കോവിഡ് കാലത്ത് ഏറ്റവുമധികം തിരഞ്ഞ വിഷയങ്ങളായിരുന്നു പ്രതിരോധശേഷിയും ആരോഗ്യവും. പ്രതിരോധശേഷി വർധിപ്പിക്കാൻ ഇപ്പോഴുള്ളതിനേക്കാൾ നല്ല സമയമില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ അഭിപ്രായം. ഇപ്പോഴും പലരും അനാരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നത് തുടരുന്നുണ്ട്, അതായത് വൈകി ഉണരുക, സംസ്കരിച്ച ഭക്ഷണം, അനാരോഗ്യകരമായ ഭക്ഷണം, വേണ്ടത്ര ഉറക്കം ലഭിക്കാതിരിക്കുക, വേണ്ടത്ര വ്യായാമം ചെയ്യാതിരിക്കുക, ധാരാളം വെള്ളം കുടിക്കാതിരിക്കുക തുടങ്ങിയവയൊക്കെ.
ന്യൂട്രീഷ്യണലിസ്റ്റ് എൻമാമി അഗർവാളിന്റെ അഭിപ്രായത്തിൽ പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിന് ഒരാൾ പിന്തുടരേണ്ട അഞ്ച് അടിസ്ഥാന തത്വങ്ങളുണ്ട്.
- 7-8 മണിക്കൂർ ഉറങ്ങുക
- ദിവസവും 30 മിനിറ്റെങ്കിലും വ്യായാമം ചെയ്യുക.
- പഴങ്ങളും പച്ചക്കറികളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണക്രമം
- ജലാംശം നിലനിർത്തുക.
- പ്രോട്ടീൻ സമ്പുഷ്ടമായ പോഷകാഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക
ഭക്ഷണത്തിൽ നിന്നുള്ള പ്രോട്ടീൻ വിടവ് നികത്താൻ എപ്പോഴും ഭക്ഷണത്തിൽ ഒരു പ്രോട്ടീൻ സപ്ലിമെന്റ് ചേർക്കണമെന്ന് അവർ പറഞ്ഞു. അതിൽ പേശികളെയും എല്ലുകളെയും ശക്തിപ്പെടുന്ന വിറ്റാമിനുകളും ധാതുക്കളും ഉണ്ടായിരിക്കണമെന്ന് അവർ പറഞ്ഞു.
Read More: രോഗപ്രതിരോധ ശേഷി കൂട്ടാനുള്ള ഔഷധസസ്യങ്ങളും സുഗന്ധവ്യഞ്ജനങ്ങളും അടുക്കളയിലുണ്ട്