിരിക്കും. 

Advertisment

ചായ കുടിക്കുമ്പോൾ ശരീരത്തിന് ഒരു പ്രത്യേക ഊർജം കിട്ടുന്നതായി ന്യൂട്രീഷ്യനിസ്റ്റ് റുജുത ദിവേക്കർ വിശ്വസിക്കുന്നു. “നിങ്ങൾ ഒരു ദിനചര്യ പിന്തുടരുന്ന ആളാണെങ്കിൽ, ഒരു ദിവസം രണ്ടോ മൂന്നോ കപ്പിൽ കൂടുതൽ കുടിക്കരുത്,” അവർ ദി ലല്ലന്റോപ്പിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. രാവിലെ വെറും വയറ്റിൽ ചായയോ കാപ്പിയോ കുടിക്കരുതെന്നും ദിവേക്കർ ഉപദേശിച്ചു.

Also Read: ലൈംഗിക ബന്ധത്തിന് ശേഷമുള്ള യോനി വേദന സാധാരണമാണോ? ഡോക്ടറെ കാണേണ്ടത് എപ്പോൾ?

Advertisment

"രാവിലെ കനത്ത ഭക്ഷണം കഴിക്കാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ, ഒരു പഴം ഉപയോഗിച്ച് ആരംഭിക്കുക. ഉപ്പ്, പഞ്ചസാര, ചാറ്റ് മസാല മുതലായവ അതിൽ ചേർക്കരുത്. ജ്യൂസ് രൂപത്തിലും കഴിക്കരുത്," അവർ പറഞ്ഞു. ഉറക്കം തടസപ്പെടാതിരിക്കാൻ വൈകുന്നേരം 4 മണിക്ക് ശേഷം ചായ കുടിക്കരുതെന്നും, ഭക്ഷണത്തിന് പകരം ചായ കുടിക്കരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ഭക്ഷണത്തിൽനിന്നുള്ള അവശ്യ പോഷകങ്ങളുടെ നഷ്ടത്തിന് അത് കാരണമാകും.

Also Read: പ്രമേഹമുള്ളവർക്ക് എല്ലാ ഡ്രൈ ഫ്രൂട്ട്സും കഴിക്കാമോ? ഏതൊക്കെ ഒഴിവാക്കണം

രാവിലെ ആദ്യം ചായ കുടിക്കുമ്പോൾ ശരീരത്തിന് എന്ത് സംഭവിക്കും?

“ആരോഗ്യകരമായ പ്രഭാതഭക്ഷണത്തിന് പകരം ചായ കുടിക്കുമ്പോൾ, പലപ്പോഴും അസിഡിറ്റി വർധിപ്പിക്കുന്നതിന് ഇടയാക്കുകയും ആമാശയം ശൂന്യമായതിനാലും ടാനിനുകളും കഫീനും കൂടുതൽ സെൻസിറ്റീവ് ആയതിനാലും ദഹന സംബന്ധമായ അസ്വസ്ഥതകൾക്ക് കാരണമാവുകയും ചെയ്യും,” ടോൺ 30 പൈലേറ്റ്സിലെ ന്യൂട്രീഷ്യനിസ്റ്റ് ആഷ്‌ലേഷ ജോഷി ഇന്ത്യൻ എക്സ്പ്രസ് ഡോട് കോമിനോടു പറഞ്ഞു. ഈ ശീലം പോഷക നഷ്ടത്തിന് കാരണമാകുമെന്ന് അവർ അഭിപ്രായപ്പെട്ടു, പ്രത്യേകിച്ച് ഇരുമ്പ് ആഗിരണം ചെയ്യുന്നതിൽ. കാരണം ചായയിലെ ചില സംയുക്തങ്ങൾ ഭക്ഷണത്തിൽ നിന്നുള്ള ധാതുക്കൾ ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ കഴിവിനെ തടസപ്പെടുത്തും.

Milk Tea
Source: Freepik

Also Read: ഈ 5 ഭക്ഷണങ്ങൾ ഒരിക്കലും കഴിക്കാറില്ല; 20 വർഷത്തെ അനുഭവപരിചയമുള്ള കാർഡിയോളജിസ്റ്റ്

വൈകുന്നേരം 4 മണിക്ക് ശേഷം ചായ കുടിക്കുന്നത് ഉറക്കത്തെ എങ്ങനെ തടസപ്പെടുത്തും?

ചായയിൽ കഫീൻ അടങ്ങിയിട്ടുണ്ട്, ഇത് നാഡീവ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ശരീരത്തിന് ഉറങ്ങാനുള്ള സമയമായെന്ന് സൂചന നൽകുന്ന ഹോർമോണായ മെലറ്റോണിന്റെ ഉത്പാദനം വൈകിപ്പിക്കുകയും ചെയ്യും. ഇത് ഉറക്കത്തെ തടസപ്പെടുത്തുകയും പിറ്റേ ദിവസം ഉണരുമ്പോൾ ഉന്മേഷമില്ലായ്മ അനുഭവപ്പെടുന്നതിനും ഉയർന്ന സമ്മർദ നിലയിലേക്കും നയിച്ചേക്കാം.

ചായയുടെ ഉപഭോഗം എങ്ങനെ കുറയ്ക്കാം?

ഒരു കപ്പ് ചായയ്ക്ക് പകരം ഹെർബൽ പാനീയങ്ങളോ ചെറുചൂടുള്ള നാരങ്ങാ വെള്ളമോ കുടിച്ച് തുടങ്ങുക. ഓരോ കപ്പ് ചായയും ആരോഗ്യകരമായ കൊഴുപ്പും പ്രോട്ടീനും അടങ്ങിയ ഒരു ചെറിയ ലഘുഭക്ഷണവുമായി സംയോജിപ്പിക്കുക. ഇത് ഊർജ നില സ്ഥിരപ്പെടുത്താൻ സഹായിക്കുകയും മറ്റൊരു കപ്പ് ചായ കുടിക്കാനുള്ള ആഗ്രഹം കുറയ്ക്കുകയും ചെയ്യുന്നു.

മുകളിലുള്ള ലേഖനം അറിവ് നൽകുന്നതിന് മാത്രമുള്ളതാണ്, പ്രൊഫഷണൽ മെഡിക്കൽ നിർദേശത്തിന് പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല. നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചോ ആരോഗ്യസ്ഥിതിയെക്കുറിച്ചോ ഉണ്ടായേക്കാവുന്ന എന്തെങ്കിലും ചോദ്യങ്ങൾക്ക് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറുടെയോ മറ്റ് യോഗ്യതയുള്ള ആരോഗ്യ പ്രൊഫഷണലിന്റെയോ മാർഗ്ഗനിർദ്ദേശം തേടുക. 

Read More: 1 വർഷം ദിവസവും മധുരക്കിഴങ്ങ് കഴിച്ചാൽ ബ്ലഡ് ഷുഗർ അളവിന് എന്ത് സംഭവിക്കും?

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: